San Geo

പടച്ചോൻ ഒടുക്കത്തെ സൗന്ദര്യം കൊടുത്തത് കൊണ്ടുണ്ടായ അഭിനയ പ്രാന്ത് മൂലം സിനിമയ്ക്ക് നഷ്ടപ്പെട്ട നല്ല എഴുത്ത്കാരനാണ് അനൂപ് മേനോൻ എന്നായിരുന്നു പകൽ നക്ഷത്രങ്ങൾ മുതൽ കുറേ കാലത്തേക്ക് ചിന്തിച്ചിരുന്നത്. എന്നാൽ ഇന്ന് ഒരു കാര്യം ഏറെക്കുറെ ഉറപ്പായി. അഭിനയത്തിന് പുറമെ എഴുത്തിലും അനൂപ് ഒരു വൻ പരാജയമായിരിക്കുന്നു.

ആളുകളെ ബോധവൽക്കരിക്കാൻ സിനിമ എടുക്കുന്ന പോലെയാണ് പദ്മ സിനിമ കണ്ടപ്പോൾ തോന്നിയത്. ഗ്രാമത്തിന്റെ വിശുദ്ധിയും നഗരത്തിന്റെ കാപട്യവും വിഷയമായ എത്ര സിനിമകൾ ഇപ്പോൾ കണ്ട് കഴിഞ്ഞു? എന്നിട്ടും ഇങ്ങിനെയൊരു കലഹരണപ്പെട്ട സബ്ജെക്ട് സിനിമ ആക്കി അതിൽ അഭിനയിക്കാൻ കാട്ടിയ തൊലിക്കട്ടിക്കും, സുരഭി ലക്ഷ്മിയുടെ അഭിനയം കൊണ്ട് നിലവാരം അഡ്ജസ്റ് ചെയ്യാനുള്ള ബുദ്ധിക്കും വേണ്ട മറുപടി ആൾറെഡി കിട്ടി കഴിഞ്ഞത് കൊണ്ട് കൂടുതൽ അഭിപ്രായം പറയുന്നില്ല.

അനൂപ് മലയാളിയെ വർഷങ്ങൾ ആയി ഉപദേശിച്ചു നന്നാക്കികൊണ്ട് ഇരിക്കുന്നത് കൊണ്ടു ഫ്രീ ആയി ഒരു ഉപദേശം അങ്ങോട്ട് തരാം. താങ്കൾ അഭിനേതാവ് എന്ന നിലയ്ക്ക് ഒരു വൻ പരാജയം ആണ്. വൻ എന്ന് പറഞ്ഞാൽ ചാണകം മുഖത്ത് എറിഞ്ഞാലും ഭാവം വരാത്ത തരം വൻ തോൽവി! അല്പമെങ്കിലും ഉള്ളിൽ ഉള്ള എഴുത്ത്കാരന്റെ സ്പാർക്ക് നഷ്ടപ്പെടാതിരിക്കാൻ താങ്കൾ അഭിനയം കുറേ കാലത്തേക്കെങ്കിലും നിറുത്തണം.

താങ്കളുടെ ഭാര്യ അടക്കം കേരളത്തിൽ ഒരാൾ പോലും അത് അറിയാൻ പോകുന്നില്ല. എന്നിട്ട് ഒരു യാത്ര പോകണം. ആ കൂളിംഗ് ഗ്ലാസും ജാഡ കോപ്പുമൊന്നും എടുക്കാതെ ട്രെയിന് കയറിയും നടന്നുമൊക്കെ പോകണം. ലോകം അറിയണം, ജീവിതം അറിയണം. നിങ്ങൾക്ക് ആകെ അറിയുന്ന, നിങ്ങൾ ഉൾപ്പെടുന്ന
ജാഡതെണ്ടികൾ അല്ലാത്ത സാധാരണ മനുഷ്യർ എന്നൊരു വിഭാഗവും ഈ ലോകത്ത് ഉണ്ട് എന്ന് അറിയണം. അവർക്ക് AC റൂമിൽ ഇരുന്ന് കോഫി സിപ് ചെയ്ത് മഴ കണ്ട് അയവിറക്കുന്ന പ്രേമം കാമം എന്നീ വികാരങ്ങൾ അല്ലാതെ വേറെയും വികാരങ്ങൾ ഉണ്ടെന്ന് പഠിക്കണം. എന്നിട്ട് ഒരു പുതിയ കഥയുമായി വാ.

Leave a Reply
You May Also Like

മാസ്സ് ലുക്കിൽ നന്ദമുരി ബാലകൃഷ്‌ണ; സംവിധാനം അനിൽ രവിപുടി – NBK 108

മാസ്സ് ലുക്കിൽ നന്ദമുരി ബാലകൃഷ്‌ണ; സംവിധാനം അനിൽ രവിപുടി – NBK 108 വീര സിംഹ…

സിറില്‍ (മലയാള സിനിമയിലെ പ്രതിനായകര്‍ (ഭാഗം 14)

മലയാള സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിനായകന്മാർ അനവധിയുണ്ട്. ഒരുപക്ഷെ നായകനെക്കാൾ തിളങ്ങുന്ന പ്രതിനായകന്മാർ. സ്ഥിരം വില്ലൻ…

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജിന്റെ ‘വിലായത്ത് ബുദ്ധ’യുടെ പുതിയ അപ്ഡേറ്റ്

ജിആര്‍ ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കിയാണ് വിലായത് ബുദ്ധ എന്ന സിനിമ ഒരുങ്ങുന്നത്.…

“ട്രെയിൻ യാത്ര തന്നെ നടത്താൻ കുറച്ചു കാലം ‘ഫോബിയ’ തോന്നിച്ച ഒരു പടമാണ് ഇത്…”, കുറിപ്പ്

Krishna Kurupp ട്രെയിൻ യാത്ര തന്നെ നടത്താൻ കുറച്ചു കാലം ‘ഫോബിയ’ തോന്നിച്ച ഒരു പടമാണ്…