fbpx
Connect with us

Love

വാലന്റൈന്‍ വരുന്നു, ഓടിക്കോ – ബഷീര്‍ വള്ളിക്കുന്ന്

പെണ്ണ് – കുടുംബം – പിടക്കോഴി എന്നിങ്ങനെ നാട്ടിലെ ആണുങ്ങളൊക്കെ ബിസിയായപ്പോള്‍ റോമിലെ ക്ലോഡിയസ് രണ്ടാമന്‍ ചക്രവര്‍ത്തിക്ക് യുദ്ധം ചെയ്യാന്‍ ആളെകിട്ടിയില്ലത്രേ.

 210 total views

Published

on

വാലന്റൈന്‍ എന്നാല്‍ എന്താണെന്ന് ഈ അടുത്ത കാലം വരെ എനിക്കൊരു ഐഡിയയും ഇല്ലായിരുന്നു. വാലിന് ഇംഗ്ലീഷില്‍ ടെയില്‍ എന്ന് പറയും. വാലും ടെയിലും കൂട്ടിച്ചേര്‍ത്തുള്ള ഈ പരിപാടി വാലിന് തീ പിടിച്ച് ഓടുന്ന ആളുകളുടെത് ആയിരിക്കും എന്നായിരുന്നു ഞാന്‍ ധരിച്ചിരുന്നത്. എന്‍റെയൊരു കാര്യം.. തനി പൊട്ടന്‍.. ഈ പദത്തിന് പിന്നില്‍ ‘മഹത്തായൊരു’ കഥയുണ്ടെന്ന് പിന്നീടറിഞ്ഞു. പെണ്ണ് – കുടുംബം – പിടക്കോഴി എന്നിങ്ങനെ നാട്ടിലെ ആണുങ്ങളൊക്കെ ബിസിയായപ്പോള്‍ റോമിലെ ക്ലോഡിയസ് രണ്ടാമന്‍ ചക്രവര്‍ത്തിക്ക് യുദ്ധം ചെയ്യാന്‍ ആളെകിട്ടിയില്ലത്രേ. ഹീ ഗോട്ട് വെരി ആന്ഗ്രി യു നോ,.. വിവാഹം എന്ന ഏര്‍പ്പാട് തന്നെ പുള്ളി നിരോധിച്ചു. നിരോധിച്ചിട്ടും വിവാഹങ്ങള്‍ നടത്തിക്കൊടുത്ത വാലന്റൈന്‍ എന്ന പള്ളീലച്ചനെ ജയിലിലും അടച്ചു. അച്ഛനല്ലേ.. വിടുമോ?.. പുള്ളി കേറി ജയില്‍ വാര്‍ഡന്റെ മകളെ ലൈനടിച്ച് ശരിയാക്കി.

പ്രേമത്തിനുണ്ടോ കണ്ണും മൂക്കും?. അവള്‍ക്ക് കണ്ണ് കാണില്ലായിരുന്നത്രേ!! (കണ്ണ് കാണുന്ന ആരേലും പള്ളീലച്ചനെ പ്രേമിക്കുവോ?. തിരക്കഥ എഴുതിയ ലവന് വിവരമുണ്ട്..) അച്ഛനല്ലേ.. നോ പ്രോബ്ലം.. അതിനും വഴി കണ്ടെത്തി. പ്രേമത്തിന്റെ പവര്‍ ദൈവികമായി കൂട്ടി പുള്ളിക്കാരത്തിക്ക് കാഴ്ച തിരിച്ചു കൊടുത്തു.. (റൊമ്പ അഴകാര്‍ന്ത തിരക്കഥൈ!!.. നൂറുക്ക് നൂറ്.. സാക്ഷാല്‍ രജനി സാറ് പോലും വീഴും..) ഇതറിഞ്ഞ ചക്രവര്‍ത്തി വാലന്‍റൈന്‍ അച്ഛന്റെ തല വെട്ടാന്‍ ഉത്തരവിട്ടു. തല വെട്ടുന്നതിന് ഒരു നിമിഷം മുമ്പ് കാമുകിക്ക് അച്ഛന്‍ ഒരു ലവ് ലെറ്റര്‍ കാച്ചി. ഫ്രം യുവര്‍ വാലെന്റൈന്‍ .. ആ കത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്‌ ഭൂമുഖത്തെ എല്ലാ കമിതാക്കളും ഫെബ്രുവരി പതിനാലിന് കത്തും, ഫ്ലവറും, പിന്നെ മറ്റു പലതും കൈ മാറുന്നു.. എന്തൊരു പവിത്രത.. എന്തൊരു സ്നേഹം.. ദൈവമേ.. ഇത്തരമൊരു പൊന്ന് പോലുള്ള ആചാരത്തെയാണല്ലോ പല മൂരാച്ചികളും പിന്തിരിപ്പന്‍മാരും എതിര്‍ക്കുന്നത്.?..

ട്യൂബ് ലൈറ്റ് പോലെയാണ് എന്റെ കാര്യം. കത്താന്‍ കുറച്ചു സമയമെടുക്കും. അതുകൊണ്ട് തന്നെ വേണ്ടാത്ത ഓരോ സംശയങ്ങളും തലയില്‍ കേറും. തല വെട്ടാന്‍ പോകുന്ന സമയത്ത് കൊടുക്കുന്ന സന്ദേശമാണ് വാലന്റൈന്‍ അച്ഛന്‍റെത്. ആ കണക്ക് വെച്ച് ഇപ്പോള്‍ സന്ദേശം കൊടുക്കുന്ന ലവന്മാരുടെയും ലവളുമാരുടെയും കാര്യവും പോക്കാകുമോ?. ഇണക്കുരുവിയുടെ കയ്യില്‍ വാലന്റൈന്‍ കാര്‍ഡ് കിട്ടുന്നതോടെ അത് എഴുതിയവന്റെ തല പോകുമെങ്കില്‍, ഇതിലെന്തോന്ന് സ്നേഹമെടേയ്.. ശ്ശെ.. ശ്ശെ.. എന്‍റെയൊരു കാര്യം..

പിന്നെയും ഒരു സംശയം. എടേയ്.. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ജീവിച്ച റോമിലെ ചക്രവര്‍ത്തിയുടെ കാലത്ത് നടന്ന ഈ പ്രേമകഥ നമ്മുടെ നാട്ടിലെത്താന്‍ ഇത്രയും താമസിച്ചതെന്തെടെ.. നമ്മുടെ മുത്തച്ചന്മാരുടെയും മുത്തശ്ശിമാരുടെയും ജീവിതം നായനക്കിച്ചതിന് ആര് ഉത്തരം പറയും?.. വാലന്റൈന്‍ ദിനത്തില്‍ ഒരു ഗിഫ്റ്റ്‌ പോലും കൊടുക്കാനാവാതെയല്ലേ അവരൊക്കെ മരിച്ചു പോയത്. കൊല്ലത്തില്‍ ഒരു ലവ് ലെറ്റര്‍ കൊടുത്തില്ലെങ്കില്‍ പിന്നെ എന്തോന്ന് സ്നേഹം. വാലന്റൈന്‍ കാര്‍ഡ്‌ കൈമാറി ടാ. ലവ് യൂ ടാ.. കിസ്സ്‌ യൂ ടാ,, എന്നെകിലും പറയാന്‍ കഴിഞ്ഞില്ലെങ്കില്‍ കെട്ടിത്തൂങ്ങി ചാവുന്നതല്ലേ നല്ലത്. വാലന്റൈന്‍ ദിനത്തെപ്പറ്റി മല്‍സരിച്ച് എഴുതുന്ന നമ്മുടെ മാധ്യമങ്ങളൊക്കെ ഇത്രയും കാലം ഏത് അടുപ്പില്‍ ആയിരുന്നു?. എത്ര പേരുടെ ജീവിതമാണ് തുലച്ച് കളഞ്ഞത്.. സംശയങ്ങള്‍ പിന്നെയും നീളുകയാണ്.. എന്റെയൊരു കാര്യം.

Advertisement



ദേഷ്യം തോന്നരുത്.. എന്റെ ട്യൂബ് ഇനിയും കത്തിയിട്ടില്ല. പണ്ടത്തെ കാലത്ത്‌ ഒരു ശിശു ദിനം മാത്രമായിരുന്നു വന്നിരുന്നത്. ഇന്ന് എന്തൊക്കെ ദിനങ്ങളാണപ്പാ.. പൂച്ചകള്‍ക്ക് ഒരു ദിനം, പട്ടികള്‍ക്ക് വേറൊരു ദിനം. പെരുച്ചാഴികള്‍ക്ക് മറ്റൊന്ന്. എന്തിനേറെ എന്റെ ഗ്രാമത്തില്‍ സ്ഥിരമായി എത്താറുള്ള ദേശാടനക്കിളികള്‍ക്കുമുണ്ട് ഒരു ദിനം. തീര്‍ന്നില്ല .. അമ്മമാര്‍ക്ക് ഒരു ഡേ., അമ്മൂമ്മമാര്‍ക്ക് മറ്റൊരു ഡേ.. മുന്നൂറ്റി അറുപത്തി നാല് ദിവസം അമ്മൂമ്മയെ വൃദ്ധ സദനത്തില്‍ നിര്‍ത്തിയിട്ട് മുന്നൂറ്റി അറുപത്തഞ്ചാം ദിവസം മക്കളും പേരമക്കളും എല്ലാം കൂടെ ഒരു വരവുണ്ട്.. പൂമാല, അമ്മൂമ്മ ദിനത്തിന്‍റെ ഗ്രീറ്റിംഗ് കാര്‍ഡ്‌, ചോക്കലേറ്റ്‌, അവലോസുണ്ട.. പോരാത്തതിന് മാതൃഭൂമിയിലോ മനോരമയിലോ ഒരു കളര്‍ ഫോട്ടോ.. ഏഷ്യാനെറ്റില്‍ ഒരു വെടിക്കേഷന്‍.. എന്തൊരു ഹാപ്പി.. എന്തൊരു സായൂജ്യം.. ഇതൊന്നും മനസ്സിലാകാത്ത മൂരാച്ചികളെ വെടിവെച്ച് കൊല്ലണം. മുന്നൂറ്റി അറുപത്തഞ്ച് ദിവസവും വീട്ടില്‍ കഴിഞ്ഞ്, കപ്പയും പുഴുക്കും വിഴുങ്ങി, കണ്ടവരെ തന്നെ വീണ്ടും കണ്ട് ചടഞ്ഞു കൂടിയിരുന്ന പഴയ അമ്മൂമ്മമാര്‍ എന്തോരം ബോറടിച്ചിട്ടുണ്ട്ടാവും.? ആലോചിച്ചിട്ട് എനിക്ക് തല കറക്കം വരുന്നു.. കണ്ണില്‍ ഇരുട്ട് കേറുന്നു… എന്റെയൊരു കാര്യം.

ഒരു വര്‍ഷത്തില്‍ ആര്‍ക്കും വേണ്ടാത്ത അനാഥ ദിനങ്ങള്‍ ഇനിയും ബാക്കിയുണ്ടെങ്കില്‍ ആരെങ്കിലും മുന്‍കയ്യെടുത്ത് അവറ്റകള്‍ക്കും ഓരോ അവകാശികളെ ഉണ്ടാക്കി കൊടുക്കണം. കാമുകന്‍ ചാടിപ്പോയ കാമുകിക്ക് വേണ്ടി ഒരു ദിനം, അണ്ടി പോയ അണ്ണാന് വേണ്ടി ഒരു ദിനം, ഭാര്യമാരുടെ തല്ല് സ്ഥിരമായി കൊള്ളുന്ന വീര കേസരികള്‍ക്ക് ഒരു ദിനം. ഈ ദിനങ്ങളൊക്കെയുണ്ടായിട്ടും ഒരു ഗ്രീറ്റിംഗ് കാര്‍ഡ്‌ പോലും വാങ്ങിക്കാത്ത എന്നെപ്പോലുള്ള പൊട്ടന്മാര്‍ക്കും വേണം ഒരു ദിനം. പെട്ടെന്ന് ബുക്ക് ചെയ്തോളണം. നമ്മുടെ ജ്വല്ലരിക്കാര് ഒന്ന് രണ്ടു വര്‍ഷമായി ഒരു ദിവസം അടിച്ചെടുത്തിട്ടുണ്ട്. അക്ഷയ തൃതീയ. ഇനിയും നോക്കി നിന്നാല്‍ ബാക്കിയുള്ള ദിനങ്ങളും കാക്ക കൊത്തും.

നിങ്ങള്‍ എന്ത് പറഞ്ഞാലും ശരി, ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു. ആരേലും കാര്‍ഡ്‌ തരാന്‍ ഒരുങ്ങിയാല്‍ – അതെന്റെ ഭാര്യയായാല്‍ പോലും – ഞാന്‍ ഓടും. വാലന്റൈന്‍ അച്ഛന്‍റെ ഗതി എന്റെ തലയില്‍ കിടന്ന് കറങ്ങുന്നുണ്ട്. എന്റെയൊരു കാര്യം.

 211 total views,  1 views today

Advertisement



Advertisement
controversy3 mins ago

കാവ്യയ്ക്ക് വച്ച പണിയ്ക്ക് മറുപണി കിട്ടിയതാണ്, ദിലീപ് നിരപരാധിയാണ് – നിർമ്മാതാവിന്റെ വാക്കുകൾ

Entertainment6 mins ago

മമ്മൂട്ടിയോട് “ചാമ്പിക്കോ” ഡയലോഗ് പറഞ്ഞ് പി വിജയൻ ഐപിഎസ്. ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്ത് മമ്മൂട്ടിയും മഞ്ജു വാര്യരും.

Entertainment18 mins ago

ഒടുവിൽ ആരാധകർ കാത്തിരുന്ന വിശേഷ വാർത്ത പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം ഭാവന.

Health22 mins ago

എന്തുകൊണ്ട് നിങ്ങൾ ബ്ലൂ ഫിലിം കാണുന്നു?

Psychology40 mins ago

‘പുരുഷന്മാർക്ക് ഇഷ്ടമില്ലാത്ത പത്തുതരം സ്ത്രീകൾ’ എന്താണ് ഇത്തരം പത്തുകാര്യങ്ങളുടെ മനഃശാസ്ത്രം

Entertainment1 hour ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

history2 hours ago

ആരോ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റി കാരണം അമേരിക്കയ്ക്ക് 1100000000 ഡോളർ നഷ്ടമുണ്ടായ കഥ – ടെക്‌സാസ് സിറ്റി ഡിസാസ്റ്റർ

Entertainment2 hours ago

കൂടിയാൽ ഒരാഴ്ച, അതുകഴിഞ്ഞാൽ ഡിസ്ചാർജ് ചെയ്യാമെന്നായിരുന്നു ഹനീഫ കരുതിയിരുന്നത്, പക്ഷേ….

Entertainment2 hours ago

പ്രിയപ്പെട്ട അച്ഛന്മാര്ക്ക്, ഒരടിയും നിസാരമല്ല, നിങ്ങളുടെ പെണ്മക്കൾ ആണ് ! നടി ജുവൽ മേരിയുടെ പോസ്റ്റ്

Entertainment3 hours ago

കല്യാണി പ്രിയദർശന്റെ ഗ്ലാമർ ചിത്രങ്ങൾ വൈറലാകുന്നു

Entertainment3 hours ago

കേരള പോലീസിനെതിരെ അർച്ചന കവി

Entertainment4 hours ago

ഞാനാ രംഗങ്ങൾ ഒറ്റയ്ക്കല്ല ചെയ്തത്, പക്ഷെ അവസാനം ഒരാൾ ഹീറോയും ഒരാൾ മോശവുമായി മാറുന്നു

controversy3 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 hour ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment19 hours ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment2 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment2 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment3 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment4 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment4 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment4 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment5 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment7 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment1 week ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Advertisement