fbpx
Connect with us

അന്തപ്പേട്ടന്‍ – മലയാളം കഥ

അന്തപ്പന്‍ കഥകള്‍ എന്ന് ടൈറ്റിലില്‍ കൊടുത്താലോ ?
ഈ അന്തപ്പന്‍ എന്നേക്കാള്‍ പത്തന്‍പത് ഓണം കൂടുതല്‍ ഉണ്ടിട്ടുള്ള ആളാണ് .അപ്പൊ പേരൊന്നു മാറ്റി അന്തപ്പേട്ടന്‍കഥകള്‍ എന്നാക്കിയാലോ ?

 123 total views

Published

on

anthappettan

അന്തപ്പന്‍ കഥകള്‍ എന്ന്  ടൈറ്റിലില്‍ കൊടുത്താലോ ?
ഈ അന്തപ്പന്‍ എന്നേക്കാള്‍ പത്തന്‍പത് ഓണം കൂടുതല്‍ ഉണ്ടിട്ടുള്ള ആളാണ്  .അപ്പൊ പേരൊന്നു മാറ്റി അന്തപ്പേട്ടന്‍കഥകള്‍ എന്നാക്കിയാലോ ?
ഏയ്‌  ഒരു രസം കിട്ടുന്നില്ല പകരം അന്തപ്പന്‍ പറഞ്ഞ കഥകള്‍ എന്നാക്കിയാലോ ,സൂഫി പണ്ട് കഥ പറഞ്ഞപോലെ നമ്മുടെ അന്തപ്പേട്ടനെ അവതരിപ്പിച്ചാലോ,വേണ്ട കോപ്പിയടി ആണെന്ന് മറ്റുള്ളവര്‍ പറയും.അതുകൊണ്ട് അന്തപ്പേട്ടനെ അന്തപ്പെട്ടനായി  തന്നെ ഞാനിവിടെ അവതരിപ്പിക്കുന്നു.അന്തപ്പേട്ടനെ കുറിച്ച്  അറിയാവുന്നത് ഞാന്‍ ഇവിടെ എഴുതാം .

ഇനി അന്തപ്പേട്ടനെ കുറിച്ച് പറയാം .കണ്ടാല്‍ ആറടി പൊക്കം തോന്നും, അല്‍പ്പം ഊമ്പിയ കോലുമുട്ടായി പോലെ ഓവല്‍ ഷേപ്പിലുള്ള തല ,വടിപോലത്തെ ശരീരം .പഴയ മോഡല്‍ കറുത്ത ഫ്രെമുള്ള കട്ടി കണ്ണട അന്തപ്പേട്ടന്റെ ട്രേഡ് ‌ മാര്‍ക്കാണ്..അന്തപ്പേട്ടന്റെ സുഹൃത്തുക്കള്‍ എല്ലാം ഗോള്‍ഡെന്‍ ഫ്രാമിലേക്ക് മാറിയപ്പോഴും അന്തപ്പേട്ടന്‍ ഈ ഓള്‍ഡെന്‍ ഫ്രേമില്‍ തന്നെ ഉറച്ചു നിന്നു.
ഒരു പഴയ വെള്ള  മുണ്ട് ,വെള്ള ഷര്‍ട്ട് ഇതാണ് അന്തപ്പേട്ടന്റെ ഇഷ്ട്ട  വേഷം .മുണ്ട് എപ്പോഴും മടക്കി കുത്തിയിരിക്കും ,ഇരിക്കുമ്പോഴും .അതുകൊണ്ട്  അന്തപ്പേട്ടന്‍ ചായ കുടിക്കാന്‍ ഇരിക്കുമ്പോള്‍  നാട്ടിലെ പെണ്‍കുട്ടികള്‍ പലതും പഠിക്കാറുണ്ട് എന്നാണ് നാട്ടുകാര് പറയാറ്.

നാട്ടിലെ കൊള്ളാവുന്ന പണക്കാരില്‍ ഒരുവനാണ് ഫ്രാന്‍സിസ് മുതലാളി . മുതലാളിക്ക് നിലമ്പൂരില്‍  കുറച്ചു തോട്ടം ഉണ്ട് .റബ്ബര്‍ ,കുരുമുളക് ,വഴ ..എന്നിങ്ങനെ ചെറുവക കൃഷികള്‍ ഒക്കെയായി ഒരു തോട്ടം .അവിടെയായിരുന്നു അന്തപ്പേട്ടന് ജോലി .റബ്ബര്‍ വെട്ടും ,പട്ടയടിയുമായ് നിലബൂര്‍ കൂടിയിരുന്ന അന്തപ്പേട്ടന്‍  മാസത്തില്‍ ഒരിക്കല്‍ മാത്രമേ  വീട്ടില്‍ വന്നിരുന്നുള്ളൂ .

അന്തപ്പേട്ടന്‍ സെലിനെടത്തിയാരെ കെട്ടിയെ പിന്നെ ആഴ്ചയില്‍ ഒരു തവണ വച്ച് വീട്ടില്‍ വരാന്‍ തുടങ്ങി. വയ്കാതെ അന്തപ്പന്‍ സെലിന production സിന്റെ ആദ്യ പടം റിലീസായി ജോണികുട്ടി.ജോണികുട്ടിക്ക് ശേഷം ഒരു പടം പെട്ടിയില്‍ ഇരുന്നു തന്നെ പൊട്ടിയപ്പോള്‍ അന്തപ്പേട്ടന്‍ production  കമ്പനി നിര്‍ത്തി .
ജോണികുട്ടി  പച്ചകറി വിറ്റ് പത്തു കാശു കൊണ്ടുവരാന്‍ തുടങ്ങിയപ്പോള്‍ അന്തപ്പേട്ടന്‍ റബ്ബര്‍ വെട്ടും നിര്‍ത്തി.
പിന്നെ അന്തപ്പേട്ടന്‍ എങ്ങും പോയിട്ടില്ല ,സ്ഥിരമായി വീട്ടിലാണ്‌ .രാവിലെ സ്കൂളിന്റെ മുന്പിലെ ഗോപിയേട്ടന്റെ ചായക്കടയില്‍ വന്നു ചായ കുടിക്കും ,പിന്നെ കുറച്ചു നേരം വെടി പറഞ്ഞിരിക്കും .പിന്നെ വൈകുനേരം വരെ കഠിനമായ    വിശ്രമം ……
അന്തപ്പേട്ടന്‍ വൈകുനേരങ്ങളില്‍ ഗോപിയെട്ടനെന്റെ ചായക്കടയുടെ അപ്പുറത്തുള്ള പാലത്തില്‍ വന്നിരുന്നു  കഷ്ട്ടപെട്ടു പറഞ്ഞ കഥകള്‍ ഒരുപാടുണ്ട് .അതില്‍ പലതും നാട്ടില്‍ ഹിറ്റാണ് . അതിലെ ഒരു മെഗാ ഹിറ്റാണ് ഞാനിവിടെ പടക്കാന്‍ പോകുന്നത് .
അന്ന് അന്തപ്പേട്ടന്‍ നിലംബൂര് ഫ്രാന്‍സിസ് മുതലാളിയുടെ തോട്ടത്തില്‍  ജോലി ചെയുന്ന സമയം.രാവിലത്തെ റബ്ബര്‍ വെട്ട് കഴിഞ്ഞാല്‍ പിന്നെ  അന്തപ്പന്‍ ബ്രാന്‍ഡ്‌ പട്ട ചാരായത്തിന്റെ സൂപ്പെര്‍ വിഷനുമായി കഴിഞ്ഞിരുന്ന കാലം .അന്തപ്പെട്ടനും പട്ടച്ചാരായവും പിരിയാന്‍ വൈയാത്ത അത്ര അഗതമായ പ്രണയത്തിലായിരുന്ന അന്ന്.അന്തപ്പേട്ടന്‍ അന്നൊക്കെ  ചന്തയില്‍  പോയാല്‍ അരിവങ്ങിയില്ലേലും രണ്ടുണ്ട ശര്‍ക്കര വാങ്ങാതെ തിരിച്ചു വരില്ല .
പകല്‍ വാറ്റുന്ന പട്ട വീശി  രാത്രി സുഖമായി  ഒരുറക്കം .അതാണ് അന്തപ്പെട്ടനന്റെ രീതി .റബ്ബര്‍ ഷീറ്റ് ഉണക്കുന്ന പോകകൂടിനു അടുത്തുള്ള ചെറിയ മുറി .അതാണ് അന്തപ്പേട്ടന്റെ താവളം അഥവാ ഡിസ്റ്റിലറി  ലാബ്‌ .അവിടെ എല്ലാം സെറ്റപ്പാണ് വറ്റാന്പയോഗിക്കുന്ന  കാലം  മുതല്‍ ഊറ്റനുപയോഗിക്കുന്ന പൈപ്പ് വരെ .വാറ്റിനു ടചിങ്ങുസു ഒന്നും ഇല്ലെങ്കില്‍ അന്തപ്പേട്ടന്‍ പോകകൂട്ടിലെ  റബ്ബറിന്റെ മണം മൂക്കിലേക്ക് ആഞ്ഞു വലിക്കും എന്നിട്ട് തുള്ളി തുള്ളിയായി അടിച്ചു തീര്‍ക്കും അതാണ് അന്തപ്പേട്ടന്റെ രീതി .
ഒരു ദിവസം രാത്രി പതിവുപോലെ അന്തപ്പേട്ടന്‍ പതിവ് കലാപരിപാടികളില്‍ മുഴുകിയിരിക്കുന്ന നേരം .പുറത്തു കുറേശെ കാറ്റു വീശുന്നുണ്ട് .അന്തപ്പേട്ടന്‍ ആദ്യത്തെ ഗ്ലാസ്സ് കാലിയാക്കി അടുത്തത് ഒഴിക്കുമ്പോള്‍ തോട്ടത്തിന്റെ പുറകില്‍ നിന്നു ഒരു ശബ്ദം .എന്തോ മറിഞ്ഞു വീഴുന്ന പോലെ .ആരോ തോട്ടത്തില്‍ കടന്നിട്ടുണ്ട്, അന്തപ്പേട്ടന്‍ മനസ്സില്‍ പറഞ്ഞു .
ചാടിയെഴുനേറ്റു ടോര്‍ച്ച് എടുത്തു  മുറ്റത്തേക്ക് ഇറങ്ങി .പാതി മങ്ങിയ കണ്ണുകള്‍ ചിമ്മി തുറന്നുകൊണ്ട് അന്തപ്പേട്ടന്‍ തോട്ടത്തിലേക്ക് നോക്കി .ഓണത്തിന് കുല വെട്ടാന്‍ നിര്‍ത്തിയ വാഴകള്‍ പലതും ഓടിച്ചു മറിച്ചിട്ടിരിക്കുന്നു.അത്തവണത്തെ വഴാകൃഷി ഒട്ടുമുക്കാലും നശിപ്പിച്ചിരിക്കുന്നു .കോപം കത്തി ജ്വലിക്കുന്ന കണ്ണുകളോടെ അന്തപ്പേട്ടന്‍ ആക്രോശിച്ചുകൊണ്ട് ചോദിച്ചു ,
“ആരാട അത് ?”
അധികം താമസിച്ചില്ല ,വഴകൂട്ടതിനിടയില്‍ നിന്നും ഒരാള്‍  പതിയെ തല പൊക്കി എഴുനേറ്റു നിന്നു .

ഒരു ഒറ്റയാന്‍ .

അന്തപ്പേട്ടന്‍ അടിച്ച പട്ടയൊക്കെ  മുണ്ട് നനച്ചു ഒരുനിമിഷം കൊണ്ട് പുറത്തേക്കൊഴുകി .കാലില്‍ ഒരു നനവ്‌ പടര്‍ന്നപ്പോഴാണ് അന്തപ്പേട്ടന് സ്ഥലകാല ബോധം ഉണ്ടായതു .ബോധം പോകും മുന്പ് അന്തപ്പേട്ടന്‍ ഓടി പുകപുരക്കകതുകയറി കതകടച്ചു .രാത്രി ഒറ്റക്കയ്  ഒരു ഒറ്റയാന്റെ മുന്പില്‍ …..ഇനി എന്ത്  ചെയ്യും .അന്തപ്പേട്ടന്റെ ശ്വാസം പോലും പുറത്തേക്കു പോകാതായി,അന്തപ്പേട്ടന്‍ കഷ്ട്ടപെട്ടു ശ്വസിക്കാന്‍ ശ്രമിച്ചു .
മനസ്സ് ശാന്തമാക്കാന്‍  പട്ട ചാരായത്തിനായി തിരഞ്ഞു .അപ്പോഴാണ് വാറ്റാന്‍ കൊണ്ടുവന്നു വച്ച ശര്‍ക്കര ഉണ്ടകള്‍ അന്തപ്പേട്ടന്റെ കണ്ണില്‍ പെട്ടത് .ശര്‍ക്കര കണ്ട അന്തപ്പേട്ടന്‍  ,ആപ്പിള്‍ കണ്ട ന്യൂട്ടണ്‍ ചേട്ടനെ പോലെ ഒരു നിമിഷം ചിന്തിച്ചു.അന്തപ്പേട്ടന്റെ  തലയിലും  ഒരു ബള്‍ബു കത്തി .  അന്തപ്പേട്ടന്‍ പുകപുരയില്‍ നിന്നും ഒരു വടം തപ്പിയെടുത്തു ,ശര്‍ക്കര ഉണ്ടയും വടവും എടുത്തു നടന്നു . ….
വടത്തിന്റെ ഒരറ്റം  തെങ്ങില്‍ കെട്ടി, മറ്റേ അറ്റത്തു ശര്‍ക്കര ഉണ്ട കൊണ്ട്  പൊതിഞ്ഞു .എന്നീട്ടു ശര്‍ക്കര പൊതിഞ്ഞ വടത്തിന്റെ അറ്റം ആനയുടെ മുന്നിലേക്ക്‌ എറിഞ്ഞു കൊടുത്തു .അന്തപ്പേട്ടന്‍ തെങ്ങിന്റെ പിന്നില്‍ മറഞ്ഞിരുന്നു.ആന ശര്‍ക്കരയുടെ മണം പിടിച്ചു വന്നു ,ശര്‍ക്കര പൊതിഞ്ഞ വടത്തിന്റെ അറ്റം വായിലേക്ക് വച്ച് തിന്നാന്‍ തുടങ്ങി .ആന ശര്‍ക്കര മുഴുവന്‍ തിന്നു ഒപ്പം വടവും .

Advertisementശര്‍ക്കരയുടെ രുചി വായില്‍ നിന്നു ഇറങ്ങിയപ്പോള്‍ വയറിനകത്ത്‌ കിടന്ന വടം ഉറഞ്ഞു  വയറു വേദനിക്കാന്‍ തുടങ്ങി .വായിലൂടെ വയറ്റിലോട്ടു പോകുന്ന വടം തുമ്പി കൊണ്ട് വലിച്ചു പുറത്തിറക്കാന്‍ ആന ഒന്ന് ശ്രമിച്ചു നോക്കി,പക്ഷെ വേദന കാരണം  ആ ശ്രമം ഉപേക്ഷിച്ചു.വയറ്റില്‍ കിടന്ന വടം മുക്കി മുക്കി പുറത്താക്കാനായി ആനയുടെ അടുത്ത ശ്രമം .ഒരറ്റം തെങ്ങില്‍  കെട്ടിയ വടത്തിന്റെ മറ്റേ അറ്റം ആന മുക്കി മുക്കി ബാക്കിലൂടെ പുറത്തേക്കു തള്ളി ,ഒപ്പം അല്‍പ്പം പിണ്ഡവും .ഇത് കണ്ടു നിന്ന അന്തപ്പേട്ടന്‍ തെങ്ങിന്റെ മറവില്‍ നിന്നു ഓടി വന്നു,പുറത്തേക്കു വന്ന വടത്തിന്റെ  അറ്റം അന്തപ്പേട്ടന്‍ തന്റെ കോഴി മസിലുകൊണ്ട് ആഞ്ഞു വലിച്ചു  ടൈറ്റാക്കി അടുത്തുള്ള മുരുക്ക് മരത്തില്‍ കെട്ടി . തെങ്ങില്‍ നിന്നു മുരുക്കിലേക്ക് വലിച്ചു കെട്ടിയ വടത്തില്‍,ഉണക്കാനിട്ടിരിക്കുന്ന തുണി പോലെ  ആന കിടന്നു കറങ്ങി,നിലവിളിച്ചു……
അന്തപ്പേട്ടന്‍ ബാലെന്‍സ് ഉണ്ടായിരുന്ന പട്ട അടിച്ചു തീര്‍ത്തു .സുഖമായി കിടന്നുറങ്ങി .രാവിലെ ഉണര്‍ന്നു നോക്കുബോഴേക്കും ആന ചെരിഞ്ഞു എന്നാണ് കഥയുടെ ക്ലൈമാക്സ്‌ .

അന്തപ്പേട്ടന്‍  ഒറ്റയനെ കണ്ടിട്ടുണ്ടോ  എന്ന് പോലും ഞങ്ങള്‍ക്ക് സംശയം ഉണ്ടെങ്കിലും,അന്തപ്പേട്ടന്റെ കഥകള്‍ ഞങ്ങള്‍ക്കെല്ലാം  വലിയ ഇഷ്ട്ടമായിരുന്നു .to ഹരിഹര്‍ നഗറില്‍ മുകേഷ് “ആന കുത്താന്‍ വന്നാല്‍ എന്ത്  ചെയ്യും?” എന്ന് ചോദിക്കുന്നത് കേട്ടപ്പോള്‍ ,എനിക്ക് അറിയാതെ ഞങ്ങളുടെ അന്തപ്പേട്ടനെ ഓര്‍മ്മ  വന്നു ഒപ്പം  അന്തപ്പേട്ടന്‍ ഞങ്ങള്‍ക്ക് പറഞ്ഞു തന്ന കഥകളും .

 124 total views,  1 views today

AdvertisementAdvertisement
Entertainment1 hour ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 hours ago

ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവെച്ച് ലേഖ ശ്രീകുമാർ.

Entertainment3 hours ago

അതിൻറെ പിന്നാലെ വീണ്ടും വീണ്ടും പോയത് എൻറെ തെറ്റ്; ദൈവം എനിക്കത് വിധിച്ചിട്ടുള്ളതല്ല: ചാർമിള

Entertainment3 hours ago

റാം ഹോളിവുഡ് സ്റ്റൈലിൽ ഇറങ്ങുന്ന ഒരു ആക്ഷൻ ചിത്രമാകും; ജീത്തു ജോസഫ്.

Entertainment7 hours ago

പ്രണയത്തിന്റെ പാർപ്പിടം

Entertainment7 hours ago

ദിലീഷ് പോത്തൻ്റെ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ ആ കാര്യം കൊണ്ട് ഞാൻ വേണ്ട എന്ന് വെച്ചു. തുറന്നുപറഞ്ഞ് ബൈജു.

Entertainment7 hours ago

“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.

Entertainment7 hours ago

ഞാൻ സിനിമയിൽ തല്ലു കൊള്ളുന്നത് കാണുന്നതു പോലും അമ്മയ്ക്ക് സങ്കടമാകും, സിനിമയിലും നിനക്ക് തല്ല് കൊള്ളണോ എന്ന് ചോദിക്കും; അമ്മയെകുറിച്ചുള്ള ഓർമ്മകളുമായി ഇന്ദ്രൻസ്.

Entertainment7 hours ago

മുംബൈയിൽ റോക്കിയെ കെട്ടിത്തൂക്കി അടിക്കാൻ ദാമോദർജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂ

Entertainment7 hours ago

സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്

Entertainment7 hours ago

അമ്മയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും നെഗറ്റീവിറ്റിയും അതുതന്നെയാണ്; വെളിപ്പെടുത്തി അഹാന കൃഷ്ണ.

Entertainment8 hours ago

വീടിന് “സ്ത്രീ”എന്ന പേര് നൽകിയതിന് പിന്നിൽ ഒരു കഥയുണ്ട്; സിന്ധു കൃഷ്ണ

controversy5 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment1 hour ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment10 hours ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment12 hours ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story1 day ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment1 day ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment1 day ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment2 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment3 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment4 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment4 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment5 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment6 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Advertisement