Ansar Pandalam

നോട്ട് നിരോധനം കള്ളപ്പണത്തെ വെളുപ്പിക്കാനാണെന്ന് വിശ്വസിച്ച നിഷ്കളങ്കരായ നമ്മൾ, GST വന്നത് നിത്യോപയോഗ സാധനങ്ങളുടെ വിലകുറയുമെന്നു വിശ്വസിച്ച നിഷ്കളങ്കരായ നമ്മൾ, മുതലാക്ക് നിരോധിച്ചത് മുസ്ലിം പെൺകൊടിമാരുടെ രക്ഷയ്ക്കാണെന്നു വിശ്വസിച്ച നിഷ്കളങ്കരായ നമ്മൾ. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് തീവ്രവാദം തടയാനാണെന്ന് വിശ്വസിച്ച നിഷ്കളങ്കരായ നമ്മൾ, CAA കൊണ്ടുവരുന്നത് രാജ്യസുരക്ഷയ്ക്കാണെന്നു വിശ്വസിക്കുന്ന നമ്മൾ, ഇന്ത്യയുടെ രാജ്യതലസ്ഥാനം കത്തിയമരുമ്പോൾ ജനാധിപത്യ വിശ്വാസികൾക്ക് അല്പമെങ്കിലും ആശ്രയമായി നമ്മൾ കരുതുന്ന സുപ്രീം കോടതിയിലെ ആറ് ജഡ്ജിമാർക്ക് പന്നിപ്പനി ബാധിച്ചു എന്ന വാർത്ത കേൾക്കുമ്പോൾ നിഷ്കളങ്കമായി ഇരിക്കുന്നെങ്കിൽ നാളെ സുപ്രീംകോടതിയിൽ മുഴുവനാൾക്കും കൊറോണ ബാധിച്ചുവെന്ന വാർത്തകേട്ടാലും മൗനമായിരിക്കണം. കാരണം നാം എന്നും നിഷ്കളങ്കരാണല്ലോ. ഫാസിസം വിജയിച്ചത് ഫാസിസ്റ്റുകളുടെ അംഗബലമോ ആയുധബലമോ കൊണ്ടല്ല. കണ്മുന്നിൽ നടക്കുന്ന തന്തയില്ലായ്മകൾക്കെതിരെ പ്രതികരിക്കാത്ത ഇരുകാലികളുടെ നട്ടെല്ലില്ലായ്മ കൊണ്ടാണ് .പ്രതികരിക്കുക, തെരുവിലിറങ്ങുക.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.