ഉൽക്ക വീണല്ല ഡൈനോസറുകൾ ഇല്ലാതായത്!

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
27 SHARES
327 VIEWS

ഉൽക്ക വീണല്ല ഡൈനോസറുകൾ ഇല്ലാതായത് !

Anoop Nair

അധികം പേരും കരുതിയിരിക്കുന്നത് ഈ ഉൽക്ക വീണ ശക്തിയിൽ ദിനോസറുകൾ ഭൂമിയിൽ മരിച്ചു വീണു എന്നാണ്. എന്നാൽ അതൊന്നും യാഥാർഥ്യതത്തിന്റെ ഏഴയത്ത് പോലും അല്ല എന്നതാണ് സത്യം. വർഷങ്ങളായി നടത്തിയ പഠനങ്ങൾ വെളിപ്പെടുത്തിയ കാര്യങ്ങൾ ഒന്നു അറിയാൻ ശ്രമിക്കാം.
ആദ്യമായി, ഉൽക്ക വീണ കാരണം ജീവികൾ എല്ലാം മരിച്ചു പോയതല്ല. ഉൽക്ക വീണു കഴിഞ്ഞു അതിന്റെ തുടർന്നുണ്ടായ സംഭവവികാസങ്ങൾ കാരണം ഭൂമിയിലെ സസ്യജാലം പതുക്കെ നശിക്കുകയാണ് ഉണ്ടായായത്. അതും പെട്ടെന്നല്ല. ആയിരം മുതൽ പതിനായിരം വർഷങ്ങൾ കൊണ്ടാണ് ജീവികൾ ഇല്ലാതായത്.

അന്തരീക്ഷത്തിൽ പൊടിയും മണ്ണും നിറഞ്ഞു ആഴ്ച്ചകളോളം സൂര്യപ്രകാശം ഭൂമിയിൽ ഇല്ലാതിരുന്നത് സസ്യങ്ങളെ കൊന്നു. ദിവസവും ടൺ കണക്കിന് സസ്യങ്ങൾ ഭക്ഷിച്ചിരുന്ന ദിനോസറുകൾ ആദ്യം മരിക്കാൻ അതാണ് കാരണം. അതായത്, ഭക്ഷ്യക്ഷാമം ആണ് യഥാർത്ഥത്തിൽ ദിനോസറുകളെ കൊന്നത്. സസ്യാഹാരികളായ മിക്ക വംശങ്ങളും ഇല്ലാതായി. കൂട്ടത്തിൽ അവയെ തിന്നു ജീവിക്കുന്ന മാംസാഹാരികളും.

പിന്നീടുണ്ടായത്, സൂര്യപ്രകാശം ഭൂമിയിൽ പതിക്കാത്തതിനാൽ ഉണ്ടായ തണുപ്പാണ്. അതും വർഷങ്ങളോളം നീണ്ടു നിന്നു. അതിലും ഒത്തിരി ജീവ ജാലങ്ങൾക്ക് മരണവും വംശനാശവും സംഭവിച്ചു. ഉൽക്ക വീണ പ്രദേശത്തിലെ മണ്ണിന്റെ രാസഘടനയിലെ പ്രത്യേകത കൊണ്ടു ആ മണ്ണിലെ രാസവസ്തുക്കൾ അന്തരീക്ഷത്തിൽ കലരുകയും ഭൂമിയാകെ കാലങ്ങളോളം ആസിഡ് മഴ പെയ്തു. അതിലും ചത്തോടുങ്ങി കുറെയേറെ വംശങ്ങൾ.

ചുരുക്കി പറഞ്ഞാൽ വര്ഷങ്ങോളം നീണ്ടു നിന്ന കാലാവസ്ഥാ വ്യതിയാനത്തിൽ പിടിച്ചു നിൽക്കാൻ കഴിയാതെ ആണ് ഭൂരിപക്ഷവും ഇല്ലാതായത്. ഭൂമിക്കടിയിൽ ഈ പ്രശ്നം അധികം ബാധിക്കാത്തതിനാൽ അത്തരം ജീവികളിൽ ചിലവ മാത്രമാണ് അവശേഷിച്ചത്. എലി, പാറ്റ പോലുള്ളവ. വലിയ ജീവികൾ എല്ലാം ഇല്ലാതായി. 25 കിലോയിൽ താഴെ ഭാരം വരുന്ന ചെറുജീവികൾ മാത്രം അവശേഷിച്ചു. കടലിലെയും ജീവികളെ വെറുതെ വിട്ടില്ല. അവയും ചത്തോടുങ്ങി. കൂടാതെ പല സംഭവങ്ങളുടെ ഫലമായി സമുദ്രത്തിലെ നിരപ്പ് ഉയരുകയും കരയിലേക്കും കാട്ടിലേക്കും ഉപ്പ് വെള്ളം ഒഴുകിക്കയറി കെട്ടിക്കിടന്നു.
ഉൽക്ക അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചപ്പോൾ ഉണ്ടായ അതീവചൂടിലുള്ള ഹീറ്റ് വേവ് ഭൂമിയിൽ ഉണ്ടായിരുന്ന ഭൂരിപക്ഷം ജീവികളെയും സസ്യങ്ങളെയും കരിയിച്ചും കളഞ്ഞു. കാട്ടു തീ ഉണ്ടായി. ഭൂമിയിൽ വീണ ശക്തിയിൽ ആ ആസ്റ്ററോയ്ഡ് ചിതറി തെറിച്ചു. അതിതീവ്രസ്ഫോടനം ആണുണ്ടായത്. ഹിരോഷിമായിലെ ബോംബുകൾ നൂറു കുഴികൾ ഉണ്ടാക്കി അതിൽ ഓരോന്നിലും ഓരോ കോടി വെച്ചു സ്ഥാപിച്ചു പൊട്ടിച്ചാൽ ഉണ്ടാകുന്ന അതിഭീകരമായ സ്ഫോടനം.

മൊത്തത്തിൽ ഇല്ലാതായത് അന്ന് ഉണ്ടായിരുന്നതിൽ 75% അതായത് മൂന്നിൽ രണ്ടും സ്പീഷീസുകൾ ആണ്.
ദിനോസറുകളിൽ പറന്നു നടന്നിരുന്ന ചെറു വലുപ്പമുള്ള ഏവിയൻസ് എന്ന സ്പീഷീസ് മാത്രമാണ് രക്ഷപ്പെട്ടത്. അവയിൽ നിന്ന് പരിണമിച്ചുണ്ടായവ ആണ് ഇന്നത്തെ മിക്ക പക്ഷികളുംഎന്നു പറയപ്പെടുന്നു.

സംഭവത്തിന്റെ പേര് – K-Pg ഈവന്റ് സംഭവിച്ചത് – 6 കോടി വർഷങ്ങൾക്ക് മുമ്പ്.
ഇല്ലാതായത് – മൂന്നിലൊന്ന് ജന്തുവര്ഗങ്ങൾ
മനുഷ്യൻ അറിഞ്ഞത് – 1980 ൽ മാത്രം
ആസ്റ്ററോയ്ഡിന്റെ വലുപ്പം – പന്ത്രണ്ട് കിലോമീറ്റർ
വീണ ക്രേറ്ററിന്റെ വ്യാസം – 180 കിലോമീറ്റർ. കൊച്ചിയിൽ നിന്ന് തിരുവനന്തപുരം വരെ ഉള്ള ദൂരം.
വീണ ആസ്റ്ററോയ്‌ഡിന്റെ പേര് : ചിക്സുലുബ് (Chicxulub)
വീണ സ്ഥലം : മെക്സിക്കോക്ക് അടുത്ത്

വാൽക്കഷ്ണം: ആ ഉൽക്ക 30 സെക്കൻഡ് കൂടി കഴിഞ്ഞാണ് പതിച്ചിരുന്നതെങ്കിൽ ഇതിന്റെ പകുതി പോലും നാശനഷ്ടം ഉണ്ടാവില്ലായിരുന്നു എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. മുകളിൽ പറഞ്ഞ ആ ചെറിയ ഭൂപ്രദേശത്തിന്റെ പ്രത്യേകത കൊണ്ടാണ് ഇത്ര രൂക്ഷമായത്.നമ്മൾ ഉപയോഗിക്കുന്ന ദിനോസർ എന്ന വാക്ക് തെറ്റാണ്.മലയാളപത്രങ്ങൾ നമ്മളിൽ അടിച്ചേൽപ്പിച്ച തെറ്റാണ് അത്. ഡൈനസോർ എന്നാണ് ബാക്കി എല്ലാവരും പറയുന്നത്. പരമാവധി അതുപയോഗിക്കാൻ ശ്രമിക്കുക.ഈ ഉൾക്കാ പതന സിദ്ധാന്തം ഒരു ഹൈപ്പോതിസിസ് ആണ്. അതായത് ഇന്ന് ഏറ്റവും കൂടുതൽ തെളിവുകൾ ഉള്ള സിദ്ധാന്തം എന്നു പറയാം.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു കാര്യം ഉറപ്പാണ് ഈ സിനിമ കണ്ടിറങ്ങുന്ന ആരുടേയും മനസ്സിൽ നിന്നും ഐശുമ്മ എന്ന ഐഷ റാവുത്തർ അത്ര പെട്ടെന്ന് ഇറങ്ങി പോകില്ല

Faisal K Abu തരുൺ മൂർത്തി…കോവിഡിന് ശേഷം ആദ്യമായി തീയേറ്ററിൽ കണ്ട മലയാളസിനിമ