Anu Ppl 

മനുഷ്യന്റെ സ്വഭാവത്തെ നിയന്ത്രിക്കുന്നത് അവർക്കു ലഭിച്ച ലഭിച്ചു കൊണ്ടിരിക്കുന്ന പ്രിവിലേജുകൾ കൂടിയാണെന്നു തോന്നിയിട്ടുണ്ട് പലപ്പോഴും. ഉദാഹരണം ഒരു കൂലിപ്പണികാരന്റെ സാമൂഹിക അവസ്ഥ യോ ബന്ധങ്ങളോ ആകില്ല ചിലപ്പോൾ അയാളെക്കാൾ വിദ്യാഭ്യാസം കുറവുണ്ടേലും മറ്റൊരു ജോബ് ഒക്കെ ചെയ്യുന്ന ഒരാൾക്ക് കിട്ടുന്നത്. പല തട്ടുകളിലാണ് പൊതുവെ മനുഷ്യരെ സമൂഹത്തിൽ ഇങ്ങനെ തരം തിരിക്കുന്നത്. ഈ കൂലിപ്പണിക്കാരുടെയോ സാധാരണക്കാരുടെയോ ജീവിത അവസ്ഥകൾ പൊതുവെ മെയിൻസ്ട്രീം സിനിമകൾക്ക് വിഷയം ആക്കാറില്ല.

ചുരുക്കം ചിലതു ഉണ്ടായിട്ടും ഉണ്ട്. നിങ്ങൾക്ക് കിട്ടുന്ന നീതി, നിയമ സഹായം ഒക്കെ പ്രാഥമികമായി അത്തരം പ്രേവേലജുകളെ കൂടി ആശ്രയിച്ചാകും. എന്നതാണ് റിയാലിറ്റി.അത്തരം നീതി നിഷേധത്തിന്റെ രണ്ട് വശങ്ങളുമായി ഈ വർഷം തന്നെ ഇറങ്ങിയ രണ്ടു സിനിമകൾ ആണ് ‘അറിയിപ്പ്’ ഉം ‘ന്നാ താൻ കേസ് കൊട് ‘ ഉം പ്രത്യക്ഷത്തിൽ യാതൊരു വിധ സാമ്യതകളും തോന്നാത്ത ഈ സിനിമകൾ പറയാൻ ശ്രമിക്കുന്നത് ഒരേ കാര്യം തന്നെ എന്ന് തോന്നുന്നു. പ്രിവിലേജുകൾ ഇല്ലാത്തവർ അല്ലേൽ അസംഘടിതരായ ജനങ്ങൾ നേരിടുന്ന നീതി നിഷേധം.

രണ്ടിടത്തും മാനഭിമാനത്തിനു നേരെ ഉള്ള ചൂണ്ടുവിരൽ ആണ് കഥാതന്തു എങ്കിലും ഒരിടത്തു സംവിധായൻ ഒട്ടനവധി ഫാന്റസി എലമെന്റുകളോട് കൂടി നായകനെ വിജയിപ്പിച്ചു എടുക്കാൻ ശ്രമിക്കുമ്പോൾ… അറിയിപ്പ് എന്ന ചിത്രത്തിൽ കുറച്ചു കൂടി റിയലിസ്റ്റിക് ആയി മഹേഷ്‌ നാരായണൻ കൈകാര്യം ചെയ്യുന്നു എന്നാണ് തോന്നുന്നത്. നീതി നിഷേധത്തിനെതിരെയും അത് കയ്യാളുന്ന അധികാര സ്ഥാനത്തെ ആളുകൾക്കെതിരെയും ഒറ്റയാൾ പോരാട്ടം നടത്തി ജയിക്കാൻ കേസ് കൊട് -ലെ നായകനു കഴിയുമ്പോൾ ഇപ്പുറത്തു ഒരു സ്ത്രീ ആയതു കൊണ്ടോ എന്തോ നായികയ്ക്ക് കഴിയുന്നില്ല. ശെരിക്കും അതിനൊന്നു ശ്രമിക്കൻ പോലുമുള്ള സാഹചര്യം ഉണ്ടാകുന്നില്ല എന്നതാണ് സത്യം.

ഒടുവിൽ സ്വയം തൃപ്തിപ്പെടാൻ ഓരോ കാട്ടിക്കൂട്ടലിൽ ആ പെൺകുട്ടിക്ക് അടങ്ങേണ്ടി വരുമ്പോൾ ഇതായിരുന്നോ അർഹിച്ചിരുന്നത് എന്ന ചോദ്യം അവശേഷിപ്പിക്കാൻ സിനിമയ്ക്ക് കഴിയുന്നുണ്ട്. ഒരു സ്ത്രീ ആയതു കൊണ്ട് കൂടിയാകാം ഇത്തരമൊരു പോരാട്ടത്തിൽ തന്റെ പങ്കാളിയെ കൂടെ നിർത്താൻ പോലും രശ്മി എന്ന കഥാപാത്രത്തിനു കഴിയുന്നില്ല . പക്ഷെ കേസ് കൊട് എന്ന ചിത്രത്തിൽ രാജീവ്‌ നു തെറ്റിദ്ധാരണകൾ മാറ്റി പങ്കാളിയെ കൂടെ നിർത്താൻ പറ്റുന്നുണ്ട്. ഒരേ ജീവിത നിലവാരത്തിൽ ആയിരിക്കുമ്പോൾ പോലും അയാൾക്ക്‌ പുരുഷൻ എന്ന പൊതുവെ സമൂഹത്തിൽ കിട്ടുന്ന ഒരു മേൽക്കോയ്മ ഉപയോഗിക്കാൻ കഴിയുന്നുണ്ട് എന്നതാണ് സത്യം.ഈ രണ്ടു ചിത്രങ്ങളും ഒന്നിച്ചു നോക്കിയാൽ തീരെ താഴെ തട്ടിൽ ജീവിക്കേണ്ടി വരുന്ന സാധാരണക്കാരായ ജനങ്ങളുടെ കഥകൾ ഫാന്റസി കൂട്ടിച്ചേർക്കലുകൾ മാറ്റിനിർത്തി കുറച്ചു റിയലിസ്റ്റിക് ആയി നോക്കിയാൽ എത്രമാത്രം കയ്പ്പേറിയതാണ് അല്ലേൽ എത്രയേറെ ഏറ്റക്കുറച്ചിലുകൾ നേരിടേണ്ടി വരുന്നതാണ് എന്നാണ് പറയുന്നത് .

Leave a Reply
You May Also Like

‘അപ്പൻ‘ലെ ചില കോൺസപ്റ്റ് ഷോട്ടുകളും…. ബാക്കി വച്ച ചില ചോദ്യങ്ങളും…

Josemon Vazhayil ‘അപ്പൻ‘ലെ ചില കോൺസപ്റ്റ് ഷോട്ടുകളും…. ബാക്കി വച്ച ചില ചോദ്യങ്ങളും… ( S…

ഷാജി കൈലാസിന്റെ ‘ഹണ്ട് ‘ഓഗസ്റ്റ് ഒമ്പതിന്, ടീസർ പുറത്തുവിട്ടു

രു ഹൊറർ ത്രില്ലർ ചിത്രമാണ് ഹണ്ട്. അങ്ങനെയൊരു ചിത്രത്തിന് ഏറ്റവും അനുയോജ്യമായ രീതിയിൽ ത്തന്നെയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്

ആദ്യ ചിത്രത്തിന് പ്രതിഫലം 10 രൂപ, പിന്നീട് ബോളീവുഡിലെ അറിയപ്പെടുന്ന നടി, രാഷ്ട്രീയക്കാരി, പക്ഷെ കുടുംബജീവിതം…

ബോളിവുഡിലെ മുൻനിര നായകന്മാരുമായി പ്രണയത്തിലായിരുന്ന നടി, ഇപ്പോൾ അവിവാഹിതയാണ്! ബോളിവുഡിൽ വിജയിക്കുക എന്നത് അത്ര എളുപ്പമുള്ള…

സ്വവർഗാനുരാഗിയായ കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കുന്ന കാതൽ കോറിന് വിലക്ക്

കാതൽ കോറിന് വിലക്ക്. Faizal Jithuu Jithuu മമ്മൂട്ടി കമ്പിനി നിർമിക്കുന്ന നാലാമത്തെ ചിത്രമാണ് തിയറ്ററിൽ…