മികച്ച ഗാനങ്ങളും സ്റ്റണ്ടും സെക്സും മറ്റെല്ലാ കൊമേഴ്സ്യൽ വിഭവങ്ങളും ചേർത്ത് പ്രകൃതി സുന്ദരദൃശ്യങ്ങളിൽ ചാലിച്ച ‘ഈറ്റ’

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
172 SHARES
2064 VIEWS

Anu M

ഐ.വി.ശശിയുടെ സംവിധാനത്തിൽ 1978 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമാണ് “ഈറ്റ “.രാജാമണിയുടെ കഥയ്ക്ക് ഷെറീഫാണ് തിരക്കഥയൊരുക്കിയത് ..ഒരു കാലത്ത് കേരളത്തിൻ്റെ വനാന്തർഭാഗങ്ങളിൽ സജീവമായിരുന്ന ഈറ്റ തൊഴിലാളികളുടെ കഥ പറഞ്ഞ ഈ ചിത്രത്തിൻ്റ ലൊക്കേഷൻ കോതമംഗലത്തിനടുത്ത് നേര്യമംഗലം , പൂയംകുട്ടി ,ഭൂതത്താൻകെട്ട്, ഇടമലയാർ വനമേഖലകളിലായിരുന്നു .. ആ പ്രദേശങ്ങളുടെ സുന്ദരദൃശ്യങ്ങളും ചിത്രത്തിൽ നിറഞ്ഞ് നിൽക്കുന്ന പെരിയാർ നദിയുടെ ചാരുതയും ഛായാഗ്രാഹകൻ സി.രാമചന്ദ്രമേനോൻ നന്നായി അഭ്രപാളിയിലെത്തിച്ചു ..

കമലഹാസൻ ,മധു ,എം.ജി.സോമൻ ,ശങ്കരാടി ,ജോസ് പ്രകാശ് ,ഷീല ,സീമ തുടങ്ങിയ വൻ താരനിര ഈ ചിത്രത്തിൽ അണിനിരന്നു … ഈറ്റവെട്ടാനായി ഉൾക്കാടുകളിലേക്ക് പോകുന്ന സംഘത്തിൻ്റെ തലവൻ വറുതുണ്ണി (മധു) യിൽ നിന്നും ഈറ്റ മൊത്തമായി വാങ്ങി കോൺട്രാക്ടർക്ക് കൊടുക്കുന്നത് ഷാപ്പ്കാരൻ ഗോപാലനാണ് (സോമൻ ) .വറുതുണ്ണിയുടെ വളർത്തു മകനാണ് രാമു (കമലഹാസൻ) .നാരായണൻ (ജോസ് പ്രകാശ് ) വറുതുണ്ണിയുടെ ഉറ്റ ചങ്ങാതിയാണ് .നാരായണൻ്റെ മകൾ ശ്രീദേവി (സീമ) രാമുവും നിശബ്ദ പ്രണയത്തിലാണ് .. ഇവരുടെ മറ്റൊരയൽക്കാരൻ ഫിലിപ്പോസിൻ്റ മകൾ അന്ന ( ഷീല ) ഭർത്താവ് ജീവിച്ചിരിക്കെ തന്നെ വൈധവ്യം അനുഭവിക്കുന്നു ..അന്നയുടെ വികാരം രാമുവിലേക്കൊഴുകി .. അന്ന രാമുവിന് മദ്യം കൊടുത്ത് ലൈംഗിക ബന്ധത്തിലേർപ്പെടുന്നു .. ശ്രീദേവിയുടെ നിഷ്കളങ്കമായ പ്രണയം ഇഷ്ടപ്പെടുന്ന രാമു അന്നയുമായുള്ള ബന്ധത്തിൻ്റെ കുറ്റബോധത്താൽ നീറി ..

വറുതുണ്ണിയും ഗോപാലനും തമ്മിൽ തെറ്റുകയും ഈറ്റ മറ്റൊരാൾക്ക് കൊടുക്കുവാൻ വറുതുണ്ണി ശ്രമിക്കുകയും ചെയ്യുന്നു .. അടുത്ത തവണ രാമുവും ഈറ്റവെട്ടാൻ പോകാൻ തീരുമാനിക്കുമ്പോൾ തന്നെക്കാൾ പ്രായം കുറഞ്ഞവനെങ്കിലും രാമുവിനെ ഭർത്താവായി കാണുന്ന അന്ന അതിൽ വിഷമിക്കുന്നു .. ഈറ്റവെട്ടാൻ കാട്ടിലേക്ക് പോയ വറുതുണ്ണിയെ നശിപ്പിക്കാൻ ഗുണ്ടകളുമായി ഗോപാലൻ കാട്ടിലേക്ക് പോകുന്നു .വിവരമറിഞ്ഞ രാമു കാട്ടിലേക്ക് കുതിച്ചു.. സംഘട്ടനത്തിൽ രാമുവിന് ഗുരുതര പരിക്കേൽക്കുന്നു .. അന്നയുടെ വയറ്റിൽ വളരുന്ന തൻ്റെ കുഞ്ഞിനെ സംരക്ഷിക്കണമെന്ന് വറുതുണ്ണിയോട് പറഞ്ഞ് രാമു മരിക്കുന്നു …

സൂപ്പർ ഹിറ്റ് ഗാനങ്ങളാണ് ഈ ചിത്രത്തിൻ്റെ പ്രധാന ആകർഷണീയത ..മുറുക്കി ചുവന്നതോ മാരൻ മുത്തിച്ചുവപ്പിച്ചതോ … മലയാറ്റൂർ മലഞ്ചരവിലെ …തുടങ്ങി ഈ ചിത്രത്തിന് വേണ്ടി യൂസഫലി – ദേവരാജൻ ടീമൊരുക്കിയ ഗാനങ്ങളെല്ലാം സൂപ്പർഹിറ്റുകളായി .. ഗാനരംഗങ്ങളിൽ ഷീലയും സീമയും ഗ്ലാമറസായാണ് അഭിനയിച്ചിരിക്കുന്നത് …നല്ല കഥയ്ക്കൊപ്പം മികച്ച ഗാനങ്ങളും സ്റ്റണ്ടും സെക്സും മറ്റെല്ലാ കൊമേഴ്സ്യൽ വിഭവങ്ങളും ചേർത്ത് പ്രകൃതി സുന്ദരദൃശ്യങ്ങളിൽ ചാലിച്ച് മാസ് ചിത്രങ്ങളുടെ സംവിധായകൻ ഐ.വി.ശശിയൊരുക്കിയ ഒരു കലാമൂല്യമുള്ള എൻ്റർടൈനർ ചിത്രമാണ് “ഈറ്റ ”

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ