Anu Chandra
‘അഞ്ജലി മേനോൻ’ സംവിധാനം ചില വണ്ടർ വുമൺ കണ്ടു. 100% ഉറപ്പിച്ചു പറയുന്നു ഇതാണ് യഥാർത്ഥ സ്ത്രീപക്ഷ സിനിമയെന്ന്.ഇവിടുത്തെ ആണുങ്ങൾ സ്ത്രീപക്ഷസിനിമ എന്ന ലേബലിൽ പടം പിടിച്ചു എത്രത്തോളം മുൻപോട്ട് വന്നാലും അതിലെല്ലാം ഒരു അപൂർണ്ണതയുണ്ട്. ചവിട്ടും തൊഴിയും ആട്ടും തുപ്പും സഹിക്കുന്ന പെണ്ണുങ്ങളുടെ ഒടുവിലത്തെ സ്വാതന്ത്ര്യത്തിലേക്കുള്ള ഇറങ്ങി പോക്കാണ് ഇവിടത്തെ ആണുങ്ങളുടെ പരമാവധി സ്ത്രീപക്ഷ കാഴ്ചപ്പാട്. അതിൽ കൂടുതൽ സ്ത്രീപക്ഷമായി സംസാരിക്കാൻ ഇവിടെ ആണുങ്ങൾക്ക് എത്രത്തോളം സാധിച്ചിരിക്കുന്നു എന്നുള്ളത് ഒരു ചോദ്യമാണ്.ഇനി അഞ്ജലി മേനോന്റെ സിനിമയിലേക്ക് വരാം. വൈകാരികപരമായി സ്ത്രീകളുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെന്നാണ് അഞ്ജലി മേനോൻ ഈ സിനിമ ഒരുക്കിയിരിക്കുന്നത്. സ്ത്രീകളുടെ ഹൃദയത്തോട് പക്ഷം ചേരുന്ന യഥാർത്ഥ സ്ത്രീപക്ഷ സിനിമയായി ഈ സിനിമ മാറുന്നതും അതുകൊണ്ട് തന്നെയാണ്. അവിടെ സ്വാതന്ത്ര്യത്തെക്കുറിച്ചു ബോധമുള്ള സ്ത്രീകളുണ്ട്, നിലപാടുകൾ ഉള്ള സ്ത്രീകളുണ്ട്,കൃത്യമായ സ്വത്വബോധമുള്ള സ്ത്രീകളുണ്ട്. സ്വന്തം പക്ഷത്തുനിന്ന് ചിന്തിക്കാൻ ശേഷിയുള്ള സ്ത്രീകളാണ് എല്ലാവരും. അതുകൊണ്ടുതന്നെ ഈ സിനിമ എത്രയോ മഹത്തരമായി എനിക്ക് തോന്നുന്നു. അതുകൊണ്ടുതന്നെ ഈ സിനിമയെ ഒരു മികച്ച സ്ത്രീപക്ഷ സിനിമയായി ഞാൻ കണക്കാക്കുന്നു.കാരണം ഇത് വണ്ടർ വുമൺസിന്റെ കഥയാണ്