കോറോണയുടെ ലോകതലസ്ഥാനമായി അമേരിക്ക മാറുമെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത് സത്യമാകുന്നു

0
388

അനൂപ് കോതനല്ലൂർ

ലോകത്ത് ഏറ്റവും കൂടുതൽ കോറോണ ബാധിതർ ഉള്ള രാജ്യമായി മാറുകയാണ് അമേരിക്ക .കോറോണയുടെ ലോകതലസ്ഥാനമായി അമേരിക്ക മാറുമെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത് ഏതാനും ദിവസം മുമ്പാണ് 85000നു മുകളിൽ എത്തി നില്ക്കുന്ന അമേരിക്കയിൽ കോറോണ ബാധിതരുടെ എണ്ണം. മരണസംഖ്യയും ഉയരുന്നു. ഈസ്റ്ററിനു മുന്നേ നമ്മൾ തിരിച്ചു വരുമെന്ന് ഡോണാഡ് ട്രംപ് പ്രഖ്യാപിക്കുമ്പോഴും ലോക സമ്പദ് വ്യവസ്ഥയുടെ ഏറിയ പങ്കും കേന്ദ്രികരിക്കപ്പെട്ട അമേരിയ്ക്കയിൽ സ്ഥിതി വഷളായി തുടരുകയാണെങ്കിൽ വരാനിരിക്കുന്ന വലിയ സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകളാവും. ഇറ്റലിയുടെയും സ്പെയിന്റയും സ്ഥിതി വ്യത്യസ്തമല്ല. ലോകമഹായുദ്ധത്തിൽ പോലും ഇറ്റലി ഇത്ര വലിയൊരു പ്രശ്നത്തെ അഭിമുഖീകരിച്ചിട്ടുണ്ടാവില്ല. ലോകത്തെ സാമാധാനമുള്ള രാജ്യങ്ങളിൽ ഒന്നായിരുന്നു സ്പെയിൻ ഫുട്ബോൾ ക്ലബുകളുടെ ആരവങ്ങളും കാളപ്പോരിന്റെ രസകരമായ കാഴ്ച്ചകളും നിറഞ്ഞ രാജ്യം ഇന്ന് കോറോണ എന്ന ഭീകര വൈറസിന്റെ ഭീതിയിൽ കഴിയുന്നു.ഇറ്റലിയിലെ മരണ നിരക്ക് ഒരോ ദിവസവും കൂടുകയാണ്. തിരിച്ചു വരുമെന്ന് അവർ പ്രതീക്ഷിക്കുമ്പോഴും കാര്യങ്ങൾ അവർക്ക് കൈവിട്ടു പോകുകയാണ്. ചൈന പതിയെ പതിയെ വൈറസിൽ നിന്നും മുക്തി നേടി കരകയറുമ്പോഴും ലോകം മുഴുവൻ ചൈനീസ് വിപണിയാക്കി മാറ്റിയ അവരുടെ വിപണതന്ത്രങ്ങൾ ലോകം ഇനി എങ്ങനെ ഉൾകൊള്ളുമെന്ന് കണ്ടറിഞ്ഞു കാണണം. കോറോണ എന്ന ഭീകര വൈറസിനെ ലോകം മുഴുവൻ എത്തിച്ച ചൈന ലോകത്തെ പിടിച്ചുലച്ച ഒരു മഹാമാരിയുടെ കാരണകാരനെന്ന് വിശേഷിപ്പിക്കപ്പെടും.ആറേബ്യൻ രാജ്യങ്ങളിലേയ്ക്ക് വന്നാൽ ഇറാനിൽ കോവിഡ് 19 വലിയ തോതിലാണ് പടർന്നു കൊണ്ടിരിക്കുന്നത്. യുഎഇ സൗദി ഒമാൻ കുവൈറ്റ് തുടങ്ങിയ രാഷ്ടങ്ങൾ കോവിഡിനെതിരെ ശക്തമായ പ്രതിരോധ നടപ്പടികൾ സ്വീകരിക്കുമ്പോഴും ഈ മേഖലകളിലെ ആശങ്ക ഒഴിയുന്നില്ല കാനഡ ഫ്രാൻസ് ബ്രിട്ടൻ സ്വസർലണ്ട് ഒക്കെ ഈ മഹാമാരിയുടെ പിടിയിലാണ്. 21 ദിവസം ലോക്ക് ഡൗൺപ്രഖ്യാപിച്ച ദാരതം സ്വികരിച്ച ശക്തമായ പ്രതിരോധം വീട്ടിലിരിക്കു എന്നതു തന്നെയാണ് നമ്മുക്ക് ഒരോരുത്തർക്കും നമ്മളോടും സമൂഹത്തോടും ചെയ്യാൻ കഴിയുന്ന വലിയ കാര്യം. ലോകത്ത് 5 ലക്ഷത്തിലധികം കോറോണ ബാധിതർ. നിയന്ത്രിക്കാൻ കഴിഞ്ഞില്ലേല് ഇനിയുമി കണക്ക് വലിയ തോതിൽ ഉയരും. ഭയപ്പാടല്ല വേണ്ടത് ശക്തമായ പ്രതിരോധം ഒപ്പം നല്ല ബോധവല്ക്കരണവും.