Anoop Nair
ഭൂമിയെ ലക്ഷ്യമാക്കി ഒരു ഗ്രഹമോ ആസ്റ്ററോയ്‌ഡോ വന്നാൽ നമ്മൾ എന്ത് ചെയ്യും?
എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?
എന്നാൽ നമ്മുടെ ശാസ്ത്രജ്ഞന്മാർ നേരത്തെ ആലോചിച്ചു കഴിഞ്ഞു. വളരെ വലിയ ഗ്രഹങ്ങളോ ഒക്കെയാണ് വരുന്നതെങ്കിൽ കാര്യമായിട്ട് ഒന്നും ചെയ്യാനില്ല. ചുമ്മാ നോക്കി ഇരിക്കാം എന്നതാണ് സത്യം. മൊത്തം ബൂംബാംഗ് ആയിപ്പോകും. എന്നാൽ അധികം വലുപ്പമില്ലാത്ത സാധനങ്ങൾ ആണ് വരുന്നതെങ്കിൽ അതിൽ നിന്ന് രക്ഷിക്കാൻ നാസ ഒരു സെറ്റപ് ഉണ്ടാക്കിയെടുക്കുന്നതിൽ കുറച്ചൊക്കെ വിജയിച്ചിരിക്കുകയാണ്. ആശയം ലളിതമാണ്. സിമ്പിൾ ആയി ഒരു റോക്കറ്റ് വിട്ടു ഭൂമിയുടെ അടുത്ത് എത്തുന്നതിനു വളരെ മുമ്പ് പോയി ഒരു ഇടി കൊടുക്കുക. വളരെ ചെറിയ അനക്കം (ഡിഗ്രി ) അതിനു സംഭവിച്ചാൽ പോലും ഒരു പാട് ദൂരം സഞ്ചരിച്ചു ഇവിടെ എത്തുമ്പോഴേക്കും അത് വലിയ മാറ്റം ആയിട്ടുണ്ടാകും എന്ന തത്വം ആണ് ഉപയോഗിക്കുന്നത്. ഇത് പരീക്ഷിക്കാനായി ഒരു മിഷൻ തുടങ്ങിയിട്ടുമുണ്ട്. DART എന്നാണ് പേരിട്ടിരിക്കുന്നത്.
Double Asteroid Redirection Testടെസ്റ്റ് എന്നാണ് മുഴുവൻ പേര്. പേര് വരാൻ കാരണം കൂടി പറയാം. ഇപ്പോൾ തന്നെ ഒരു ഇരട്ട ചിന്നഗ്രഹങ്ങൾ ഭൂമിയുടെ വളരെ ദൂരെയുള്ള ഒരു പോയന്റിലൂടെ കടന്നു പോകാൻ വരുന്നുണ്ട്. പേടിക്കേണ്ട, ഇവിടെ ഇടിക്കാനുള്ളതല്ല. അപ്പോൾ പരീക്ഷണാർത്ഥം ഒരു റോക്കറ്റ് വിട്ടു മേൽപ്പറഞ്ഞ ആശയം എത്രത്തോളം ഫലപ്രദം ആകും എന്നറിയാൻ ആണ് പദ്ധതിയിടുന്നത്. ആ ഇരട്ട ഗ്രഹങ്ങളിൽ ഒരെണ്ണം വലുതും (750 മീറ്റർ വ്യാസം ) ഒരെണ്ണം ചെറുതുമാണ്(160 മീറ്റർ ). ചെറുത് വലുത്തിന്റെ ഉപഗ്രഹം ആണ്. ചുറ്റുന്നുണ്ട്. ഈ ചെറുതിനെ ഒന്ന് ഇടിച്ചു നോക്കാനാണ് പ്ലാൻ. ഇതിനായി ഒരു വര്ഷം മുമ്പേ തന്നെ റോക്കറ്റിനെ ഒക്കെ അങ്ങോട്ട് വിട്ടിട്ടുണ്ട്. അടുത്ത ആഴ്ച ആണ് ഇടി ദിവസം. കൃത്യമായി പറഞ്ഞാൽ സെപ്റ്റംബർ 26 നു. എന്നാൽ നാല് ദിവസം വരെ മാറാം എന്നൊക്കെ പറയുന്നുമുണ്ടു, അറിയില്ല.
ഗ്രഹത്തിന്റെ അടുത്ത എത്തുന്നതോടെ ഭൂമിയിൽ നിന്നുള്ള നാവിഗേഷൻ കമാന്റുകൾ ഓഫ് ചെയ്തു പൂർണ്ണമായും ഓട്ടോണോമസ് രീതിയിൽ നാവിഗേറ്റ് ചെയ്യുന്ന സ്പെയ്സ്‌ഷിപ് ചറപറാ ഫോട്ടോകൾ എടുത്തു കൊണ്ട് ഇടിച്ചിറങ്ങും. ആ ഇടിക്കുന്ന ഫോട്ടോ മുകളിൽ നിന്നെടുക്കാൻ ഒരു ഡ്രോണ് പോലെയുള്ള ചെറിയ വാഹനം വേറെയും ഉണ്ട്. എന്തായാലും സംഭവം കളറാകുമെന്നുറപ്പ്. ഇതിനു കാശിറക്കുന്നത് എലോൺ മാസ്കിന്റെ സ്‌പെയ്‌സ് എക്സ്ഉം വേറെ കുറെ സ്വകാര്യ കമ്പനികളും. സാങ്കേതിക സഹായം നാസ. വിട്ട റോക്കറ് മസ്‌കിന്റെ പ്രശസ്തമായ ഫാൽക്കൻ 9. കൂട്ടത്തിൽ വിമർശകരും ഇറങ്ങിക്കഴിഞ്ഞു. ഭൂമിക്ക് ശല്യമില്ലാതെ മാനം മര്യാദക്ക് പോകുന്ന ഈ സാധാനത്തിനെ പോയി ഇടിച്ചു ഇനി അത് ദിശ മാറി ഭൂമിയെ ഇടിച്ചാൽ പണി കിട്ടില്ലേ, അതു കൊണ്ടിത് വേണോ എന്നാണ് അവർ ചോദിക്കുന്നത്. അല്ല, അതും കാര്യമാണ്. മൊത്തത്തിൽ ഉള്ള മിഷൻ ഡയഗ്രം ആദ്യ കമന്റിൽ. മിഷൻ അപ്‌ഡേറ്റ് വല്ലതും അടുത്ത ആഴ്ച കിട്ടിയാൽ ഈ പോസ്റ്റിൽ കൂട്ടിച്ചേർക്കാം.