Connect with us

Entertainment

അന്ധവിശ്വാസങ്ങൾക്കെതിരെ ‘അനൂപിന്റെ ശാന്തിമുഹൂർത്തം’

Published

on

Nandhu Manoj സംവിധാനം ചെയ്ത അനൂപിന്റെ ശാന്തിമുഹൂർത്തം തുറന്നുകാട്ടുന്നത് സമൂഹത്തെ മുഴുവൻ ഗ്രസിച്ചിരിക്കുന്ന അന്ധവിശ്വാസങ്ങളെ തന്നെയാണ്. നല്ല സന്താനങ്ങൾ ജനിക്കാൻ സംഭോഗത്തിലേർപ്പെടാൻ ജ്യോതിഷപ്രകാരം ഗണിക്കുന്ന സമയം ആണ് ശാന്തിമുഹൂർത്തം. ഈ ഒരു അന്ധവിശ്വാസം പഴയകാലം മുതൽക്ക് നമ്മുടെ രാജ്യത്ത് നിലവിലുണ്ട് . മേലേപ്പറമ്പിൽ ആൺവീട് എന്ന സൂപ്പർഹിറ്റ് സിനിമയിൽ ഹരികൃഷ്ണന്റെയും (ജയറാം) പവിഴത്തിന്റെയും (ശോഭന) ‘എല്ലാം തവിടുപൊടിയാക്കുന്ന’ ശാന്തിമുഹൂർത്തവും അതുമായി ബന്ധപ്പെട്ട തമാശകളും മലയാളികൾ മറന്നിട്ടുണ്ടാകില്ല.

vote for Anoopinte Shanthimuhoortham

ഇവിടെ കഥാനായകൻ അനൂപ് ആണ് ആ ഹതഭാഗ്യൻ. വിവാഹം കഴിഞ്ഞു, പക്ഷെ ഭാര്യയുമായി ഒന്ന് ഒരുമിക്കാൻ കർക്കിടകം കഴിഞ്ഞുള്ള ശാന്തിമുഹൂർത്തം ആകണമത്രേ. അതിന്റെ നിരാശ പുള്ളിയുടെ മുഖത്ത് കാണാം. പക്ഷെ ശാന്തിമുഹൂർത്തം തെറ്റിക്കാൻ പറ്റില്ലല്ലോ.. അത് വിശ്വാസമല്ലേ ? അതെ..മനുഷ്യനുണ്ടാക്കിയ അനവധി വിശ്വാസങ്ങളിൽ ഒരു വിശ്വാസം.

കരിമ്പൂച്ച കുറുകെ ചാടിയാൽ പോലും ദുർനിമിത്തം കാണുന്ന ഒരു നാടാണ് അനൂപിന്റേതും. അതുകൊണ്ടുതന്നെ അയാളെ മാത്രം കുറ്റംപറയാൻ പറ്റില്ല. ഓരോ കുടുംബവും ഓരോ വ്യക്തിയും അത്തരം വിശ്വാസങ്ങളുടെ പിടിയിൽ ആണ്. സ്വയം തീരുമാനിക്കേണ്ട ജീവിതത്തിന്റെ നല്ല സമയങ്ങളെ അന്ധവിശ്വാസങ്ങൾ കൊണ്ട് വിലക്കി നിർത്തുമ്പോൾ ഈ കഥയിലെ പോലെ ചിലർ ‘പണി’ തിരക്കി നാട്ടിൽ വന്നേയ്ക്കാം.

മറ്റൊരു രസകരമായ കാര്യം അന്ധവിശ്വാസത്തിന്റെ മറവിൽ നടക്കുന്ന ചില മുതലെടുപ്പുകൾ ആണ്. ഇത് പണ്ടുകാലങ്ങളിൽ ആയിരുന്നു കൂടുതൽ. ഒടിയനെന്നും ചാത്തനെന്നും മറുതയെന്നും ..പേരുള്ള ചില കഥാപാത്രങ്ങളെ സൃഷ്ടിച്ചു ഭയത്തിന്റെ പുകമറയുണ്ടാക്കി ചിലർ സ്വന്തം അഭീഷ്ടങ്ങൾ നേടിയെടുക്കാറുണ്ടയിരുന്നു. ഇവിടെ ഭാര്യയുമായി ലൈംഗികബന്ധം വിലക്കപ്പെട്ട അനൂപ് തന്റെ ഭാര്യ ഭാര്യ കാമുകനുമൊത്തു നടത്തിയ യഥേഷ്ട ശാന്തിമുഹൂർത്തങ്ങൾ അറിഞ്ഞിരുന്നില്ല.

അനൂപിന്റെ ശാന്തിമുഹൂർത്തം അണിയിച്ചൊരുക്കിയ കലാകാരന്മാർക്ക് അഭിനന്ദനങ്ങൾ

അനൂപിന്റെ ശാന്തിമുഹൂർത്തം സംവിധാനം ചെയ്ത നന്ദു മനോജ് ബൂലോകം ടീവിയോട് സംസാരിക്കുന്നു

ഞാൻ ഷോർട്ട് മൂവീസിൽ ഒക്കെ അസോസിയേറ്റ് ആയി വർക്ക് ചെയുന്നുണ്ട്. ആർക്കിയോളജിയിൽ ഡിഗ്രി ഉണ്ട്. പഠിക്കുന്ന കാലത്തുതന്നെ മൈം പോലുള്ള കലാപരിപാടികൾ ചെയ്തിരുന്നു. കോളേജിൽ നാടകമൊക്കെ ചെയ്തിട്ടുണ്ട്. എംജി യൂണിവേഴ്സിറ്റിയിൽ ആയിരുന്നു. അനൂപിന്റെ ശാന്തിമുഹൂർത്തം എന്റെ ആദ്യത്തെ സ്വതന്ത്ര വർക്ക് ആണ്. ഇത്  ഷൂട്ട് ചെയ്തിട്ട് ഒരുവർഷത്തിനടുത്ത് ആയി.

Advertisement

നന്ദു മനോജ് (ഓഡിയോ )

BoolokamTV InterviewNandhu Manoj

ബേസിക്കലി അത് അന്ധവിശ്വാസത്തിന് എതിരായിട്ടായിരുന്നു. കരിമ്പൂച്ചയൊക്കെ അന്ധവിശ്വാസികയുടെ കണ്ണിൽ വളരെ മോശമായ കാര്യമാണ്.ഓരോ വിശ്വാസങ്ങളെയും ആൾക്കാർ ഭയങ്കരമായി വളച്ചൊടിക്കുകയാണ്. പൂച്ചയ്ക്കും മറ്റു മൃഗങ്ങൾക്കും എല്ലാം മനസിലാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അവർ ഈ നാട്ടിൽ നടക്കുന്ന എന്തെല്ലാം കണ്ടു മനസിലാക്കിയനെ. അവർക്കു സംസാരിക്കാൻ കഴിയുന്നില്ലല്ലോ . ഇത് രണ്ടുദിവസം കൊണ്ട് ഷൂട്ട് ചെയ്തൊരു ഷോർട്ട് മൂവിയാണ്. ഞാൻ ഇതിനുമുൻപ് എംജി യൂണിവേഴ്സിറ്റിയിൽ നാടകം ചെയ്തിട്ടുണ്ട് . അതിനു സമ്മാനമൊക്കെ ഉണ്ടായിരുന്നു.ഈ ഷോർട്ട് മൂവി ഞങ്ങൾ സുഹൃത്തുക്കൾ കൂടി ചെയ്തതാണ്. ഇങ്ങനെയൊരു ആശയം പറയണമെന്നേ ഉണ്ടായിരുന്നുള്ളൂ. മൃഗങ്ങളെ വച്ചുള്ള പരിപാടികൾ ആയതുകൊണ്ട് കയ്യിൽ നിൽക്കുന്നത് ആയിരുന്നില്ല. അതുകൊണ്ടാണ് ഷോട്ട് ആക്കിയത്.

vote for Anoopinte Shanthimuhoortham

ഈ ഷോർട് മൂവീസിനെ സംബന്ധിച്ച് എനിക്ക് സങ്കടം വന്നൊരു കാര്യമുണ്ട്, എനിക്കതു മുഴുവനായി പറയാൻ സാധിച്ചില്ല. നമുക്ക് ഫിനാൻഷ്യലി ഉള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഞങ്ങൾക്ക് ഫണ്ടൊന്നും ഇല്ലായിരുന്നു. ഡബ്ബിങ്ങിനും ഫുഡിനും വേണ്ടി മാത്രമേ ഫണ്ട് വേണ്ടിവന്നുള്ളൂ. ബാക്കിയെല്ലാം കൂട്ടുകാർ ചെയ്തതാണ്, കാശു മേടിക്കാതെ ചെയ്തതാണ്. ആ പൂച്ചയുടെ കാര്യങ്ങൾ ഒന്നും കൈയിൽ നിന്നില്ല. പോലീസ് തന്നെ രണ്ടുദിവസം എടുത്തു പെർമിഷൻ നൽകാൻ. പൂച്ചയെ ബേസ് ചെയ്തുപോകുന്ന കഥകൾ അതിൽ ഇനിയും ഉണ്ടായിരുന്നു.

ഞാൻ ഈ ഷോർട്ട് മൂവിയിൽ പറയുന്നപോലുള്ള അന്ധവിശ്വാസങ്ങളോട് ഇഷ്ടമില്ലാത്ത ആളാണ് . ജാതകവുമായി ബന്ധപ്പെട്ടതൊന്നും അങ്ങനെ വിശ്വാസമില്ല. ദൈവവിശ്വാസം തന്നെ കുറവായിരുന്നു. കലാപരമായി എന്തെങ്കിലും ചെയുമ്പോൾ ഒരു ചിന്തയും സന്ദേശവും കൊടുക്കണം എന്നൊരു ആഗ്രഹമുണ്ട്. ചുമ്മാ ഒരു സാധനം ചെയ്തിട്ട് കാര്യമില്ല.

ചിലർക്ക് ആശയം മനസിലായി എന്നാൽ ചിലർ ഈ ഷോർട്ട് മൂവിയെ ഒരു അവിഹിതം കാണിക്കാൻ വേണ്ടി മാത്രമാക്കി കണ്ടു. ഇതിൽ അവിഹിതം മാത്രമേ ഉള്ളത്രെ. എനിക്കറിയാവുന്ന ഒരാൾ… നമ്മുടെ നാട്ടിൽ ഓട്ടോ ഓടിക്കുന്ന ഒരാൾ…പുള്ളി എന്നെ വിളിച്ചിട്ടു പറഞ്ഞു അതിനകത്തു അവിഹിതം അല്ലാതെ പുതിയതായി എന്താണ് ഉള്ളത് എന്ന്. ഇതാണ് അവസ്ഥ. ഞാൻ ഒന്നും പറയാൻ പോയില്ല. നമുക്ക് കുടിക്കാൻ വെള്ളം കൊടുക്കാം പക്ഷെ വായിൽ ഒഴിച്ചുകൊടുക്കാൻ പറ്റില്ലല്ലോ. എന്നാൽ രസകരമായൊരു കാര്യം നിരീശ്വരവാദിയെന്ന് സ്വയം അവകാശപ്പെടുന്ന ആൾക്ക് കാണാൻ കൊടുത്തപ്പോൾ ആയിരുന്നു. പുള്ളി കണ്ടിട്ട് പറഞ്ഞത്, സംഭവം കൊള്ളാം പക്ഷെ നീ ആദ്യമേ ‘താങ്ക്സ് ഗോഡ് ‘ എന്ന് ഫ്രണ്ടിൽ വയ്ക്കണം എന്ന്. ഞാൻ അങ്ങനെ കൊടുത്തിട്ടുമില്ല..അങ്ങനെയുള്ള താത്പര്യങ്ങളും ഇല്ല. പുള്ളി നന്നായി ചിന്തിക്കുന്ന ആളാണ്… എല്ലാരുടെ ഉള്ളിന്റെ ഉള്ളിലും ഇതെല്ലാം കിടക്കുന്നുണ്ട്. നമുക്ക് ഫണ്ട് ഇല്ലായിരുന്നു… ഇത് ഒരുപാട് വെട്ടിച്ചുരുക്കിയിരുന്നു. ഇത് ഇറക്കണം എന്നുപോലും കരുതിയിരുന്നില്ല. 24x 7 ചാനൽ എടുത്തായിരുന്നു. അവർ കുറച്ചു ഫണ്ടൊക്കെ തന്നിരുന്നു . ഇപ്പോൾ ചെയുന്ന വർക്കുകൾ കൂട്ടുകാരുടെ വർക്കുകൾ ആണ്. അസോസിയേറ്റ് ആയൊക്കെ പോകുകയാണ്.

“Anoopinte Shanthimuhoortham” shows everything that happens in the life of a husband and wife after their marriage.

Written & Directed by : Nandhu Manoj
Producer : Athul Peethambaran
DOP : Akhil Raj
Editor : Achu Gopi
BGM : Riyo Antony
Sound Design & Mixing Master : Anex Kurian
Colorist : Vishnu K G
Chief Associate Director : Sebastian Vinod
Chief Associate DOP : Abhijith Biju Bibin Joseph
Chief Associate Editor : Devadeth S Nair
Title animation :Shamnad Abdulsalam
Title Design : Anandh P Das
Assistant Director : Amal Raj, Yadhu Krishna
Art Assistant : Shone Sony, Arjun P Nath
Poster Design : Joel Joseph, Ananthu Appu
Cast : Arun Babu, Sherin Francis, Renjith Kovilakam, Rajeev Sreerangam, TR Padmakumar

 

Advertisement

 2,853 total views,  3 views today

Continue Reading
Advertisement

Comments
Advertisement
cinema13 hours ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema2 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema3 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment3 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema4 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized5 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema6 days ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema7 days ago

മൗനദാഹം (എന്റെ ആൽബം- 7)

cinema1 week ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema1 week ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

cinema1 week ago

ഷൂട്ടിങ്ങിനിടെ നടന്ന ആ ദാരുണ സംഭവം (എന്റെ ആൽബം- 4)

Entertainment1 week ago

ബൂലോകം ടീവി ക്യാഷ് പ്രൈസുകൾ വിതരണം ചെയ്തു

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment3 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment3 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment3 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement