വി.കെ പ്രശാന്തിന്റെ വിജയമാണ് ഈ ഉപതെരഞ്ഞെടുപ്പിൽ ഏറ്റവും തിളക്കമാർന്നത്

211

അനൂപ് കോതനല്ലൂർ

വി.കെ പ്രശാന്തിന്റെ വിജയമാണ് ഈ ഉപതെരഞ്ഞെടുപ്പിൽ ഏറ്റവും തിളക്കമാർന്നത്.സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ട്’. കമ്മ്യൂണിസ്റ്റ് ഭരണത്തിലെ ആവസാന മുഖ്യമന്ത്രി എന്നിങ്ങനെയുള്ള നിരവധി ആരോപണങ്ങളാണ് ഇടതുപക്ഷം നേരിട്ടെത്.കോൺസ്സിനും ബി.ജെ.പിയ്ക്കും നിർണ്ണായക സ്വാധീനമുണ്ടായിരുന്ന വട്ടിയൂർകാവ് കോന്നി മണ്ഡലങ്ങൾ പ്രത്യേകിച്ച് കെ.മുരളിധരനും അടൂർ പ്രകാശിനും വ്യക്തമായ സ്വാധീനമുണ്ടായിരുന്ന മണ്ഡലങ്ങൾ പല പ്രാവശ്യം കോൺഗ്രസ്സ് വിജയിച്ചിട്ടുള്ള മണ്ഡലങ്ങൾ നിലനിറുത്താൻ കോൺഗ്രസ്സിനും സാധിച്ചില്ല. കോന്നിയിലും വട്ടിയൂർകാവിലും സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലിയുണ്ടായ തർക്കങ്ങളും ഗ്രൂപ്പ് പോരുകളും കാരണം പാലയ്ക്കു ശേഷം ജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്ന രണ്ട് മണ്ഡലങ്ങൾ കൂടി നഷ്പ്പെടുത്തി കളഞ്ഞു. അതേ സമയം അരുരിൽ അധികം തിളക്കമല്ലാത്ത ഒരു നേട്ടവും ഷാനിമോളിലൂടെ കൈവരിയ്ക്കാൻ സാധിച്ചു.

എറണാകുളവും ജയിച്ചു വെന്നതിൽ കവിഞ്ഞ് പ്രതീക്ഷക്കൊത്ത് ഭൂരിപക്ഷം കൂട്ടാൻ സാധിക്കാതെ പോയത് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് ഏറെ വിയർപ്പൊഴുക്കേണ്ടി വരുമെന്ന സൂചനയാണ് നല്കുന്നത്. സമുദായ ശക്തികൾ പരസ്യ നിലപാടുകൾ അറിയിച്ച സ്ഥലങ്ങളിലെല്ലാം തന്നെ പാർട്ടികൾക്ക് പരാജയം ഏല്ക്കേണ്ടി വന്നു. വട്ടിയൂർകാവിൽ Nടട നടത്തിയ തിരുമാനം കോൺഗ്രസ്സിനു ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തത്. SNDP യുടെ ആരുരെ നിലപാടിൽ സി.പി.എമ്മിനും അതു ദോഷം ചെയ്തു.കഴിഞ്ഞ പ്രാവശ്യം രണ്ടാ സ്ഥാനത്ത് ബി.ജെ.പി എത്തിയ വട്ടിയൂർകാവ് ഇക്കുറി നാണക്കെട്ട പരാജയമേറ്റു വാങ്ങേണ്ടി വന്നത് ബി.ജെ.പിയ്ക്കുള്ളിലെ പ്രശ്നങ്ങൾ കൊണ്ടു മാത്രമാണ് .പരസ്പരം ചെളി വാരിയെറിയുന്ന നേതാക്കൾ ഉള്ളയിടത്തോളം കാലം കേരളത്തിൽ ബി.ജെപിക്ക് ഏറെ ദൂരം മുന്നോട്ട് പോകാൻ കഴിയില്ലയെന്നത് വ്യക്ത്വം. അധികാര കൊതിയും വിഭാഗിയതയും ഗ്രൂപ്പുപോരുകളും ബി.ജെ.പിയിൽ വലിയ തോതിൽ കടന്നു കൂടിയിട്ടുണ്ട്. ബി.ജെ.പി ആവകാശപ്പെടുന്ന ശബരിമല ഫാക്ടർ പോലും കഴിഞ്ഞ ലോകസഭയിലും പിന്നിട് നടന്ന ഈ ഉപതെരഞ്ഞെടുപ്പിലും ബി.ജെപിയ്ക്ക് ഒരു ഗുണവും ചെയ്തില്ലെന്നത് ഉറപ്പിച്ചു പറയാൻ സാധിക്കും. ആവസാന നിമിഷം വരെ പറഞ്ഞു കേട്ട കുമ്മനത്തെ വട്ടിയൂർകാവിൽ നിന്ന് ഒഴിവാക്കിയതും നിസ്സാര വോട്ടിനു തോറ്റ മഞ്ചേശ്വരത്ത് മത്സരിക്കാനില്ലായെന്ന സുരേന്ദ്രൻ എടുത്ത തീരുമാനവും ബി.ജെ.പി വോട്ടുകളെ പോലും മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ടാകും. മഞ്ചേശ്വരത്ത് ലീഗ് നേടിയ കഴിഞ്ഞ പ്രാവശ്യത്തെക്കാളേറെ ഭൂരിപക്ഷം രവിശ തന്ത്രിയ്ക്കും വലിയ സ്വാധീനം ചെലത്താൻ കഴിഞ്ഞില്ലെയെന്നതിന്റെ തെളിവാണ്.

എന്തായാലും പാലായിൽ വോട്ടു മറിച്ചുവെന്ന ആരോപണം നേരിട്ട ബി ജെ പി കേരള നേതൃത്വം ഈ ഉപതെരഞ്ഞെടുപ്പിൽ വോട്ടുകളിൽ ഉണ്ടായ വലിയ വോട്ടുചോർച്ചയ്ക്ക് കാരണം കണ്ടെത്തേണ്ടി വരും.അതേസമയം ഇടതുപക്ഷത്തെ സംബന്ധിച്ച് അരുരിൽ ഉണ്ടായ നഷ്ടം ഒഴിച്ചാൽ പാല,വട്ടിയൂർകാവ്, കോന്നി മണ്ഡലങ്ങൾ യുഡിഎഫിൽ നിന്നും പിടിച്ചെടുക്കാൻ സാധിച്ചത് നിയസഭയിൽ അംഗസംഖ്യയിൽ രണ്ട് മെമ്പറുന്മാരുടെ കൂടി വർദ്ധനവിന് കാരണമാകുകയും എന്നാൽ യു ഡി എഫിന് രണ്ട് അംഗസംഖ്യ കുറയുകയും ചെയ്തു.പത്തനംത്തിട്ട ജില്ലയിലെ ഏക യു ഡി എഫ് കോട്ടയായ കോന്നി കൈവിട്ടു പോകുകയും ചെയ്‌തു. എന്തായാലും ഏറെ ആരോപണങ്ങൾ നേരിടേണ്ടി വന്ന ഭരണപക്ഷത്തിന് ഈ വിജയത്തിന് തിളക്കമാണെന്ന് പറയാതെ വയ്യ. അവരുടെ രണ്ടു കൂടി കൂടിയതു തന്നെ മുഖ്യമന്ത്രിക്കും പാർട്ടിയ്ക്കും അഭിമാനിയ്ക്കാനുള്ള വക നല്കുന്നതാണ്.