‘റോഷാക്ക്’ മലയാളത്തിൽ ഇറങ്ങിയ അത്യപൂർവ്വമായ ശൈലിയിലെ സിനിമയാണ്. ഒരു കൊറിയൻ സിനിമയൊക്കെ കണ്ട പ്രതീതിയാണ് സിനിമ കാണുമ്പൊൾ എന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. ഒരു സാധാരണ ആശയത്തെ അത്ര വ്യത്യസ്തമായ രീതിയിൽ കൈകാര്യം ചെയ്തു എന്നതാണ് ചിത്രത്തിന്റെ വിജയം. ഈ ചിത്രം നേടിയ സാമ്പത്തിക വിജയത്തിന്റെ കാര്യത്തിൽ എന്തൊക്കെ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായാലും റോഷാക് എന്നും മലയാളത്തിന് അഭിമാനം നൽകുന്ന ചിത്രമായിരിക്കും എന്നതിൽ സംശയമില്ല.
ലൂക്ക് ആന്റണി എന്ന കഥാപാത്രമായി എത്തിയ മമ്മൂട്ടി ഞെട്ടിച്ചു എന്നുവേണം പറയാൻ. മാത്രമല്ല, ബിന്ദുപണിക്കരും കോട്ടയം നസീറും ജഗദീഷും ഷറഫുദ്ദിനും ഗ്രേസ് ആന്റണിയും മുഖംമൂടിയിട്ട് അഭിനയിച്ച ആസിഫ് അലിയും എല്ലാരും ഒന്നിനൊന്നു മികച്ചതാക്കി വേഷങ്ങൾ. തിയേറ്റര്‍ റിലീസിന് ശേഷം ഒ.ടി.ടിയില്‍ എത്തിയ ‘റോഷാക്ക്’ സിനിമ വീണ്ടും ചര്‍ച്ചകളില്‍ ഇടം നേടുകയാണ്. ലൂക്ക് ആന്റണി എന്ന കഥാപാത്രമായി എത്തിയ മമ്മൂട്ടിയുടെ മൈന്യൂട്ട് ആയിട്ടുള്ള അഭിനയ മികവ് വരെ പ്രേക്ഷകര്‍ ചര്‍ച്ചയാക്കുന്നുണ്ട്. ചിത്രം കണ്ട് പ്രശംസിച്ച് എത്തിയിരിക്കുകയാണ് നടന്‍ അനൂപ് മേനോന്‍.ഈ മണ്ണില്‍ ജനിച്ച ഏറ്റവും മികച്ച അഭിനേതാവാണ് മമ്മൂട്ടി എന്നാണ് അനൂപ് മേനോന്‍ പറയുന്നത്. അനൂപ് മേനോനോന്റെ വാക്കുകൾ ഇങ്ങനെ ..
”ഇപ്പോഴാണ് റോഷാക്ക് കണ്ടത്. പ്രിയപ്പെട്ട മമ്മൂക്ക, ഈ മണ്ണ് ജന്മം നല്‍കിയ ഏറ്റവും മികച്ച അഭിനേതാവാണ് നിങ്ങള്‍. ഇമോഷണന്‍ രംഗങ്ങളുടെ ഇടയ്ക്ക് നല്‍കുന്ന ആ പോസ്, തികച്ചും സാധാരണമായ ക്ലോസ് അപ്പ് ഷോട്ടുകളെ അതിശയിപ്പിക്കുന്നതാക്കി തീര്‍ക്കുന്ന ആ നോട്ടങ്ങള്‍, മോഡുലേഷനിലെ കയ്യൊപ്പുകള്‍, പലതും ഒളിപ്പിക്കുന്ന അടക്കിപ്പിടിച്ച ചിരി…”സ്വന്തം കരവിരുതിന്റെ മേലുള്ള സമ്പൂര്‍ണ്ണ രാജവാഴ്ചയും. കെട്ട്യോളാണെന്റെ മാലാഖ എന്ന മികച്ച ചിത്രത്തിന് ശേഷം ലോകോത്തര നിലാവാരമുള്ള സിനിമ ഒരുക്കിയ നിസാം ബഷീറിനും ഒരുപാട് അഭിനന്ദനങ്ങള്‍” -അനൂപ് മേനോൻ കുറിക്കുന്നു.