Connect with us

Mystery

‘ടോറഡ്’ എന്ന ഇല്ലാത്ത രാജ്യത്തിൻറെ പാസ്‌പോർട്ടുമായി വന്ന ആ നിഗൂഢ വ്യക്തി ആരാകും ? ഒരു പാരലൽ വേൾഡ് ഉണ്ടോ ?

വർഷം 1954 മാസം ജൂലൈ 24 ,ടോക്കിയോ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ,ജീവനക്കാർ,അവരവരുടെ വിഭാഗങ്ങളിൽ ,സാധരണ പോലെ ജോലിയിലാണ്,ചൂട് കൂടൂതലുള്ള ഒരു ദിനമാണ്,12.30നുള്ള എയർ ഫ്രാൻസ് വിമാനം പുറപ്പെടാൻ

 195 total views,  4 views today

Published

on

Farriz Farry

നീഗൂഢ വ്യക്തി – അൻ്റോണിയോ ബെർക്കിൻസൺ ‘ദി മാൻ ഫ്രം ടോറഡ്’

വർഷം 1954 മാസം ജൂലൈ 24 ,ടോക്കിയോ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ,ജീവനക്കാർ,അവരവരുടെ വിഭാഗങ്ങളിൽ ,സാധരണ പോലെ ജോലിയിലാണ്,ചൂട് കൂടൂതലുള്ള ഒരു ദിനമാണ്,12.30നുള്ള എയർ ഫ്രാൻസ് വിമാനം പുറപ്പെടാൻ വേണ്ടി,വഴിയൊരുക്കുന്ന തിരക്കിലാണ്,ചില എയർപോർട്ട് ജീവനക്കാർ ഇമിഗ്രേഷൻ വിഭാഗത്തിൽ ,പാസ്പോർട്ടുകൾ ,വെരിഫൈ നടന്നുകൊണ്ടിരിക്കുന്നു, പതിവിലും വീപരിതമായി ആളുകളുടെ തിരക്ക് അന്ന് കുറവായിരുന്നു,ആളുകളുടെ മുഖത്ത് നോക്കാതെ പാസ്പോർട്ടിലേക്ക് ,സ്റ്റാമ്പ് പതിക്കുകയാണ് ഇമിഗ്രേഷൻ ജീവനക്കാരൻ,

പെട്ടെന്നാണ് തൻ്റടുക്കൽ നീട്ടീയ ഒരു പാസ്പോർട്ടിലെ രാജ്യത്തിൻ്റെ പേര് അയാളുടെ കണ്ണിലുടക്കിയത്, ‘ടോറഡ്’ . ഉടൻ തന്നെ ആ പാസ്പോർട്ട് കൊടുത്ത ആളെ അയാൾ ഒന്നു മുഖമുയർത്തി നോക്കി,” സർ എവിടെയാണ് ഈ രാജ്യം ? ” ജീവനക്കാരൻ്റെ ചോദ്യത്തിന് മുന്നിൽ, യൂറോപ്യൻ ശൈലിയിലുള്ള ഉടകളണിഞ്ഞ അയാൾ ”എന്താണ് ഇതിന് മുൻപ് താങ്കൾ ഈ രാജ്യത്തിൻ്റെ പേര് കേട്ടിട്ടില്ലേ..?””ഇല്ല” ”താങ്കൾ ആ രാജ്യത്തെ പൗരനാണോ?” ”അതെ”

”സോറി സർ താങ്കളുടെ പാസ്പോർട്ടിന് എമീഗ്രേഷൻ നൽകുന്നതിൽ എനിക്ക് ബുദ്ധിമുട്ടുണ്ട് താങ്കൾ അല്പം കാത്തിരിക്കു എൻ്റെ ചീഫ് ഒാഫീസർസുമായി ഞാൻ ഒന്ന് സംസാരിക്കട്ടെ അതുവരെ താങ്കൾ ക്ഷമിക്കുക ”.”മൂന്ന് പ്രാവശ്യവും ഞാനിവിടെ നിന്ന് എൻ്റെ രാജ്യത്തേക്ക് പോയിട്ടുണ്ടല്ലോ പിന്നെ ഇപ്പോൾ എന്താണ് നിങ്ങൾ ഇമിഗ്രേഷൻ നൽകാത്തത്”?അൻ്റോണിയോ അൽപ്പം നീരസം കലർന്ന ശബ്ദത്തിൽ ചോദിച്ചു. അയാൾക്ക് മറുപടി നൽകാൻ നിൽക്കാതെ, ഇമിഗ്രേഷൻ ജീവനക്കാരൻ തൻ്റെ ചീഫീൻ്റെ ഒാഫീസ് റൂം ലക്ഷ്യമാക്കി നടന്നു..!

റൂമീലേക്ക് പോയ അയാളും ചീഫും റൂമീന് വെളിയിൽ വന്നു ,പാസ്പോർട്ടിലേക്ക് തന്നെ നോക്കി എന്തോ സംസാരിക്കുന്നത് ദൂരെ ഇരുന്ന് കൊണ്ട് തന്നെഅൻ്റോണിയോ കാണുന്നുണ്ട്. ചീഫ് തൻ്റെ വാക്കിടോക്കിയിൽ കൂടീ മറ്റു രണ്ട് ഇമിഗ്രേഷൻ ഒാഫീസർമാരെ കൂടീ വിളിച്ച് വരുത്തി. അതിൽ ഒരാളോട് ,അൻ്റോണിയോയെ ഒാഫീസീലേക്ക് വിളിപ്പിച്ചു. ഹസ്തദാനത്തിനു ശേഷം ,ചീഫ് അയാളെ റൂമീനുള്ളിലേക്ക് കൊണ്ടുപോയി ”സർ താങ്കളുടെ പാസ്പോർട്ട് വ്യാജനോ,മറ്റോ ആണന്നാണ് ഞങ്ങൾക്ക് തോന്നുന്നത്,ഞങ്ങളുടെ ലിസ്റ്റിൽ താങ്കളുടെ രാജ്യത്തിൻ്റെ പേര് കാണാൻ കഴിയുന്നില്ല,””ദയവായി താങ്കളുടെ ടിക്കറ്റതരാമോ.””പാസ്പോർട്ട് പരിശോധിക്കലാണ് നിങ്ങളുടെ ജോലി ടിക്കറ്റ് പരിശോധന താങ്കളുടെ ജോലിയല്ല അൻ്റോണിയോ അൽപ്പം ക്ഷുഭിതനായി തന്നെ പറഞ്ഞു..!”

”ഒാക്കെ താങ്കൾ എന്താവശ്യത്തിനാണ് ജപ്പാനിൽ വന്നിരിക്കുന്നത്‌
എന്ന് പറയാമോ?”
ജപ്പാനിലേ ഒരുകമ്പനിയിൽ പർച്ചേസിങ്ങനായി വന്നതാണ് ടോറഡ്മാൻ ഒാഫീസർക്ക് മറുപടി നൽകി..
”ദയവായി ക്ഷമിക്കുക താങ്കൾക്ക് ഇന്ന് സ്വദേശത്തേക്ക് മടങ്ങുവാൻ കഴിയില്ല,താങ്കളുടെ പാസ്പോർട്ട് ഞങ്ങൾക്ക് സൂക്ഷമ പരിശോധന നടത്തേണ്ടതുണ്ട്.അത് കൊണ്ട് താങ്കൾ ഇന്ന് ഞങ്ങൾ നൽകുന്ന റൂമിൽ വിശ്രമിക്കുക,താങ്കളിൽ നിന്നും അതിനുള്ള തുക ഞങ്ങൾ ഈടാക്കുകയില്ല.ദയവായി സഹകരിക്കുക..”

അൻ്റോണിയോ സമ്മതം എന്ന മട്ടിൽ അവിടെയുള്ള മറ്റ് രണ്ട് ഒാഫീസർമാരോടൊപ്പം പോകാൻ ഇറങ്ങി, സർ താങ്കളുടെ രാജ്യം ഈ മാപ്പിൽ എവിടെയാണന്ന് കാണിക്കാമോ , ഭിത്തിയിൽ തൂക്കിയിരിക്കുന്ന ,വേൾഡ് മാപ്പിലേക്ക് ചൂണ്ടി അൻ്റോണിയോടായി ചീഫ് ചോദിച്ചു,
ഒട്ടും അമാന്തിക്കാതെ തന്നെ അയാൾ ,ഫ്രാൻസിൻ്റെയും, സ്പെയിനിൻ്റെയും അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഒരു സ്ഥലത്തെ മേശപ്പുറത്ത് ഇരുന്ന ഒരു മാർക്കറുകൊണ്ട് വൃത്തം വരച്ചിട്ടു..!അയാൾ പോയതിനു ശേഷം ചീഫ് വൃത്തത്തിനുള്ള സ്ഥലം നോക്കി ‘അൻഡോറ’ എന്ന സ്ഥലനാമമല്ലാതെ അയാൾക്ക് അവിടെ ഒന്നും കാണാൻ കഴിഞ്ഞില്ല…! പീന്നീട് പാസ്പോർട്ട് സസൂക്ഷ്മം പരിശോധിച്ചു.മുൻപ് ജപ്പാൻ കൂടാതെ വേറെ രണ്ട് രാജ്യങ്ങളിൽ പോയതായുള്ള വിവരം ചീഫ് ഒാഫീസർക്ക് അതിൽനിന്നും ലഭിച്ചു..

തീയതികളും,പാസ്പോർട്ടിൻ്റെ കാലാവധിയും പരിശോധിച്ച ചീഫ് ഒന്ന് ഞെട്ടി .എല്ലാം യാത്രകളും നിലവിലെ വർഷങ്ങളെക്കാളും വർഷങ്ങൾ കഴിഞ്ഞ് പോയതും, ഇനി വരാനുള്ള വർഷങ്ങളുമാണന്ന് പാസ്പോർട്ടിൽ നിന്നും തിരിച്ചറിഞ്ഞു. കൂടാതെ അൻ്റോണിയോ പറഞ്ഞ കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ ആ പേരിൽ ഉള്ള ആളെ അറിയുകയില്ലെന്നും അവർ പറഞ്ഞു.

Advertisement

ഉടൻ തന്നെ ഫോണിൽകൂടീ വിളിച്ചു വരുത്തിയ പൊലീസ് ഒാഫീസർമാരൊടപ്പം അയാൾ അൻ്റോണിയയെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലിലേക്ക് പാഞ്ഞു,കൂടാതെ അൻ്റോണിയൊടൊപ്പം പോയ ഒാഫീസർമാരോട് ,അവിടെ കാവൽനിൽക്കാനും അൻ്റോണിയോയെ റൂമീലേക്ക് പുറത്തേക്ക് ഇറങ്ങാതെ ശ്രദ്ധിക്കാനും നിർദ്ദേശം നൽകി. പൊലീസിനൊടൊപ്പം ,ആ ഹോട്ടലിൻ്റെ ഏഴാം നിലയിലുള്ള റൂമീലേക്ക് ചെന്ന ചീഫ് ,ഒരു ക്യാമറ മൂലം നീരീക്ഷിക്കാൻ ഹോട്ടൽ മാനേജ്മെൻ്റിൻ്റെ സഹായം തേടി .അൻ്റോണിയോയുടെ ഒരോ ചലനങ്ങളും ചീഫ് അവിടെ തയ്യാറാക്കീയ ടീവിയിൽകൂടീ സസൂക്ഷ്മം ശ്രദ്ധയോടെ നോക്കിയിരുന്നു..!രാത്രി ഭക്ഷണം അവശ്യപ്പെട്ട അൻറോണിയോയ്ക്ക് അത് അവർ നൽകി, കഴിച്ചതിനു ശേഷം ഒരു സിഗററ്റ് എടുത്ത് വലിച്ച് കൊണ്ട് ,റൂമീൽ ഉലാത്തുന്ന അയാൾ അക്ഷമനാണന്ന് ചീഫ് മനസ്സിലാക്കി..!

കുറച്ച് സമയത്തിന് ശേഷം റൂമീലെ ലൈറ്റുകൾ ഒാഫ് ചെയ്ത് കിടന്നുറങ്ങിയതിനാൽ ,ചീഫും നീരീക്ഷണം മതിയാക്കി വിശ്രമിച്ചു. രാവിലെ അൻ്റോണിയോയെ വിളിക്കാൻ റൂമീന് പുറത്ത് കാവൽ നിന്ന ഒാഫീസർമാരോട് ചീഫ് ആവശ്യപ്പെട്ടു..റൂം തുറന്ന അവർക്ക് പക്ഷെ അൻ്റോണിയോയെ അവിടെ എങ്ങും കാണാൻ കഴിഞ്ഞില്ല ,റൂം മൂഴുവൻ അരിച്ച് പെറുക്കിയ അവർക്ക് അൻ്റോണിയോയുടെ ഒരു ബാഗ് മാത്രമാണ് ലഭിച്ചത്. റൂം പരിശോധനയിൽ, ഗ്ലാസ് വിൻ്ഡോകൾ ,വഴിയോ മറ്റോ രക്ഷപെടാനുള്ള സാധ്യത തീരെ കുറവാണന്ന് ,ചീഫ് മനസ്സിലാക്കി,പോലീസീൻ്റെ സഹായത്തോടെ ,ഡോഗ് സ്ക്വാഡിൻ്റെ,സഹായം തേടിയെങ്കിലും,നായ അൻ്റോണിയോ പുതച്ച ബ്ളാങ്കറ്റിൽ നോക്കിമാത്രം കുരച്ച് കൊണ്ട് റൂമീനുള്ളിൽ തന്നെ കിടന്ന് വട്ടം കറങ്ങുകയായിരുന്നു..!
നിരാശയോടെ ബാഗ് പരിശോധിച്ച ചീഫ് പല രാജ്യങ്ങളിലെ കറൻസികളും,ഫ്രഞ്ച്,ജപ്പാൻ ,സ്പാനിഷ് ,ഇംഗ്ലീഷ് ഭാഷകളിലെഴുതിയ ചില കുറിപ്പുകളും മാത്രമാണ് ലഭിച്ചത്..!

അതിൽനിന്നും ഒന്നിൽകൂടൂതൽ ഭാഷകൾ അയാൾക്ക് സ്വയത്തമാണന്ന് ചീഫ് മനസ്സിലാക്കി..!ക്യാമറ ഫൂട്ടേജുകളിൽ അർദ്ധരാത്രി പുതപ്പിനുള്ളിൽ ശക്തമായ ഒരു വെളിച്ചം വന്നതിനു ശേഷം നിമിഷ നേരം കൊണ്ട് അവിടം ഇരുട്ടാകുന്നതും ചീഫ് കണ്ടു. കുറെയെറെ, തിരച്ചിലുകളും,വീശദീകരണങ്ങളും ഈ സംഭവത്തിന് ശേഷം പിന്നീട് നടന്നുവെങ്കിലം ഒന്നിനും ഉത്തരം കിട്ടാത്തതിനാൽ എയർട്ട് പോർട്ട് ഇമിഗ്രേഷൻ ഒാഫീസും,പൊലീസും ,ഫയലുകൾ മടക്കി,!ഇന്നും ചുരുളഴിയാത്ത ഒരു രഹസ്യമായി ‘ദി മാൻ ഫ്രം ടോറഡ്’ നിലകൊള്ളുന്നു..!

Image result for antonio berkinson the man from toradകുറെക്കാലത്തിനു ശേഷം വിരമിച്ച ആ ചീഫ് ഒാഫീസർ തൻ്റെ സുഹൃത്തും,പാരലൽ വേൾഡിനെ കുറിച്ച് പഠനം നടത്തുന്ന ഒരു ഗവേഷകനുമായ, പോൾബെഗ് എന്ന ആളോടായി ഇതിനെ കുറിച്ചാരാഞ്ഞു.ഈ വിവരങ്ങൾ ബെഗ് തൻ്റെ പുതിയ നീരീക്ഷണ പഠന പുസ്തകത്തിൽ. ‘മിസ്ട്രി ആൻഡ് ബിസയർ പീപ്പീൾ എന്ന പേരിൾ എഴുതി വെച്ചു.1981ലാണ് പീന്നീട് ഈ സംഭവങ്ങൾ പുറത്തറിയുന്നത്.
അതിനു ശേഷം പലരും രണ്ട് ചേരിയിൽ നിന്നുകൊണ്ട്, വീശദീകരണങ്ങളുമായി ഇന്നും തർക്കത്തിലേർപ്പെടുന്നുണ്ട്. ഒരു പക്ഷെ അൻ്റോണിയോ ഒരു ടൈം ട്രാവലറർ ആയിരുന്നോ?,നമ്മുടെ ലോകത്തിന് സമാനമായി മറ്റൊരു പാരലൽ വേൾഡുണ്ടോ?
വീശദീകരണങ്ങൾ ശാസ്ത്രലോകം തന്നെ നൽകുമെന്ന് വിശ്വസിക്കാം..!
(End)
(ഈ സംഭവത്തെ അടിസ്ഥാനപ്പെടുത്തി 2015ൽ ഒരു ചിത്രവും ഇറങ്ങിയിട്ടുണ്ട്,സേത്ത് ലൂക്കീൻ്റെ രചനയിൽ,നിക്ക് ക്രീസ്ടെഡിൻ സംവിധാനം ചെയ്ത ‘ദി മാൻ ഫ്രം ടോറഡ്’ എന്നാണ് ആ ചിത്രത്തിൻ്റെ പേര്)

 196 total views,  5 views today

Advertisement
Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment3 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam1 month ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment3 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment1 month ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment3 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment3 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement