കുരിശിനെ അപമാനിച്ചത് ആ കുട്ടികളല്ല, ആ കുരിശു കഴുത്തിൽതൂക്കി കന്യാസ്ത്രീയെ 13 തവണ പീഡിപ്പിച്ച ഫ്രാങ്കോമാരെ പോലുള്ള ബലാത്‌സംഗ വീരന്മാർ ആണ്

0
58

ആന്റോ മാങ്കൂട്ടം

സിസ്റ്റർ ആൻസി പോൾ S H. നുള്ള മറുപടി

“കാള പെറ്റന്ന് കേൾക്കുമ്പോൾ തന്നെ കയറെടുക്കുവാൻ പോയി.” ഇതൊര് പഴയ ചൊല്ലാണല്ലേ. ? അഞ്ചോ ആറോ കുഞ്ഞുങ്ങൾ തമാശക്കായി എടുത്ത ഫോട്ടോയെ ചൊല്ലി ഒരു തിരുഹൃദയ സന്യാസിനിയായ സി.ആൻസി പോൾ ഇട്ട ഒരു വീഡിയോ കണ്ടപ്പോൾ സത്യത്തിൽ ലജ്ജിച്ചു പോയി സഹോദരി . ഒരു സന്യാസ്നി ഇത്രയും തരംതാഴാൻ പാടില്ല. നിങ്ങളും നിങ്ങൾക്ക് ഉപദേശം തരുന്ന ചില വൈദിക നാമധാരികളും വിചാരിച്ചതു പോലെ ഈ മലയാള നാട്ടിൽ ഒരു വർഗ്ഗീയ രക്ത ചൊരിച്ചിൽ ഉണ്ടാകാത്തതിൽ ഇപ്പോൾ വിഷമം കാണും ഇല്ലേ ?

രണ്ട് തടിക്കഷണമോ – രണ്ട് ഇരുമ്പ് കഷണമോ അധിക ചിഹ്ന ത്തിൽ (+) തറച്ചാൽ അത് യേശു ക്രിസ്തു മരിച്ച കുരിശാകില്ല സഹോദരി .ഇനി ആൻസി പോൾ പറയുന്നതുപോലെ കുരിശാണെന്ന് സമ്മതിച്ചാൽ. ഈ കുരിശും കഴുത്തിൽ അണിഞ്ഞായിരുന്നുവല്ലോ ഫ്രാങ്കോ എന്ന ബലാൽ സംഗവീരൻ ആ കന്യാസ്തിയെ 13 തവണ പീഡിപ്പിച്ചത്. ആ സമയത്ത് ആ പാവപ്പെട്ട കന്യാസ്ത്രിയുടെ കഴുത്തിലും അരയിലും കുരിശ് ഉണ്ടായിരിന്നിരിക്കുമല്ലോ. ആൻസി പോൾ ഇക്കാര്യം ഓർത്തില്ലേ. (ഫാദർ ) റോബിൻ എന്നൊരുത്തൻ ഒരു 16 – വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയപ്പോൾ അയാളുടെ കഴുത്തിലും കുരിശ് ഉണ്ടായിരിന്നിരിക്കും.

ആ പെൺകുട്ടി പ്രസവിച്ച ചോരക്കുഞ്ഞിന് ഒരിറ്റ് മുലപ്പാൽ കൊടുക്കുവാൻ പോലും സമ്മതിക്കാതെ ആ കുഞ്ഞിനെ അകലെയുള്ള അനാഥശാലയിലേക്ക് ഓടിക്കുവാൻ ഒത്താശ ചെയ്തത് സിസ്റ്റർ ആൻസി പോൾ അംഗമായിരിക്കുന്ന തിരുഹൃദയ സന്യാസസഭയിലെ ഡോക്റായ ഒരു സിസ്റ്റർ ആയിരുന്നുവല്ലോ. ( അവരിപ്പോൾ അരുണാചൽ പ്രദേശിലോ മറ്റോ ആണല്ലോ ) ഈ ഡോക്ടർ കന്യാസ്ത്രിയുടെ കൈവശവും കുരിശുണ്ടായിരുന്നു. ഈ ചോരക്കുഞ്ഞിനേയും കൊണ്ട് രാത്രിയുടെ മറവിൽ അനാഥശാലയിലേക്ക് കൊണ്ടോടിയ “ക്രിസ്തുദാസികൾ “എന്ന പേരിലറിയപ്പെടുന്ന കന്യാസ്ത്രികളുടെ ശരീരത്തിലും കുരിശ് ഉണ്ടായിരുന്നു .ഇതിലൊന്നും ആൻസി പോളിന് ഒരു വിഷമവും ഉണ്ടായില്ലല്ലോ. നിങ്ങളുടെ സന്യാസസഭയിലെ (പാലാ)ചേറ്റു തോട് മഠത്തിലെ ഒരു സഹോദരി സംശയ സാഹചര്യത്തിൽ മരിച്ചിട്ട് അടക്കിയ മൃതദേഹം ഏതാനും മാസം കഴിഞ്ഞ് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തപ്പോഴും സിസ്റ്റർ ആൻസിയുടെ നാവ് എവിടെയായിരുന്നു. ?

ഇപ്പോൾ ഈ വിഷയവുമായി നിങ്ങൾ രംഗത്ത് വരുന്നത് എന്തിനാണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം. സിസ്റ്റർ അഭയക്കേസ് ഒര് നിർണ്ണായ വഴിത്തിരിവിലേക്ക് മാറുന്നു , (ഈ കേസിലെ രണ്ടാം പ്രതി യായ കന്യാസ്ത്രി കോടതി മുറിയിലേക്ക് വരുന്നതും പോകുന്നതും പത്രത്തിലും TV – യിലും കാണുന്നില്ലേ ആ , ,കന്യാസ്ത്രി ” യുടെ കയ്യിലും കൊന്തയിൽ തൂങ്ങിക്കിടക്കുന്ന ഒര് കുരിശ് കാണുന്നില്ലേ . ഇതൊന്നും അവഹേളനമായി നിങ്ങൾക്കാർക്കും തോന്നുന്നില്ല അല്ലേ. ?
ആദ്യം നിന്റെ കണ്ണിലെ തടി മാറ്റിയിട്ട് മതി അന്യന്റെ കണ്ണിലെ കരട് മാറ്റുവാൻ . നിങ്ങളെ ‘ പോലെയുള്ളവരെ നോക്കിയാണ് യേശു തമ്പുരാൻ പറഞ്ഞത്. വെള്ളയടിച്ച കുഴിമാടങ്ങളെ എന്ന് .