അറിവ് തേടുന്ന പാവം പ്രവാസി

ഉറുമ്പ് ഉപദ്രവമാണ് എന്നാണ് വിശ്വസിച്ചിരുന്നത്. ലോകത്തിന്റെ പലഭാഗത്തും ഉറുമ്പും, ഉറുമ്പിൻ മുട്ടയും ഭക്ഷണമായി ഉപയോഗിക്കുന്നുണ്ട്. തായ്‌ലൻഡ്, ലാവോസ് തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങൾ ക്കു പുറമേ മെക്സിക്കോ ക്കാരും മറ്റും സജീവ ഉറുമ്പുതീറ്റക്കാരാണ്. വയനാട്ടിലെ ചില ആദിവാസി കുടുംബങ്ങ ളുടെ പ്രത്യേകത ആണ് പുളിയുറുമ്പ് ചമ്മന്തി. ഉറുമ്പിൻ മുട്ട കൊണ്ട് പല വിഭവങ്ങളും ഉണ്ടാക്കാം.

വടക്കു കിഴക്കൻ തായ്‌ലൻഡിലെ പ്രധാന വിഭവമാണ് ഉറുമ്പിൻ മുട്ട സൂപ്പ്, ഉറുമ്പിൻ മുട്ട ഓംലറ്റ്, ഉറുമ്പിൻ മുട്ട സാലഡ് എന്നിവ. ഉറുമ്പിൻ മുട്ട ഓംലറ്റ് പാചകം ലളിതമാണ്. കോഴിമുട്ട ഓംലറ്റ് വേവ് മുഴുവനാവുന്നതിനു മുമ്പ് മുകളിൽ ഉറുമ്പിൻ മുട്ട- ലാർവ മിശ്രിതം വിതറുക. അസാധ്യ രുചിയാണ്. ഇക്കൂട്ടത്തിൽ ഏറ്റവും ആരോഗ്യകരമായ ഭക്ഷണം ഉറുമ്പിൻ മുട്ട സാലഡാണ്. അഞ്ചെട്ട് ചെറിയ ഉളളി അരിഞ്ഞത്, ഒരല്പം പുളി വെള്ളം, ഒരുപിടി അവിൽ, രണ്ട് പച്ച മുളക് അരിഞ്ഞത്, ഒരു സ്പൂൺ മീൻ സോസ്, ഒരു നുള്ള് ഉപ്പ്, രണ്ടു പിടി ഉറുമ്പിന്റെ മുട്ട ചേർത്ത് ഇളക്കിയാൽ സാലഡ് തയ്യാറായി. വേണമെങ്കിൽ മീൻ സോസ് ഒഴിവാക്കി വകഭേദം ആലോചിക്കാ വുന്നതാണ്. കാരണം ചെറിയ മീൻ ഉപ്പിട്ട് ആറു മാസം മൺപാത്രത്തിൽ അടച്ചു വെച്ച് അരിച്ചെടുക്കുന്ന മീൻ സോസിന്റെ മണം എല്ലാവർക്കും ഇഷ്ടപ്പെട്ടു കൊള്ളണം എന്നില്ല.

ഉറുമ്പിൻ മുട്ട മനുഷ്യന്മാരുടെ ഭക്ഷണമാണ് എന്ന് കാണിച്ചു തന്നത് തായ്‌ലൻഡിലെ വിദ്യാർഥികളാണ്. നീറ് എന്ന് വിളിക്കുന്ന നമ്മുടെ ചോണനുറുമ്പ്. മാവിന്റെ മുകളിൽ നിന്ന് ഉറുമ്പിൻ കൂട് പൊട്ടിച്ചെടുക്കുന്നു. ബക്കറ്റിലെ വെള്ളത്തിൽ മുക്കിപ്പിടിച്ച് തുറക്കുന്നു. ഒരു കമ്പുകൊണ്ട് ഇളക്കുന്നു. മുതിർന്ന ഉറുമ്പുകളെ ഓടിപ്പോവാൻ അനുവദിക്കുന്നു. ബക്കറ്റിലെ വെള്ളത്തിൽ അടിഞ്ഞു കിടക്കുന്ന ഉറുമ്പിൻ മുട്ടയും, ലാർവയും ശേഖരിക്കുന്നു. പത്തുമുപ്പത് കൂട് പൊട്ടിച്ചാൽ അരക്കിലോ മുട്ട കിട്ടും. വേനൽക്കാലത്ത് ഗ്രാമപ്രദേശത്തെ കടകളിൽ ഉറുമ്പിൻ മുട്ട വാങ്ങാൻ കിട്ടും. ഒരു കിലോയ്ക്ക് ഏതാണ്ട് നമ്മുടെ 2500 രൂപ വരും.

You May Also Like

അറബികൾ വെട്ടുകിളിയെ തിന്നുന്നത് എന്തുകൊണ്ട് ?

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ നിന്നും ഏകദേശം മുന്നൂ മണിക്കുറോളം യാത്ര ചൈതാൽ ബുറൈദ എന്ന സ്ഥലത്തെ ജറാദ് സൂഖിൽ ( മാർക്കറ്റ് )എത്താം. അവിടെയാണ് വെട്ടുകിളികൾ വിൽക്കപ്പെട്ടന്നത്

ആരാണ് ചോക്ലേറ്റ് എഞ്ചിനീയർ ?

ആരാണ് ചോക്ലേറ്റ് എഞ്ചിനീയർ ? അറിവ് തേടുന്ന പാവം പ്രവാസി എൻജിനീയറിങ്ങിലെ ഏതു മേഖലയും ഇപ്പോൾ…

എന്തിനാണ് ഉഴുന്ന് വടയിൽ തുള ?

എന്തിനാണ് ഉഴുന്ന് വടയിൽ തുള ? അറിവ് തേടുന്ന പാവം പ്രവാസി വടകളിൽ രാജാവാണ് ഉഴുന്നുവട…

റംബുട്ടാൻ പഴത്തിൻ്റെ ആരോഗ്യ ഗുണങ്ങൾ

റംബുട്ടാൻ പഴത്തിൻ്റെ നിരവധി ആരോഗ്യ ഗുണങ്ങളെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കില്ല. തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നുള്ള ഉഷ്ണമേഖലാ പഴമാണിത്.…