അനൂപ് മേനോൻ നായകനായ 21 ഗ്രാംസ് തിയേറ്ററിൽ മികച്ച അഭിപ്രായം നേടിയ സിനിമയാണ്. ഒരുപക്ഷെ അനൂപ് മേനോന്റെ കരിയറിൽ വഴിത്തിരിവായേക്കാവുന്ന ചിത്രം. എന്നാൽ ഈ ചിത്രത്തിന്റെ കഥ ആദ്യമായി കേട്ടപ്പോൾ കയ്യോടെ വാങ്ങിവച്ച കഥ പറയുകയാണ് അനൂപ്മേനോൻ .
ബിപിൻ കൃഷ്ണ ഇതിന്റെ കഥപറയാൻ വന്നപ്പോൾ കയ്യോടെ വാങ്ങി വയ്ക്കുകയായിരുന്നു അനൂപ്മേനോൻ ചെയ്തത്. കഥ വായിച്ചപ്പോൾ അത്രമാത്രം നല്ല ബ്രില്യന്റ് ആയൊരു കഥയായിരുന്നു അത് എന്ന് മനസിലാക്കുകയും ബിപിൻ കൃഷ്ണയെ തിരികെ വിളിക്കുകയും ചെയ്തു. അപ്പോൾ ബിപിൻ കൃഷ്ണ ബാംഗ്ലൂരിലേക്ക് ബസിൽ കയറാൻ ഒരുങ്ങുകയായിരുന്നു. അവിടെ നിന്നും അയാളെ അനൂപ് മേനോൻ തിരിച്ചിറക്കിയത് മലയാള സിനിമയിലേക്കായിരുന്നു.
പുതിയ സിനിമയുമായി വരുന്ന നവാഗതരെ കാണുമ്പൊൾ തനിക്കു ഭൂതകാലം ആണ് ഓര്മവരുന്നതെന്നു അനൂപ് മേനോൻ പറയുകയുണ്ടായി. പലരും നമ്മുടെ മുന്നിൽ കഥ പറയാൻ വരുമ്പോൾ അവർ മാത്രമല്ല അവരുടെ പ്രിയപ്പെട്ടവരും കൂടിയാണ് കാത്തിരിക്കുന്നത്. കഴിവുള്ളവരെ നിരാകരിച്ചാൽ അവരുടെയെല്ലാം ശാപമാണ് നമുക്ക് ലഭിക്കുക.
സിനിമകളെ താറടിച്ചു കാണിക്കുന്നവരെ കുറിച്ചും അനൂപ് മേനോൻ പറഞ്ഞു, ഒരു സിനിമയുടെ സെറ്റിൽ മൂന്നുദിവസം വന്നു നിന്നാൽ ആരും സിനിമയെ താറടിക്കില്ല എന്ന് അനൂപ് മേനോൻ പറഞ്ഞു. ഒരു സിനിമയുടെ പിന്നിലുള്ള പ്രവർത്തനം അറിയാത്തവരാണ് സിനിമകളെ താറടിക്കുന്നതെന്നു അനൂപ് മേനോൻ പറഞ്ഞു. സിനിമ നല്ലതെങ്കിൽ ആരുടെ ദുഷ്പ്രചാരണം കൊണ്ടും തകരില്ലെന്നും അനൂപ് പറഞ്ഞു.