കമലിന്റെ സ്വപ്ന സഞ്ചാരി എന്ന ചിത്രത്തിലൂടെ ജയറാമിന്റേയും സംവൃതയുടേയും മകളായി ചലചിത്രത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് അനു ഇമ്മാനുവൽ.അനുവിന്റെ അച്ഛൻ തങ്കച്ചൻ ഇമ്മാനുവേൽ ആണ് ആ ചിത്രം നിർമ്മിച്ചത് .സ്വപ്ന സഞ്ചാരിയിൽ അഭിനയിക്കുമ്പോൾ ഒൻപതാം ക്ലാസ് വിദ്യാർഥിനി ആയിരുന്നു അനു . സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം അനു ഉന്നത വിദ്യാഭ്യാസത്തിനായി അമേരിക്കയിൽ പോയി. അമേരിക്കയിൽ നിന്നും തിരിച്ചു വന്ന ശേഷം 2016 ഇൽ റിലീസായ ആക്ഷൻ ഹീറോ ബിജുവിൽ നായികയായി അനു തിരിച്ചു വന്നു. പിന്നീട് ഭാഷയുടെ അതിരുകൾ ഭേദിച്ചുകൊണ്ട് താരം മറ്റുഭാഷകളിൽ ചേക്കേറി. മജ്നു ആയിരുന്നു ആദ്യ തെലുങ്ക് ചിത്രം. പിന്നീട് കിറ്റു ഉന്നദു ജാഗ്രത, ഓക്സിജൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. വിശാലിന്റെ നായികയായി തുപ്പരിവാളനിലൂടെ അനു തമിഴിലുമെത്തി. തെലുങ്കിൽ കൈനിറയെ സിനിമകളുമായി മുന്നേറുകയാണ് അനു. ഇപ്പോഴിതാ, താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ഗ്ലാമറസായ അനുവിനെയാണ് ചിത്രങ്ങളിൽ കാണാനാവുക. നിരവധി ആരാധകരാണ് കമന്റുമായെത്തുന്നത്.
**