Ansari sain

കുറുനാക്കിറങ്ങിപ്പോയ പത്രപ്രവർത്തകരെ കുറിച്ച്..!

സെൻകുമാറിന്റെയും അയാളുടെ ഗുണ്ടകളുടെയും മുന്നിൽ ഇന്ന് മിണ്ടാട്ടം മുട്ടിപ്പോയ പത്രപ്രവർത്തകരൊക്കെ പിണാറായി വിജയനെയും മറ്റും നിരന്തരമായി നിർഭയം വേട്ടയാടിയവരാണ്. അയാൾ ചത്തു മണ്ണടിയുന്നില്ലല്ലോ എന്ന് തല തല്ലി പ്രാകുകയും, ആശിക്കുകയും ചെയ്തവരാണ്.അയാളുടെ ചിരിക്കുന്ന മുഖഭാവത്തെ മലയാളി കാണാതിരിക്കാൻ സിൻഡിക്കേറ്റ് നിർമ്മിതിയുടെ ജാഗ്രത കാട്ടിയവരാണ്. അയാളൊന്ന് വീണുകാണുന്നത് കിനാവുകണ്ടവരാണ്. അയാൾ മുഖ്യമന്ത്രി ആവാതിരിക്കാൻ നെയ്ത്തേങ്ങ ഉടച്ചവരും, നെയ് വിളക്ക് കത്തിച്ചവരുമാണ്.എന്നിട്ടും നിങ്ങളുടെ ജനാധിപത്യ അവകാശങ്ങളെയൊക്കെ അയാൾ മാനിച്ചിട്ടുണ്ട്.

അയാളെ വ്യക്തിപരമായി ആക്ഷേപിച്ചതിനൊന്നും പരിഭവം പറഞ്ഞിട്ടില്ല. എന്നാൽ ഒരിക്കൽ അയാൾ അയാളുടെ ക്ഷമയുടെ അങ്ങേ തലയ്ക്കൽ വച്ച് “കടക്ക് പുറത്ത്” എന്നൊരു വാക്കുരിയാടിയതിനെതിരെ ഉറഞ്ഞു തുള്ളിയ നിങ്ങളാണിന്ന് തലയിൽ പേ കേറിയ ഒരുവന്റെ അൻപൊളിറ്റിക്കലും അങ്ങേയറ്റം അറഗന്റുമായ പെരുമാറ്റത്തിന് മുന്നിൽ പകച്ചും, പേടിച്ചുമിരുന്നുപോയത്. ലജ്ജ തോന്നുന്നു കൂട്ടരേ.

പിണറായിയും അയാളുടെ പാർട്ടിയും ജനാധിപത്യപരമല്ലെന്ന നിങ്ങളുടെ നുണകൾ ഇവിടെ തകർന്നു വീഴുകയാണ് സുഹൃത്തുക്കളെ. അയാളും അയാളുടെ പാർട്ടിയും കൽപ്പിക്കുന്ന നിങ്ങളുടെ ജനാധിപത്യ അവകാശങ്ങളുടെ ദുരുപയോഗം കൊണ്ടാണ് നിങ്ങൾ അയാൾക്കും അയാളുടെ പാർട്ടിയ്ക്കുമെതിരെ നിരന്തരം നുണകളുടെ കോട്ടകൾ പണിതുകൊണ്ടേയിരുന്നത്.ഇന്ന് നിങ്ങളെ ആട്ടുകയും തുപ്പുകയും ചെയ്ത മനുഷ്യരുടെ ഗുണമൊന്നുമില്ലാത്തവന് വേണ്ടിയും നിങ്ങൾ പിണറായിക്കും സർക്കാരിനും പാർട്ടിക്കുമെതിരായി എത്രയെത്ര ദിനരാത്രങ്ങൾ നുണകൾ മെനഞ്ഞുവെന്നതുകൂടി ഈ അവസരത്തിൽ ഓർക്കാതിരിക്കാനാവില്ല.!

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.