പൃഥ്വിരാജിനു പകരം ‘മൊയ്തീൻ’ ആകേണ്ടിയിരുന്നത് താനെന്നു അനൂപ് മേനോൻ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
22 SHARES
262 VIEWS

പൃഥ്വിരാജ് അഭിനയിച്ചു ഹിറ്റാക്കിയ രണ്ടു ചിത്രങ്ങളാണ് ‘7th ഡേ’യും ‘എന്നു നിന്റെ മൊയ്തീനും’. ശ്യാം ധർ സംവിധാനം ചെയ്ത സെവൻത് ഡേ എന്ന ത്രില്ലെർ ചലച്ചിത്രം പ്രേഷകർ ഇരുകൈകൾ നീട്ടിയായിരുന്നു സ്വീകരിച്ചത്. ആർ എസ് വിമൽ ഒരുക്കിയ ചലച്ചിത്രമായിരുന്നു എന്ന് നിന്റെ മൊയ്തീൻ. മൊയ്തീൻ, കാഞ്ചനമാല എന്നിവരുടെ പ്രണയത്തെ ആസ്പദമാക്കിയ ചിത്രത്തിൽ പാർവതി തിരുവോത്ത് ആയിരുന്നു നായിക. എന്നു നിന്റെ മൊയ്തീൻ മലയാളം കണ്ട വലിയ വിജയങ്ങളിൽ ഒന്നായിരുന്നു. ഈ രണ്ടു ചിത്രങ്ങളിലും പൃഥ്വിരാജിനൊപ്പം ടോവിനോ തോമസും പ്രധാനവേഷം കൈകാര്യം ചെയ്തിരുന്നു . എന്നാൽ ഇപ്പോൾ ഈ രണ്ടു ചിത്രങ്ങളിലും പൃഥ്വിരാജിനു പകരം നായകനായി അഭിനയിക്കേണ്ടിയിരുന്നത് താനായിരുന്നു എന്നാണു ഇപ്പോൾ നടനും സംവിധായകനുമായ അനൂപ് മേനോൻ പറയുന്നത്. അനൂപ് മേനോന്റെ വാക്കുകൾ

“സെവൻത് ഡേ ആദ്യം എന്റെ അരികെയായിരുന്നു എത്തിയത്. ഏകദേശം ഒരു വർഷത്തോളം അതിന്റെ പിന്നാലെയായിരുന്നു . പിന്നീട് നിർമ്മാതാവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ മൂലം ആ പ്രൊജക്റ്റ്‌ കൈവിട്ടു പോവുകയായിരുന്നു. എന്ന് നിന്റെ മൊയ്തീൻ സത്യത്തിൽ ഞാനും മമ്ത മോഹൻദാസും അഭിനയിക്കാനിരുന്ന ചലച്ചിത്രമായിരുന്നു. ഇന്ന് നമ്മൾ കണ്ട എന്ന് നിന്റെ മൊയ്തീൻ പോലെയല്ല അന്ന് ആർ എസ് വിമൽ തയ്യാറാക്കിരുന്നത്. ബ്യൂട്ടിഫുൾ പോലെയുള്ള ചെറിയ സിനിമയായിട്ടായിരുന്നു ചിത്രം ഒരുക്കിരുന്നത്” – അനൂപ് മേനോൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ