നടനും അവതാരകനും എ ബി സി മലയാളം യൂട്യൂബ് വാർത്താ ചാനൽ എംഡിയുമായ ഗോവിന്ദൻ കുട്ടിയ്ക്ക് എതിരെ ബലാത്സംഗത്തിന് വീണ്ടും കേസ്. വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്നു കാണിച്ച് യുവതി നൽകിയ പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്. 2021-ലും കഴിഞ്ഞ വർഷവുമായി മൂന്ന് തവണ ഗോവിന്ദൻ കുട്ടി ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി.
എന്നാൽ ഗോവിന്ദൻകുട്ടിക്കെതിരെ കഴിഞ്ഞ മാസവും മറ്റൊരു യുവതിയുടെ പരാതിയിന്മേൽ പോലീസ് കേസെടുത്തിരുന്നു.. വിവാഹവാഗ്ദാനം നടത്തി ബലാത്സംഗം ചെയ്തു എന്ന പരാതിയിൻമേൽ ആണ് കഴിഞ്ഞ മാസവും കേസെടുത്തത്. നവംബർ ഇരുപത്തിനാലിനാണ് യുവതി നോർത്ത് പൊലീസിൽ പരാതി നൽകിയത്. ബലാത്സംഗം, ദേഹോപദ്രവമേൽപ്പിക്കൽ തുടങ്ങിയ കേസുകൾ ആണ് നടനെതിരെ ചുമത്തിയത്.
നടിയും മോഡലുമാണ് ആദ്യ പരാതിക്കാരി. യൂട്യൂബ് ചാനലിലേക്ക് ടോക് ഷോ ചെയ്യാൻ പോയപ്പോഴാണ് പ്രതിയെ താൻ പരിചയപ്പെട്ടതെന്നും പിന്നീട് വിവാഹവാഗ്ദനം നടത്തി എറണാകുളത്തെ വാടകവീട്ടിലും സുഹൃത്തിന്റെ വില്ലയിലും കാറിലുംവച്ച് പലതവണ പീഡിപ്പിച്ചു എന്നാണു പരാതിക്കാരിയുടെ കേസ്. തന്നെ പലതവണ പീഡിപ്പിച്ചതിന് ശേഷം വിവാഹത്തെ കുറിച്ച് പറഞ്ഞപ്പോൾ ഗോവിന്ദൻകുട്ട മർദ്ദിച്ചു എന്നും ഇപ്പോൾ പരാതി പിൻവലിക്കാൻ ഭീഷണിപ്പെടുത്തുകയാണെന്നും പരാതിക്കാരി പറയുന്നു.
എറണാകുളം നോർത്ത് പോലീസ് നവംബർ 26 നാണ് ഗോവിന്ദൻ കുട്ടിയ്ക്കെതിരെ കേസ് എടുത്ത്. പിന്നീട് നടന് എറണാകുളം സെഷനസ് കോടതി മുൻകൂർ ജാമ്യ അനുവദിച്ചിരുന്നു. കേസ് പിൻവലിപ്പിക്കാൻ ഉന്നതരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു ആരോപണം. ചലച്ചിത്രമേഖലയിലുള്ളവരും തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
എറണാകുളം സെഷൻസ് കോടതി ഗോവിന്ദന്കുട്ടിക്ക് നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ യുവതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. മുൻകൂർജാമ്യ വ്യവസ്ഥ ലംഘിച്ച് തന്നെ നിരന്തരം നടൻ ഭീഷണിപ്പെടുത്തുകയാണെന്നാണ് യുവതിയുടെ പരാതി. ഈ സാഹചര്യത്തിൽ നീതി തേടി താൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും, ഗോവിന്ദൻ കുട്ടിയുടെ ജാമ്യം റദ്ദാക്കാൻ മേൽകോടതി വരെ പോകാനും തയ്യാറാണെന്നും യുവതി പറയുന്നു
ഡിജിപി, മുഖ്യമന്ത്രി, സിറ്റി പൊലീസ് കമീഷണർ സി എച്ച് നാഗരാജു എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്നും ജില്ലാ സെഷൻസ് കോടതിയിൽനിന്ന് നടന് ലഭിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചു. നടിയുടെ ഹർജിയിൽ ഹൈക്കോടതി ഗോവിന്ദൻകുട്ടിക്ക് നോട്ടീസ് അയച്ചു.