ഇനിയെങ്കിലും മനസിലാക്കൂ സംഘപരിവാർ അവരുടെ യഥാർത്ഥ ശത്രുവിനെ തിരിച്ചറിഞ്ഞിരിക്കുന്നു

907
Ansar Anapara
ഇനിയെങ്കിലും മനസിലാക്കൂ സംഘപരിവാർ അവരുടെ യഥാർത്ഥ ശത്രുവിനെ തിരിച്ചറിഞ്ഞിരിക്കുന്നൂ അവരുടെ സവർണ്ണ രാഷ്ട്രീയത്തിൻറെ സിംഹാസനങ്ങളുടെ അടിത്തറ ഇളക്കാൻ മാത്രം പ്രബലരായ ശത്രുക്കൾ ജന്മമെടുത്ത് കഴിഞ്ഞിരിക്കുന്നൂ.. അവരെ ഉൻമൂലനം ചെയ്യുകയെന്നതാണ് സംഘപരിവാറിൻറെ പ്രാഥമിക ദൗത്യം.അവർ സ്വപ്നം കാണുന്ന രാമരാജ്യം തകർക്കാൻ രാവണനായി പിറവിയെടുത്ത ചന്ദ്രശേഖർ ആസാദെന്ന വിപ്ലവകാരിയായ പോരാളിയെ പിടിച്ച് കെട്ടിയില്ലെങ്കിൽ അവർ കൊടുക്കേണ്ട വില ഊഹിക്കാവുന്നതിലും അപ്പുറമാണ്. സംഘപരിവാർ തുടച്ച് നീക്കാൻ ശ്രമിക്കുന്നതും അവർക്ക് ഏറ്റവും ഭീഷണിയാവുന്ന ദളിത് മുസ്ലീം പിന്നോക്ക വിഭാഗത്തിൻറെ ഐക്യപെടലും അതുവഴിയുണ്ടാവുന്ന രാഷ്ട്രീയ മുന്നേറ്റവും തന്നെയാണ്..അവർക്ക് കിട്ടിയ ഈ സുവർണ്ണാ അവസരം ശക്തനായൊരു പ്രതിയോഗിയെ ഇല്ലാതാക്കാൻ അവർ ഏത് വിധേനയും ശ്രമിക്കും.. ഇപ്പോൾ നാം പ്രവർത്തിക്കേണ്ടതുണ്ട് അന്ധകാരത്തിൽ പ്രതീക്ഷയുടെ പൊൻകിരണമായ് നമുക്ക് മുന്നിൽ വന്ന ആ ക്ഷുഭിത യൗവ്വനത്തെ നമുക്ക് വേണം അണഞ്ഞ് പോവാനനുവദിക്കാതെ നാം ആ വെളിച്ചത്തിന് കാവൽ നിൽക്കണം. ചന്ദ്രശേഖറിനെ ജയിലിനുളളിൽ അവസാനിപ്പിക്കുന്നത് തടയാൻ രാഷ്ട്രീയ ഭേധമന്യേ നാം സംഘടിച്ച് രംഗത്ത് വരേണ്ടതുണ്ട് ഒട്ടും വൈകിപ്പിച്ച് കൂടാ.. വൈകിയാൽ പിന്നെ വിലാപങ്ങൾ കൊണ്ട് ചിതയൊരുക്കേണ്ടി വരും നാം നമുക്ക് തന്നെ.. മുൻനിര രാഷ്ട്രീയ നേതാക്കാളെ ശേഖറിന് വേണ്ടി ശബ്ദമുയർത്താൻ നാം നിർബന്ധിതരാക്കണം. അംബേദ്ക്കറിൻറെ ഈ പുത്രനേ,… ചന്ദ്രശേഖർ ആസാദ് രാവണിനേ നമുക്ക് വേണം… വിട്ട് കൊടുക്കരുത്..