അബാം മൂവീസിൻ്റെ പുതിയ ചിത്രത്തിൽ അനൂപ് മേനോൻ കാലാവസ്ഥ നിരീക്ഷണ വകുപ്പ് ഉദ്യോഗസ്ഥൻ, 
ധ്യാൻ ശ്രീനിവാസനും ഷീലുഏബ്രഹാമും മുഖ്യവേഷങ്ങളിൽ

ശുദ്ധനർമ്മത്തിലൂടെ രസാ കരമായ നിരവധി കുടുംബചിത്രങ്ങൾക്കു തിരക്കഥ രചിച്ച് ശ്രദ്ധേയനായ കൃഷ്ണ പൂജപ്പുര തിരക്കഥ രചിക്കുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ജനവരി ഇരുപത്തിയൊന്ന് ഞായറാഴ്ച്ച കൊച്ചിയിൽ ആരംഭിച്ചു.ഇതു താൻടാ പൊലീസ്, :സിഗ്‌നേച്ചേർ, എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മനോജ് പാലാടനാണ് .ഈ ചിത്രം സംവിധാനം ചെയ്യുന്നത്.ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ഈ ചിത്രം അബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യുവാണ് നിർമ്മിക്കുന്നത്.

ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത ഈ ചിത്രം അബാം മൂവീസിൻ്റെ പതിനാലാമത് ചിത്രം കൂടിയാണ്. ബോബൻ സാമുവൽ’ സംവിധാനം ചെയ്യുന്ന മച്ചാൻ്റെ മാലാഖ എന്ന ചിത്രം പൂർത്തിയാക്കിക്കൊണ്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്.കാലാവസ്ഥയും മനുഷ്യനും തമ്മിലുള്ള ബന്ധം. അത് മനുഷ്യ ജീവിതത്തിന് ഭാഗമാണ്. കാലാവസ്ഥ, ,കാലാവസ്ഥാ വ്യതിയാനം, ഇവയൊക്കെ നമ്മുടെ സമൂഹവുമായി പല രീതികളിലായിബന്ധപ്പെട്ടിരിക്കുന്നു. ഇതിൻ്റെ പ്രതിഫലനങ്ങളാണ് ഈ ചിത്രത്തിലൂടെ തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ അസി.ഡയറക്ടർ രവീന്ദ്രൻ എന്ന കേന്ദ്ര കഥാപാത്രത്തെ അനൂപ് മേനോൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നു.ഇദ്ദേഹത്തിൻ്റെ വ്യക്തി ജീവിതത്തിലെയും ഔദ്യോഗിക ജീവിതത്തിലെയും ചില പ്രശ്നങ്ങളാണ് ഈ ചിത്രത്തിലൂടെ പ്രധാനമായും പ്രതിപാദിക്കുന്നത് ‘.ഇതിനു സമാന്തരമായി മറ്റൊരു കഥയും നടക്കുന്നുണ്ട്. ആധുനിക കാലഘട്ടത്തിലെ രസികനായ ജോൺ എന്ന കഥാപാത്രമാണിത്.

ധ്യാൻ ശ്രീനിവാസനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഷീലു ഏബ്രഹാം നായികയാകുന്ന ഈ ചിത്തിൽ ജോണി ആൻ്റെ ണി .അസീസ് നെടുമങ്ങാട്, ‘സെന്തിൽ കൃഷ്ണ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.ഹരിനാരായണൻ്റെ വരികൾക്ക് പ്രകാശ് ഉള്യേരിഈണം പകർന്നിരിക്കുന്നു ‘

ഛായാഗ്രഹണം – മഹാദേവൻ തമ്പി.എഡിറ്റിംഗ് – സിയാൻ ശീകാന്ത്,കലാസംവിധാനം – അജയ് ജി. അമ്പലത്തറ മേക്കപ്പ. ഷാജി പുൽപ്പള്ളി . കോസ്റ്റും – ഡിസൈൻ — അരുൺ മനോഹർ. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – അമീർ കൊച്ചിൻ. ലൈൻ പ്രൊഡ്യൂസർ – ടി.എം. റഫീഖ് പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പ്രജീഷ് പ്രഭാസൻ. കൊച്ചിയിലും വാഗമണ്ണിലുമായി ഈ ചിതത്തിന്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.

You May Also Like

പട്ടിണിയും വിശപ്പും എന്ത്‌ എന്നറിഞ്ഞവന് ഇതു കേവലം ഒരു സിനിമയിലെ രംഗം അല്ല

രാഗീത് ആർ ബാലൻ കുഞ്ചാക്കോ ബോബന്റെ സിനിമകളിൽ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് കസ്തുരിമാൻ.. സിനിമയിൽ ഒരു…

ഈ പ്രണയജോഡിയെ ഓർമ്മയുണ്ടോ ?

ഈ പ്രണയജോഡിയെ ഓർമ്മയുണ്ടോ ? രാജേഷ് കുമാർ 1986ൽ ആണ് ഫാസിലിൻറ ‘എന്നെന്നും കണ്ണേട്ടൻറെ’ എന്ന…

കുട്ടനാട്ടിലെ കൃഷിക്കാരുടെ ജീവിതവും, പശ്ചിമഘട്ട സംരക്ഷണവും പ്രമേയമാക്കിയ “ആദച്ചായി “

‘ആദച്ചായി’ പോസ്റ്റർ പ്രകാശനം അടൂർ ഗോപാലകൃഷ്ണൻ നിർവ്വഹിച്ചു. കുട്ടനാട്ടിലെ കൃഷിക്കാരുടെ ജീവിതവും, പശ്ചിമഘട്ട സംരക്ഷണവും പ്രമേയമാക്കിയ…

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

പത്തൊൻപതാം നൂറ്റാണ്ടു മികച്ച വിജയം നേടുമ്പോൾ ഏവരും വിനയനെയും സിജു വിത്സണെയും പ്രശംസകൾകൊണ്ട് പൊതിയുകയാണ് .…