ടെലിഗ്രാമിനൊന്നും ഭീഷ്മപർവ്വത്തിനെ ഒന്നും ചെയ്യാനായില്ലെന്നു അനൂപ്മേനോൻ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
20 SHARES
236 VIEWS

അനൂപ് മേനോൻ അഭിനയിച്ച 21 ഗ്രാംസ് എന്ന സിനിമ മികച്ച അഭിപ്രായങ്ങൾ നേടി മുന്നോട്ടു പോകുകയാണ്. അതുകൊണ്ടുതന്നെ കൂടുതൽ സ്ക്രീനുകളിൽ പ്രദർശിപ്പിക്കാൻ തിയേറ്ററുകാർ തയ്യാറാകുകയായിരുന്നു. എന്നാലിപ്പോൾ അനൂപ് മേനോൻ കർശനമായി തന്നെ അഭിപ്രായം പറഞ്ഞിരിക്കുകയാണ്, മറ്റൊന്നുമല്ല. ഒരു സിനിമ തിയേറ്ററിലോ ഒടിടിയിലോ ഇറങ്ങിയാലുടൻ ടെലിഗ്രാമിൽ അപ്‌ലോഡ് ചെയുന്നവരെയാണ് അനൂപ് മേനോൻ നിശിതമായി വിമർശിക്കുന്നത്.

ഒരു സിനിമ ഇങ്ങനെയൊക്കെ കണ്ടാൽ എന്താണ് രസമെന്നും , സിനിമ തിയേറ്ററിൽ തന്നെ കണ്ടെണ്ട ഒന്നാണെന്നും അദ്ദേഹം പറയുന്നു. ഇത്തരത്തിൽ സിനിമ കാണുന്നവർക്കു അതിന്റെ പരിപൂര്ണമായ അർത്ഥത്തിൽ ആസ്വദിക്കാൻ സാധിക്കില്ലെന്നും അവർ നഷ്ടപ്പെടുത്തുന്നത് അവരുടെ തന്നെ അവസരങ്ങൾ ആണെന്നും അനൂപ് പറഞ്ഞു.

അനൂപ് മേനോന്റെ വാക്കുകളിലേക്ക്

“നിങ്ങള്‍ക്ക് നിങ്ങളുടെ ടെലഗ്രാമിലും ഫോണ്‍ ബുക്കുകളിലുമൊന്നും ഒരിക്കലും ഒരു സിനിമ അതിന്റെ ബ്യൂട്ടിയില്‍ കാണാന്‍ പറ്റില്ല. അത് നല്‍കുന്ന ഏക സ്ഥലം തിയേറ്ററാണ്. അഞ്ഞൂറ് പേരോ ആയിരം പേരോ ഒരുമിച്ചിരുന്ന് കാണുന്ന ഒരേയൊരു സ്ഥലം തിയേറ്ററാണ്. അതിനി എന്ത് ടെലഗ്രാം വന്നിട്ടും ഒരു കാര്യവുമില്ല. ഈ ടെലഗ്രാം എല്ലാം വന്നിട്ടും ഭീഷ്മ എന്ന് പറയുന്ന പടം എന്താണ് കളക്ഷന്‍. 21 ഗ്രാംസ് എന്ന സിനിമ ഈ സംഭവങ്ങളെല്ലാം ഭയന്ന് നില്‍ക്കുമ്പോഴും ഇത്രയും തിയേറ്ററിലേക്കും ഇത്രയും ആളുകളിലേക്കും എത്തുന്നില്ലേ. അതിന്റെ കാരണം എന്ന് വെച്ചാല്‍ തിയേറ്റര്‍ എക്‌സ്പീരിയന്‍സിന് പകരം വെക്കാന്‍ ഒന്നുമില്ല എന്നതാണ്. അത് വേറെ എവിടേയും കിട്ടില്ല. അത് തന്നെയാണ് പ്രതിരോധം. അല്ലാതെ ഒന്നും ചെയ്യാന്‍ പറ്റില്ല ” അനൂപ് മേനോന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ