തെലുങ്കും കന്നഡയും തമിഴും പാൻ ഇന്ത്യൻ സിനിമകൾ ചെയ്തു കഴിവ് തെളിയിക്കുമ്പോൾ മലയാളം എന്തുകൊണ്ട് ചെറിയ സിനിമകളിൽ ഒതുങ്ങിപ്പോകുന്നു ? ഒരുകാലത്തു മലയാളത്തിന്റെ പോലും വെട്ടത്തുവരാത്ത ഇൻഡസ്ട്രി ആയിരുന്നു സാൻഡൽ വുഡ്. എന്നാൽ കെജിഎഫിന്റെ ഉണ്ടായതോടെ മലയാളത്തേക്കാൾ അവർ ബഹുദൂരം ആണ് മുന്നേറിയത്. അഞ്ഞൂറും ആയിരവും ഒന്നും വേണ്ട, 100 കോടി ബജറ്റിൽ ആണ് കെജിഎഫ് പോലൊരു ബ്രഹ്മാണ്ഡ സിനിമ ചെയ്യാൻ അവർക്കു സാധിച്ചിരിക്കുന്നു. മലയാളത്തിന്റെ പരിമിതികൾ എന്താണ് ? അനൂപ് കൃഷ്ണന്റെ ഹ്രസ്വമായ കുറിപ്പ് വായിക്കാം
Anoop Krishnan
മലയാളികൾക്കിടയിൽ നിലനിൽക്കുന്ന വലിയ ഒരു മിത്ത് ആണ് മാസ്സ് മസാല സിനിമകൾക്ക് മാത്രമേ ഇൻഡസ്ട്രിയുടെ മാർക്കറ്റ് വലുതാക്കാനും ഇപ്പോഴത്തെ ട്രെൻഡ് ആയ പാൻ ഇന്ത്യ ലെവലിൽ പോകാനും സാധിക്കു എന്നത്.
ഇന്ത്യ എന്നത് പല തരം സംസ്കാരങ്ങളും ശൈലികളും ജീവിത സാഹചര്യങ്ങളും നിലനിൽക്കുന്ന ഒരു വലിയ രാജ്യമാണ്. ഈ വൈവിധ്യങ്ങൾക്ക് ഇടയിലും എല്ലാവർക്കും ഒരുപോലെ റിലേറ്റ് ചെയ്യാൻ പറ്റുന്ന, എല്ലാവർക്കും ഒരുപോലെ കണക്റ്റ് ആകുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അങ്ങനെയുള്ള ഏത് സബ്ജെക്റ്റും നമ്മുടെ മാർക്കറ്റ് വലുതാക്കാൻ ഉപയോഗിക്കാം. സിനിമയുടെ കണ്ടന്റ് എല്ലാവര്ക്കും റിലേറ്റ് ചെയ്യാൻ പറ്റണമെന്നും കൊമേർഷ്യലി സൗണ്ട് ആയിരിക്കണം എന്നും പ്രൊഡക്ഷൻ ക്വാളിറ്റി ടോപ്പ് നോച് ആവണമെന്നും പ്രമോഷനും മർക്കറ്റിങ്ങും ഗ്രൗണ്ട് ലെവലിൽ സ്ട്രോങ്ങ് ആയിരിക്കണം എന്നും മാത്രം.
സൗത്തിലെ ഏതൊരു ഇൻഡസ്ട്രിക്കും മുമ്പ് മൈ ഡിയർ കുട്ടിച്ചാത്തൻ ഇറക്കി പാൻ ഇന്ത്യൻ റീച് ഉണ്ടാക്കിയ ഇൻഡസ്ട്രി ആണ് നമ്മുടേത്. അപൂർവ സഹോദരങ്ങളും ഇന്ത്യനും ഒക്കെ പാൻ ഇന്ത്യൻ ഹിറ്റുകൾ ആക്കിയ കമൽ ഹാസനും മാസ്സ് മസാല എടുത്തല്ല അത് നേടിയത്. എന്തിന്, ഇന്ത്യൻ സിനിമക്ക് പുതിയ മാർക്കറ്റുകൾ ഒരു കാലത്ത് ഷാരൂഖ് ഖാൻ തുറന്നത് റൊമാന്റിക് സിനിമകൾ ചെയ്താണ്. ഈ നൂറ്റാണ്ടിൽ ആമിർ അത് ചെയ്യുന്നതും മാസ് മസാല ചെയ്തോ, ആക്ഷൻ പടം എടുത്തോ അല്ല.
അതായത് നമ്മുടെ സ്‌ട്രെങ്ത് മര്യാദക്ക് ഉപയോഗിച്ചാൽ നമ്മുടെ മാർക്കറ്റ് തനിയെ വലുതാകും. അല്ലാതെ ഇവിടുത്തെ യൂത്തന്മാർക്ക് ഫൈറ്റ് അറിയില്ല, ഡാൻസ് അറിയില്ല എന്നൊക്കെ കരഞ്ഞു നടന്നിട്ട് കാര്യമൊന്നും ഇല്ല. എന്റെ അഭിപ്രായത്തിൽ നമ്മുടെ യുവ നടൻമാർ ഒട്ടും മോശമല്ല, നല്ല സ്‌ക്രിപ്റ്റുകൾ വരാത്തത് തന്നെയാണ് ഇവിടുത്തെ കുഴപ്പം.