മഞ്ജു ചേച്ചിയോടൊപ്പം അഭിനയിക്കുക എന്നത് തന്റെ വലിയൊരു ആഗ്രഹമായിരുന്നു എന്ന് യുവനടൻ അനുമോഹൻ. അതുകൊണ്ടാണ് ലളിതം സുന്ദരം സിനിമയിൽ അങ്ങോട്ട് ചാൻസ് ചോദിച്ചു ചെന്നതെന്നും താരം പറയുന്നു. “മധു ചേട്ടനോടാണ് അവസരം ചോദിച്ചത്.അപ്പോൾ മധു ചേട്ടൻ പറഞ്ഞു ഇതിൽ നിനക്ക് പറ്റിയ വേഷം ഇല്ല, മഞ്ജുവിന്റെ അനുജനായി അഭിനയിക്കാനുള്ള ആളെയാണ് വേണ്ടത്.പ്രായം തോന്നിക്കാത്ത ഒരു നടനെയാണ് വേണ്ടത് എന്ന്,. അപ്പോൾ ഞാൻ എന്റെ ചില ഫോട്ടോസ് അയച്ചുകൊടുത്തു. ക്ളീൻ ഷേവ് ചെയ്താൽ ചെറുപ്പം പിടിക്കാം എന്ന് മധുച്ചേട്ടൻ പറഞ്ഞു. ഞാൻ ക്ളീൻ ഷേവ് ചെയ്തു കുട്ടപ്പനായി മധുച്ചേട്ടനെ കാണാൻ പോയി. എന്നെ കണ്ടയുടനെ പുള്ളി പറഞ്ഞു നീ ഒകെ ആണല്ലോ എന്ന്. ലളിതം സുന്ദരത്തിന്റെ തിരക്കഥ വായിച്ചപ്പോൾ ആണ് പ്രാധാന്യമുള്ള വേഷമാണ് എന്റേതെന്നു മനസിലായത് . അനുമോഹൻ പറഞ്ഞു.

നവ്യാ നായര്‍ പ്രധാന കഥാപാത്രമാകുന്ന ‘ജാനകി ജാനേ’ ടീസര്‍
നവ്യാ നായര്‍ പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് ജാനകി ജാനേ. അനീഷ് ഉപാസനയാണ് ചിത്രത്തിന്റെ