ഇന്നത്തെ ചിന്താവിഷയം എന്ന മോഹൻലാൽ ചിത്രത്തിൽ ഒരു സ്കൂൾ കുട്ടിയുടെ വേഷത്തിലൂടെയാണ് അൻസിബ സിനിമയിലേക്ക് കടന്നുവന്നത്. പിന്നീട് അന്യഭാഷകളിൽ വേഷങ്ങൾ അവതരിപ്പിച്ചെങ്കിലും അൻസിബയുടെ അടുത്ത മലയാള ചിത്രം ദൃശ്യം ആയിരുന്നു. അഞ്ജു എന്ന കഥാപാത്രത്തെയാണ് അൻസിബ അവതരിപ്പിച്ചത്. പിന്നങ്ങോട്ട് ചെയ്ത പല വേഷങ്ങളും ബോക്സോഫിസിൽ ശ്രദ്ധിക്കപ്പെട്ടില്ല. പിന്നെയും മികച്ചൊരു വേഷത്തിൽ താരത്തെ കാണാൻ പ്രേക്ഷകർ ദൃശ്യം 2 വരെ കാത്തിരിക്കേണ്ടിവന്നു . സി.ബി.ഐ 5-ലും അൻസിബയ്ക്ക് നല്ലയൊരു വേഷം ലഭിച്ചിരുന്നു.
അൻസിബ ഇപ്പോൾ ഒരു മാറ്റത്തിന് ഒരുങ്ങുകയാണ്. പൂർണ്ണമായൊരു മേക്കോവർ ആണ് ലക്ഷ്യമെന്ന് തോന്നുന്നു. ശരീരഭംഗി കുറച്ചുകൂടി ശ്രദ്ധിക്കാൻ ഒരുങ്ങുകയാണ് അൻസിബ. ഇതിന്റെ ഭാഗമായി ജിമ്മിൽ സജീവമായി വർക്ക് ചെയ്ത് ഫിറ്റ്.നെസ് കൂടുതൽ ശ്രദ്ധിക്കുകയാണ് താരം.ജിമ്മിൽ വർക്ക്.ഔട്ട് ചെയ്യുന്ന വീഡിയോ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.കൊച്ചിയിലെ ഫിറ്റ്.നെസ് ഫോർ ഇവർ ജിമ്മിലെ ട്രെയിനർ ആര്യയുടെ ട്രൈനിങ്ങിലാണ് അൻസിബ തന്റെ വർക്ക്ഔട്ടുകൾ ചെയ്യുന്നത്. “പുനരാരംഭിച്ചു” എന്ന ക്യാപ്ഷനോടെയാണ് അൻസിബ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നടൻ ബാബുരാജ് അൻസിബ വർക്ക് ഔട്ട് ചെയ്യുന്ന സമയത്ത് പിന്നിൽ വന്ന് നോക്കി നിൽക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.