ANOOP R PADUVA

‘ഹോം സിനിമയും ‘… ചില ചിന്തകളും

ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് മലയാളികൾക്ക് അവരുടെ വീടും നാടും എന്നും പ്രിയപ്പെട്ടതാണ്… എവിടെ എത്ര ദൂരയായിരുന്നാലും .. ഏത് രാജ്യത്തായാലും അവരുടെ മനസ്സാവട്ടെ തൻ്റെ വീടിന് ചുറ്റും അങ്ങനെ കറങ്ങിക്കൊണ്ടേയിരിക്കും… നമ്മൾ പരിചയപ്പെട്ടിട്ടുള്ള ചില വിദേശിയർ പലപ്പോഴും നമ്മോട് പറഞ്ഞിട്ടുണ്ട്, അവർ അവരുടെ വീടും സ്ഥലവുമൊക്കെ വിറ്റിട്ടാണ് കറങ്ങാനിറങ്ങാറുള്ളതന്ന് ….. അവർ മലയാളികളുടെ വീട് സ്നേഹം കണ്ടിട്ട് പറയാറുണ്ട് .. ഇതൊക്കെ എന്തിനാണിങ്ങനെ നെഞ്ചിലേറ്റുന്നതെന്ന് …

ശരിയാണ് മലയാളി അങ്ങനെയാണ് .. വീടും നാടും അവരങ്ങനെ നെഞ്ചിലേറ്റിക്കൊണ്ടു നടക്കുകയാണ് … പ്രായമായവർ പോലും മക്കളോട് പറയാറില്ലേ… ഈ വീട് ഞാൻ ജീവിച്ചിരിക്കുമ്പോൾ വില്ക്കാൻ പാടില്ല .. നമ്മുടെയൊക്കെ കുട്ടിക്കാലം ഒരു വീടിന് ചുറ്റും അങ്ങനെ കറങ്ങി ഓർമ്മയിലങ്ങനെ … ഒരു വീടങ്ങനെ നെഞ്ചിലേറ്റി .. അതെ ലോക മലയാളികൾ ഒന്നിച്ച് നെഞ്ചിലേറ്റിയതാണ് ‘ഹോം’ .എന്ന ചിത്രം ….

ഇതു വരെ ഒരാളും ഒരു നെഗറ്റീവ് കമൻ്റ് പോലും പറഞ്ഞിട്ടില്ല എന്ന മഹാ അതിശയവുമുണ്ട്… കൊറോണയും .. താലിബാനുമൊക്കെ നമ്മെ ഭീതിയിലാഴ്ത്തുമ്പോൾ ചില സിനിമകളും വെട്ടും കുത്തും കൊലവിളിയുമൊക്കെയായി വന്നു നമ്മെ അസ്വസ്ഥരാക്കിയെന്ന് പറയാതെ വയ്യ (ആ സിനിമകൾ മോശമായിരുന്നുവെന്ന അർത്ഥത്തിലല്ല ) … ഒരു വരണ്ട വേനൽക്കാലത്ത്… ഒരു കുഞ്ഞു ചാറ്റൽ മഴ നനുത്ത കുളിർമ്മയുള്ള ഒരു മഴ… അതങ്ങനെ നമ്മൾ ഇറങ്ങിയങ്ങ് നിന്നു നനഞ്ഞു അതാണ് ‘ഹോം’.. ചിത്രം എത്ര മാത്രം ജീവിതത്തോട് ചേർന്നാണ് നില്ക്കുന്നത്… എത്രമാത്രം നിരീക്ഷണ പാടവത്തോടെയാണ് ഇതിലെ രംഗങ്ങളെന്ന് അതിശയപ്പെടുത്തിയതിൽ തെല്ലം അതിശയമില്ല തന്നെ… ഓരോ ആൾക്കും തോന്നിയിട്ടുണ്ടാവും ഇതെൻ്റെ വീടല്ലേ …പ്രായം കുറഞ്ഞവർക്ക് ഇതെൻ്റെ അച്ഛനുമമ്മയും സഹോദരങ്ങളുമല്ലേ…പ്രായം കൂടിയവർക്ക് ഇതെൻ്റെ ജീവിത പങ്കാളിയും മക്കളുമല്ലേ .. നമ്മുടെ വീട്ടിലുമുണ്ടായിരുന്നല്ലോ .. മുത്തശ്ശനും ..മുത്തശ്ശിയും.. ഒക്കെ … അങ്ങനെ… “ഓരോരുത്തരും വരുമ്പോഴും പോവുമ്പോഴും ഈ ഫ്രിഡ്ജ് തുറന്ന് നോക്കാനതിനകത്തെന്തോന്നിരിക്കുന്നു” … “ആ.. ഫ്രിഡ്ജും മൊബൈലും ഒരു കാര്യോവില്ലെങ്കിലും ഇടയ്ക്കിടയ്ക്കുന്ന് തുറന്ന് നോക്കണം” ഈ ചോദ്യവും ഉത്തരവും …

നമ്മുടെയൊക്കെ വീട്ടിൽ നമുക്ക് പരിചിതമല്ലേ.. മൊബൈൽ എന്ന ഒന്ന് നമ്മുടെ ജീവിതത്തിൽ എത്ര സ്വാധീനം ചെലുത്തി എന്നല്ല എത്ര നമ്മുടെ ജീവിതത്തോട് ചേർന്നു .. എന്നതാണ് ചിന്തിപ്പിക്കുന്നത്… ചിത്രം പറയാതെ പറയുന്ന ഒന്നുണ്ട് … ഫെയ്സ് ബുക്കോ .. വാട്സ് ആപ്പോ … ഇൻസ്റ്റയോ ഒക്കെ …എവിടെയോ കിടക്കുന്നവരുടെ പ്രശ്നങ്ങൾ നമ്മൾ എന്ന മീഡിയം വഴി നമുക്ക് ചുറ്റുമുള്ളവരിലേക്ക് നാം പടർത്തുകയാണ്… സകലതും കലുഷിതമാക്കുകയാണ് ചിത്രം കാണുമ്പോൾ നമുക്കും തോന്നുന്നുണ്ട്… മൊബൈൽ നമ്മുടെ അടുത്തു നിന്ന് മാറ്റിവെക്കാൻ കഴിയുന്ന സമയം… നമുക്ക് ചുറ്റുമുള്ള തൊക്കെ മനസ്സ് നിറഞ്ഞ് കാണാനാവും മഴയും… വെയിലും… പ്രകൃതിയുമൊക്കെ… നമുക്ക് ചുറ്റുമുള്ളവരെ നന്നായി കാണാനാവും… മനസ്സ് തുറന്നവരോട് സംസാരിക്കാനാവും … മനസ്സ് നിറഞ്ഞ് ചിരിക്കാനാവും .. ആ സമയം നമ്മുടെ വീടെന്നെ ഒന്ന് അഥവാ ‘ഹോം’ നമുക്ക് കൂടുതൽ പ്രിയപ്പെട്ടതാവുന്നു… അപ്പൊ നമുക്ക് തോന്നും … ‘ഇതൊക്കെ ഇത്ര മനോഹരമായിരുന്നുവോ’…ഒപ്പം പഴയ തലമുറ മൊബൈൽ യുഗത്തോട് ചേരാൻ കിണഞ്ഞ് ശ്രമിക്കുന്നതും കാണാം…

പഴയ തലമുറയോട് പുതിയ തലമുറയുടെ നയം നമ്മെ ചെറുതായി വേദനിപ്പിക്കുന്നുമുണ്ട്…ഒലിവർ ടിസ്റ്റ് … എന്ന അച്ഛൻ മീൻകാരന് ഗൂഗിൾ പെ വഴി കാശു കൊടുക്കുമ്പോൾ … അയാൾ മാത്രമല്ല ലോകം പിടിച്ചടക്കുന്നത് അയാളുടെ ഭാര്യ കൂടിയാണ് അവരുടെ മുഖത്ത് പരക്കുന്ന അതിശയവും സന്തോഷവും ഗംഭീരമാക്കി മഞ്ചു പിള്ള… ഓൺലൈൻ ഷോപ്പിംഗിലൂടെ സാധനം മുറ്റത്തെത്തി “അത് നിൻ്റേതല്ല എൻ്റേതാണ് “.. പ്രീപെയ്ഡാണ് .. എന്നു കൂടി കൂട്ടിച്ചേർത്ത് ഒലിവർ ട്വിസ്റ്റ് എന്ന അച്ഛൻ മൊബൈലിൽ ജീവിക്കുന്ന മകനോട് പറയുമ്പോൾ .. മകനൊപ്പം നമ്മളും അതിശയിച്ച് മനസ്സങ്ങനെ നിറഞ്ഞ്… എന്താ മേയ്ക്കിംഗ് .. ജീവിതം തോറ്റു പോവുന്നു എന്ന് തോന്നുന്നവർക്ക് പ്രചോദനമാവുന്നു..

ഈ ചിത്രം എന്നു കൂടി പറയേണ്ടി വരുന്നു …ഒരു പ്രത്യേകത കൂടിയുണ്ടീ ചിത്രത്തിൽ ആൺ ആധിപത്യമെന്ന ഒന്നോ .. അടുക്കളയിൽ പണിയേണ്ടത് പാത്രങ്ങൾ കഴുകേണ്ടത് പെണ്ണുങ്ങൾ എന്നോ …പെണ്ണുങ്ങളാണ് വീട് അടിച്ചു വാരി തുടച്ച് വൃത്തിയാക്കേണ്ടത് എന്നൊക്കെയുള്ള പാരമ്പര്യ പൊതുധാരണകൾ ചിത്രം ഒഴിവാക്കുന്നുണ്ട്…കാരണം ഈ പറഞ്ഞു വെച്ച ജോലികളൊക്കെത്തന്നയും കുടുംബനാഥനായ ഒലിവർ ട്വിസ്റ്റ് ഈ ചിത്രത്തിൽ സ്വാഭാവിക ഒഴുക്കോടെ ചെയ്യുന്നുണ്ട് .. മാത്രമല്ല വരുമാന സ്രോതസ്സ് എന്ന ആൺമേൽക്കോയ്മ ഇവിടെ പരാജയപ്പെട്ടപ്പോൾ ..കുട്ടിയമ്മ എന്ന കുടുംബനാഥയാണ് സാമ്പത്തിക രക്ഷകയാവുന്നത് …അഥവാ ഈ കുടുംബം താങ്ങി നിർത്തിയത്…വീടിന് ചുറ്റുമൊ ..ടെറസ്സിലോ ഒക്കെ പച്ചക്കറി കൃഷി ഇന്ന് മലയാളിക്ക് സർവ്വസാധാരണമാണ് ഭാര്യ പറയുന്നു “ഒന്ന് രണ്ട് തക്കാളിക്ക കൂടി വേണം” ഭർത്താവ് പറയുകയാണ് “പഴുത്തില്ല ” ഭാര്യ …”എന്താന്ന് ”

ഭർത്താവ് അല്പം കൂടി ഉച്ചത്തിൽ ” പഴുത്തില്ലന്ന് ” നമ്മളങ്ങനെ ചിരിച്ചതശിയിക്കുകയാണ് മ്മടെ വീട്ടിലെ ഡയലോഗാണല്ലോയിതെന്ന് … ശ്ശൊ…ഇതൊക്കെ ഈ സിനിമാക്കാരെങ്ങെനറിയുന്നെന്നാ …ഈ ചിത്രം ഇത്രകണ്ട് മനോഹരമാക്കിയതിലെ പ്രധാനപ്പെട്ട ഒന്ന് ഏറ്റവും കൃത്യമായ കാസ്റ്റിംഗ് തന്നെ. നാടകീയതയോ .ഓവർ ആക്ടീങ്ങോ തരിമ്പുമില്ല അവരങ്ങനെ ജീവിക്കുകയാണ്…. ചേരുന്ന ക്യാമറ … മനോഹരമായ പശ്ചാത്തല സംഗീതം നല്ലൊരു ഹോം തീയേറ്ററിലാണ് കാഴ്ച എങ്കിൽ എന്താ രസം… ഇണക്കിച്ചേർത്ത സംവിധായകന് മനസ്സ് നിറഞ്ഞ് ഒരു കൈയ്യടി … ആരും ഒട്ടും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് തന്നെ കഥാഗതിയിൽ … ചിത്രത്തിൻ്റെ നെടുംതൂൺ മറ്റാരുമല്ല സക്ഷാൽ ഇന്ദ്രൻസ് തന്നെ … അഭിനയകലയുടെ ഇന്ദ്രൻ തന്നെ നിശ്ചയം അദ്ദേഹം സൈക്കോ തെറാപ്പിയുടെ ഭാഗമായി നടത്തുന്ന വ്യായാമത്തിലെ രംഗത്ത് ആദ്യഭാഗത്ത് അദ്ദേഹം വീഴുന്നതും മറ്റും ഒഴിവാക്കാമായിരുന്നു എന്ന് തോന്നി .മറ്റൊന്നുമല്ല പണ്ട് അഭിനയ മേഖലയിൽ അദ്ദേഹത്തിൻ്റെ തുടക്കകാലത്ത്.. വളിപ്പൻ എന്ന നിലയിൽ ചെയ്ത് പോന്ന ചില രംഗങ്ങൾ ഓർമ്മപ്പെടുത്തി എന്നതാണ് .. ഒഴിവാക്കാമായിരുന്നു … പക്ഷെ കല്ലുകടിച്ചിട്ടില്ല …

ഇന്ദൻസ് എന്ന നിറഞ്ഞ നടൻ ‘ആളൊരുക്കവും’ .. ‘പാതി’ യുമൊക്കെ അമ്പരപ്പിച്ച അഭിനയത്തികവിൻ്റെ ചിത്രങ്ങളായിരുന്നു … നിശ്ചയം ഈ ചിത്രവും ആ ഗണത്തിൽ… വില്ലന്മാരില്ലാത്ത … വിധി വിളയാട്ടമില്ലാത്ത ഒരു അതി മനോഹര ചിത്രം :.സിനിമയിലും ജീവിതത്തിലും .. ഒരു പോലെ സാധാരണക്കാരനായ ഇന്ദ്രൻസ് എന്ന മനുഷ്യൻ്റെ നിഷ്കളങ്കമായ ഒരു ചിരിയുണ്ട് ഈ സിനിമ തീരുമ്പോൾ … അത് പക്ഷെ നമ്മൾ കാണുന്നത് സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞ് … ഒരു നിറകൺചിരിയിലൂടെയാണെന്ന് മാത്രം… ഹോം .. അതെ നമ്മുടെ വീടാണിത്… സന്തോഷത്തിൻ്റെ… ‘ഹോം’….

 

You May Also Like

പശ്ചാത്യരുടെ മര്യാദകൾ കാണുമ്പൊൾ ശരിക്കും അത്ഭുതപ്പെട്ടു പോകും

പശ്ചാത്യരുടെ മര്യാദകൾ നമ്മൾ കാണുമ്പൊൾ അല്ലെങ്കിൽ കേൾക്കുമ്പോൾ ശരിക്കും അത്ഭുതപ്പെട്ടു പോകും. അവർക്ക് സ്കൂൾകാലം മുതൽ ലഭിക്കുന്ന ബിഹേവിയറൽ ട്രെയിനിങ് കാരണമാണ് ഇത് എന്നാണ്

വഴിതെറ്റിപ്പോയ ഒരു വെടിയുണ്ട

ഒരിക്കല്‍ ലീവ് കഴിഞ്ഞു ജമ്മുവില്‍ എത്തി ക്യാമ്പില്‍ റിപ്പോര്‍ട്ടു  ചെയ്ത അന്ന് തന്നെ നൈറ്റ്‌ ഡ്യുട്ടി കിട്ടി.

വേദന

വേദന. ഭയങ്കര വേദന. ദേഹം ആസകലം വല്ലാതെ വേദനിക്കുന്നു. പൊതുവേ സെന്സിറ്റീവ്. ഇത് താങ്ങാന്‍ ആവുന്നതിലധികം ആണല്ലോ ദൈവമേ. എന്താണ് പറ്റിയത്? എവിടെയാണ്? ഗള്‍ഫില്‍ ജോലിചെയ്തു താമസിക്കുന്ന സ്ഥലത്ത്? അല്ല. നാട്ടിലെ വീട്ടിലാണോ? അല്ലല്ലോ. ഏതെങ്കിലും ആശുപത്രി ആണോ ഇത്? ഇന്നേവരെ ദൈവകൃപയാല്‍ അതിനിടവന്നിട്ടില്ല.

മാര്‍ക്ക്‌ സക്കര്‍ബര്‍ഗ് കല്യാണ വാര്‍ഷിക സമ്മാനമായി ഭാര്യക്ക്‌ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത വീഡിയോ

11 വര്‍ഷം തന്‍റെ കൂട്ടുകാരിയായി ജീവിച്ചതിന് മാര്‍ക്ക്‌ തന്‍റെ ഭാര്യയായ പ്രിസ്സിലാ ചാന് നന്ദി പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്. ഒന്ന് കണ്ടു നോക്കു …..