ആന്റണി : ഓൾഡ് ടെംപ്ളേറ്റ് ആണ്, പക്ഷേ ഇഷ്ടമായി..!!
തീയറ്റർ : മല്ലികപ്ലക്സ് , അങ്ങാടിപ്പുറം
ഷോ ടൈം : 10 pm
Genre : ആക്ഷൻ ഡ്രാമ

നാരായണൻ

അവസാനം ചെയ്ത രണ്ട് ചിത്രങ്ങളും (പൊറിഞ്ചു മറിയം ജോസ്, പാപ്പൻ) സൂപ്പർഹിറ്റ് ആക്കിയ ഏക വെറ്ററൻ ഡയറക്ടർ എന്ന നിലയിൽ ജോഷിയുടെ ആന്റണി പ്രതീക്ഷ നൽകിയ ചിത്രമായിരുന്നു. ട്രൈലെറിൽ കണ്ട ജോജു ജോർജിന്റെ മാസ്സ് അപ്പീൽ കൂടി ആയപ്പോ എന്തായാലും കാണണം എന്ന് കരുതിയിരുന്നു. നമ്മൾ കണ്ടു ശീലിച്ചിട്ടുള്ള കഥകളിൽ നിന്നും ഒരുപാടൊന്നും വ്യത്യസ്തമല്ല ആന്റണി. പക്ഷേ അങ്ങനെ വ്യത്യസ്തം ഒന്നും ഇല്ലാത്തിരുന്നിട്ടും എനിക്ക് പടം ഇഷ്ടമായി. ഒരിടത്ത് പോലും ലാഗ് അടിപ്പിക്കാതെ കഥ പറഞ്ഞുപോയ ജോഷിയുടെ സംവിധാനമികവും എക്സ്പീരിയൻസും തന്നെയാണ് കാരണം. എന്നാൽ സിനിമയുടെ പ്രതിനായക സങ്കൽപം ശോകം ആയത് സിനിമയുടെ ടോട്ടാലിറ്റിയെ ബാധിച്ചിട്ടുണ്ട്.

95-2005 കാലഘട്ടത്തിൽ ഒക്കെ വന്ന് പോയിട്ടുള്ള ചില സിനിമകളുടെ വിദൂരമായ ഛായയുള്ള ടെംപ്ളേറ്റ് ആണ് ആന്റണിക്ക്. ഇപ്പോ കണ്ട് പരിചയിക്കുന്ന ഒരു റിയലിസ്റ്റിക്ക് കഥാപരിസരം അല്ല,പക്കാ സിനിമറ്റിക് ആണ്. ജോജു ജോർജിന്റെ ഓവർ ദി ടോപ് ഹീറോയിസം ഭയങ്കര ഇഷ്ടമായി. പുള്ളി ചില അടി ഒക്കെ അടിക്കുമ്പോൾ ഒന്നൊന്നര അടി ആയിട്ടാണ് നമുക്ക് ഫീൽ ചെയ്യുന്നത്. അത് പോലെത്തന്നെ കൂൾ ആറ്റിട്യൂട്ടിൽ പഞ്ച് ഡയലോഗ് ഒക്കെ അടിക്കുമ്പോഴും അന്യായ swag. കല്യാണി പ്രിയദർശനും കട്ടക്ക് കൂടെ നിന്നു. ആക്ഷൻ സീനുകളിൽ ഒക്കെ കല്യാണി നല്ലോണം പണി എടുത്തിട്ടുണ്ട് എന്നത് സ്‌ക്രീനിൽ വ്യക്തം. ചെമ്പൻ വിനോദ് – ജോജു നല്ല കിടിലൻ കെമിസ്ട്രി ആയിരുന്നു. വിജയരാഘവനും ഒരു വ്യത്യസ്തമായ വേഷത്തിൽ ഉണ്ട്. നൈല ഉഷ, ആശ ശരത്, ബിനു പപ്പു, ജിനു ജോർജ്, അപ്പനി ശരത്, തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.

ജാക്സ് ബെജോയ് ചെയ്ത പഞ്ച് ബിജിഎം ഭയങ്കര ഇഷ്ടമായി. ആ വരികൾ ഒക്കെയുള്ള ബിജിഎം ബിറ്റ് ഇടയ്ക്കിടയ്ക്ക് ഉപയോഗിക്കാമായിരുന്നു. ജോജുന്റെ ഇൻട്രൊഡക്ഷനും ആ ബിജിഎം കൂടി വരുമ്പോ നല്ല തരിപ്പാണ്. ഒന്ന് രണ്ട് നല്ല പാട്ടുകളും ഉണ്ട് ചിത്രത്തിൽ. ഇടുക്കി മലയോര മേഖലയെ രണദേവ് മികവുറ്റതായി സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. രാജേഷ് വർമ്മയുടെ തിരക്കഥയുടെ ഏക പോരായ്മ ഒരു നല്ല വില്ലനെ ഉണ്ടാക്കിയില്ല എന്നതാണ്. നായകൻ എത്ര ശക്തൻ ആണെങ്കിലും, നായകൻ വിജയിക്കുന്നത് പഞ്ച് ആകണമെങ്കിൽ വില്ലൻ അത്രെയും സ്ട്രോങ്ങ്‌ ആകണം. ഇവിടെ അതില്ല എന്നതാണ് ഒരു പോരായ്മ .
എന്നിരുന്നാലും മികച്ച രീതിയിൽ ആസ്വദിക്കാൻ സാധിക്കുന്ന, അക്ഷനും ഇമോഷൻസും ഒരുപോലെ കൂട്ടിച്ചേർത്ത ചിത്രമാകുന്നു ആന്റണി. ഒരു പ്രൊമോഷനും ഇല്ലാതിരുന്നിട്ടും ഇന്നലെ പെരിന്തൽമണ്ണയിലെ ആന്റണിയുടെ നൈറ്റ് ഷോസ് ഒക്കെയും ഏകദേശം ഹൗസ് ഫുൾ ആയിരുന്നു എന്നത് സന്തോഷം നൽകുന്നു.

You May Also Like

“രാസ്ത ” ഇന്നു മുതൽ

“രാസ്ത ” ഇന്നു മുതൽ. ഒമാനിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ ഭാഗമായ അലു എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…

ഗറില്ല നാടകം വിഷയമാക്കിയ ത്രില്ലർ സിനിമ, ‘കാവതിക്കാക്കകൾ’

ഗറില്ല നാടകം വിഷയമാക്കിയ ത്രില്ലർ സിനിമ , ‘കാവതിക്കാക്കകൾ’ തീയേറ്ററിലേക്ക്  ഗറില്ല നാടകം വിഷയമാക്കിയ ത്രില്ലർസിനിമയാണ്…

ആരാധകർക്ക് പുത്തൻ കണിയായി മമ്മുക്കയും ലാലേട്ടനും

ഇന്ന് മലയാളികളുടെ കാർഷികോത്സവമായ വിഷുവാണ് . കണി കണ്ടും കൈനീട്ടങ്ങൾ നൽകിയും ഏവരും സമുചിതമായി തന്നെ…

ഗംഭീരവിജയം, ആർ ആർ ആർ ടീമിന് രാംചരണിന്റെ സ്നേഹസമ്മാനം

അതിവേഗത്തിൽ കുതിപ്പ് നടത്തുകയാണ് ആർ ആർ ആർ. ചിത്രം ആയിരം കോടി ക്ളബിലെത്താൻ ഏതാനും മണിക്കൂറുകൾ…