ഭാര്യന്മാരുടെ കെട്ടുതാലി വരെ പണയം വച്ച് സിനിമ ഉണ്ടാക്കിയവർ !

478

എഴുതിയത്  : അനൂപ് കോതനല്ലൂർ

ഒരുകാലത്ത് സിനിമയുടെ നെടുംതൂണായി നിന്നിട്ടു ഒടുവിൽ അറിയപ്പെടാതെ പോയ നിർമ്മാതാക്കളെ കുറിച്ച് ന്യൂജനറേഷന് അറിയാമോ ?

മലയാള സിനിമയുടെ ചരിത്ര താളുകളിൽ ഏറ്റവും കൂടുതൽ ദിവസം ഓടിയ സിനിമയെന്ന ഖ്യാതി നേടിയ ചിത്രം. ആ കാലഘട്ടത്തിൽ കളക്ഷനിൽ ലക്ഷങ്ങൾ വാരിക്കൂട്ടിയ സിനിമ. നിർമ്മാണം ഷിർദി സായ്ക്രിയേഷൻസ്.- പി കെ.ആർ പിള്ള. എൺപതുകളുടെ ആവസാനം കാലഘട്ടത്തിൽ ലാലെന്ന നടന്റെ ഒട്ടുമിക്ക സിനിമകളും നിർമ്മിച്ചത് പി.കെ.ആർ പിള്ളയായിരുന്നു. അമൃതംഗമയ അർഹത കിഴക്കുണരും പക്ഷി അങ്ങനെ പലതും ലാലെന്റെ മോനെ പോലെ ആണെന്ന് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുള്ള പിള്ള സാർ വന്ദനം ഏയ് ഓട്ടോ തുടങ്ങിയ ഒട്ടേറെ ലാൽ ചിത്രങ്ങളുടെ വിതരണക്കാരൻ കൂടിയായിരുന്നു.അത് ഒരു പഴയ കഥ. ഇന്ന് തൃശൂരെ പട്ടിക്കാട്ട് ഈ മനുഷ്യൻ ഓർമ്മകൾ നഷ്ടപ്പെട്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ ഏറെ ബുദ്ധിമുട്ടുകളോടെ ജീവിക്കുന്നു.

അനൂപ് കോതനല്ലൂർ

90 കളിലെ തമിഴ് സിനിമ കെ.ടി കുഞ്ഞുമോൻ എന്ന മലയാളി നിർമ്മാതാവിന്റെ കൈയ്യിൽ ആയിരുന്നു. കോടമ്പാക്കം എങ്ങും നിറഞ്ഞു നിന്ന കൂപ്പുകൈകളോടെയുള്ള കെ.ടി.കെ യുടെ സിനിമ പോസ്റ്ററുകൾ സൂര്യനും കാതലനും ജെന്റിൽമാൻ രക്ഷകൻ എത്രയെത്ര വലിയ ഹിറ്റുകൾ ഇന്ന് കുഞ്ഞുമോനെന്ന നിർമ്മാതാവിന്റെ അഡ്രസു പോലുമില്ല.

സ്വർഗ്ഗ ചിത്ര അപ്പച്ചൻ എന്ന പേരിൽ ഹിറ്റുകൾ പിറന്നകാലം ഫാസിലും സിദ്ദിക്ക് ലാലുമൊക്കെ തങ്ങളുടെ വലിയ ഹിറ്റുകൾ മുഴുവൻ ചെയ്തത് സ്വർഗ്ഗ ചിത്രയുടെ ബാനറിൽ ആയിരുന്നു മണിച്ചിത്രത്താഴ് അനിയത്തിപ്രാവ് എന്റെ സൂര്യപുത്രിക്ക് ഗോഡ്ഫാദർ ഇൻ ഹരിഹർ നഗർ എത്രയോ ഹിറ്റുകൾ ഇന്ന് സ്വർഗ്ഗ ചിത്ര യെന്ന ബാനറില്ല.

ഗൃഹലക്ഷമി ഫിലിസ്, കലാമൂല്യമുള്ള സിനിമകൾ എം ടി -ഹരിഹരൻ ടീമിന്റെ ചിത്രങ്ങൾ ഏറെയും പിറന്നത് പി.വി ഗംഗാധരന്റെ നിർമ്മാണ കമ്പിനിയിലൂടെയായിരുന്നു ഒരു വടക്കൻ വീരഗാഥ തുവൽ കൊട്ടാരം വീണ്ടും ചില വീട്ടുകാര്യങ്ങൾ എത്രയോ സിനിമകൾ വർഷങ്ങൾക്കും ശേഷം ഉയരെ എന്ന ചിത്രത്തിലൂടെ ഒരു തിരിച്ചുവരവിനുള്ള ശ്രമം.

Image result for pkr pillaiജൂബിലിലാന്റ് , ജോയ് തോമസിന്റെ നിർമ്മാണ കമ്പിനി.മമ്മൂട്ടി -ജോഷി- ജോയ് തോമസ് -ന്യൂഡൽഹി നിറക്കൂട്ട് എത്രയോ സിനിമകൾ. ലിബർട്ടി ബഷീർ ആവനാഴിയും ഇൻസ്പെക്ടർ ബൽറാം ഒട്ടേറെ മമ്മൂട്ടി ചിത്രങ്ങൾ ബഷീർക്കായുടെ നിർമ്മാണത്തിൽ.സുനിത പ്രൊഡഷൻസ് ആരോമ മണി എവർഷൈൻ വൈശാലി രാമചന്ദ്രൻ സാർ 80 കളുടെ മദ്ധ്യത്തിൽ മലയാള സിനിമയുടെ മികച്ച ബാനർ ആയിരുന്നു ഗാന്ധി മതി .ഗാന്ധി മതി ബാലൻ’ സുരേഷ് കുമാറിന്റെ ഉടമസ്ഥതയിൽ ഉള്ള രേവതി കലാമന്ദിർ കൺമണി ഫിലിംസ് ഓകെ പ്രൊഡക്ഷൻസ് ചെറുപുഷ്പം കീരിടം സല്ലാപം പോലുള്ള ഒട്ടേറെ നല്ല സിനിമകൾ നിർമ്മിച്ച കൃപ ഫിലിംസിന്റെ കൃഷ്ണ കുമാർ (കീരിടം ഉണ്ണി) താളവട്ടം സദയം എത്രയോ നല്ല സിനിമകൾ നിർമ്മിച്ച സെവൻ ആർട്ട്സ് വിജയകുമാർ ഗുഡ് നൈറ്റ് ഫിലിംസിന്റെ മോഹൻസാർ കിലുക്കം സ്ഫടികം പോലെ എത്രയോ നല്ല’ സിനിമകൾ അനുഗൃഹ ഫിലിംസിന്റെ വി.ബി.കെ മേനോൻ കൊക്കേഴ്സ് ഫിലിംസിന്റെ സിയാദ് കോക്കർ സമ്മർ ഇൻ ബത് ലേഹേം പട്ടണപ്രവേശം കളിയൂഞ്ഞാൽ എറണാകുളത്തെ മൈമൂൺ ലുലു തിയ്യറ്ററിന്റെ ഉടമ ആ തിയ്യറ്റർ വരെ നിന്നു പോയി.

K. T. Kunjumon
K. T. Kunjumon

മാക് പ്രൊഡ്ക്ഷൻസ് എം അലി. മഴയെത്തും മുൻപെ അഴകിയ രാവണൻ ഒക്കെ നിർമ്മിച്ച മുരളി ഫിലിംസ് കാസിനോ ചിയേഴ്സ് ഖയസ് പ്രൊഡക്ഷൻസ് ലാൽ ക്രിയേഷൻസ് സെൻട്രൽ പിച്ചേഴ്സ് പ്രകാശ് മൂവി ടോൺ വർണ്ണചിത്ര ലാലേട്ടന്റെ സ്വന്തം നിർമ്മാണ കമ്പിനി പ്രണവം അങ്ങനെയെത്രയെണ്ണം …

മലയാള സിനിമയിൽ പ്രതിസന്ധി രൂക്ഷമായിരുന്ന ഒരു കാലഘട്ടത്തിൽ സിനിമയുടെ നട്ടെല്ല് ഇവരൊക്കെ ആയിരുന്നു. സിനിമയ്ക്ക് വേണ്ടി ജീവിച്ച് ഉള്ളതെല്ലാം നഷ്പ്പെട്ട എത്രയോ നിർമ്മാതാക്കൾ ഭാര്യന്മാരുടെ കെട്ടുതാലി വരെ പണയം വച്ച് സിനിമ ഉണ്ടാക്കിയവർ .കോടികളുടെ കഥകൾ മാത്രം അറിയുന്ന ഇന്നത്തെ ന്യൂ ജെൻ സിനിമക്കാർക്ക് ഇവരൊയൊന്നും അറിയണമെന്നില്ല. പക്ഷെ ഒരു കാര്യം ഉറപ്പ് അന്ന് ആ വലിയ പ്രതിസന്ധിയിൽ മലയാള സിനിമയെ പിടിച്ചു നിറുത്താൻ ഇവരൊക്കെ ഉണ്ടായിരുന്നുള്ളു. അന്ന് അവർ കാണിച്ച ആ വലിയ ധൈര്യം ഇന്നും മലയാള സിനിമയെ ആരുടെ മുന്നിലും തല കുനിക്കാതെ മുന്നോട്ട് നയിക്കുന്നു.

Advertisements