Anu Rajesh Pathiyoor

കോളേജ് അധ്യാപകനും പിന്നീട് സിനിമാനടനും ആയിരുന്നല്ലോ. രണ്ടും തന്മിലുള്ള വ്യതാസം എന്താണ്? അധ്യാപകനായിരുന്നപ്പോൾ നാട്ടിലൂടെ രാവിലെ നടക്കാൻപോകുമ്പോൾ ആളുകൾ എണീറ്റുനിൽക്കുമായിരുന്നു. നടനായതോടെ അത് നിന്നു. പ്രഫ.ആർ.നരേന്ദ്രപ്രസാദ് താൻ വിഹരിച്ച രണ്ടുമേഖലകളെയും ഇങ്ങനെയാണ് ഒരഭിമുഖത്തിൽ താരതമ്യം ചെയ്തത്. ഇന്ന് അധ്യാപകദിനം. അധ്യാപകനായ ആ വലിയനടനെ ഓർക്കാം

Illustrations by Prasaanth Balakrishnan at Coroflot.comമികച്ച നാടകകൃത്തിനുള്ള കേരളസാഹിത്യഅക്കാദമി പുരസ്‌കാരവും മികച്ച നാടക സംവിധായകനുള്ള അനേകം പുരസ്‌കാരങ്ങളും നേടിയ അദ്ദേഹം സിനിമയിൽ രചയിതാവായോ സംവിധായകനായോ പ്രവർത്തിക്കാൻ താല്പര്യപ്പെടാത്തത് അത്ഭുതവും ഒപ്പം നിരാശാജനകവുമായി തോന്നിയിട്ടുണ്ട്. സുഹൃത്ത് പി ശ്രീകുമാറിനൊപ്പം ‘അസ്ഥികൾപൂക്കുന്നു’ എന്ന ചിത്രത്തിന്റെ തിരക്കഥയിൽ പങ്കുകൊണ്ടത് മാത്രമാണ് ഒരപവാദം.

മറ്റൊരു പ്രത്യേകത കൂടിയുണ്ട് നരേന്ദ്രപ്രസാദിന്. താൻ രചിച്ച ഒരു പുസ്തകം പിൻവലിക്കുന്നതായി പ്രഖ്യാപിച്ച മലയാളത്തിലെ അപൂർവം എഴുത്തുകാരിലൊരാളായിരുന്നു അദ്ദേഹം. സഹൃദയപ്രശംസ നേടിയ ‘അലഞ്ഞവർ അന്വേഷിച്ചവർ ‘ എന്ന തന്റെ ഏക നോവൽ ‘ഖസാക്കിന്റെ ഇതിഹാസ’ത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് എഴുതിയതാണെന്നും അങ്ങനെയൊരു കൃതി തന്റെതായി വായനക്കാർ കണക്കാക്കരുതെന്നും തുറന്നുപറയാനുള്ള ആർജവവും കാണിച്ചു അദ്ദേഹം .

പ്രത്യേക അനുമതി വാങ്ങി മറ്റു ജില്ലകളിലെ കോളേജുകളിൽ നിന്നുപോലും വിദ്യാർത്ഥികൾ കേൾക്കാനായി വരുന്ന നരേന്ദ്രപ്രസാദിന്റെ ക്ലാസുകളെപ്പറ്റി അദേഹത്തിന്റെ വിദ്യാർഥികൾ തന്നെ പലപ്പോഴും പറഞ്ഞുകേട്ടിട്ടുണ്ട്. അകാലത്തിൽ പൊലിഞ്ഞ ഒരു ജീനിയസ് …. സ്മരണാഞ്ജലി

You May Also Like

അവസ്ഥാന്തരങ്ങള്‍ ..

അപ്പുവിന്റെ കരച്ചില്‍ ഉച്ചത്തിലായ നേരം ഉമ ചുറ്റും നോക്കി, ചുവരിലെഹാങറില്‍ തൂങ്ങുന്ന ഷോളില്‍ ആ നോട്ടം തറഞ്ഞു നിന്നു. നിറകണ്ണുകളോടെ, ആഷാളിലേക്കും പിടഞ്ഞു കരയുന്ന കുഞ്ഞിന്റെ ദയനീയ മുഖത്തേക്കും മാറി മാറിനോക്കിക്കൊണ്ടിരുന്നു അവള്. എന്തു ചെയ്യണമെന്നോ എങ്ങനെ ചെയ്യണമെന്നോവ്യക്തമായ ഒരുത്തരം അവളുടെ മനസില്‍ ഉദിച്ചു വന്നതേയില്ല.

ഞാനിത് അവനെവച്ചു ചെയ്യും, ഇതിറങ്ങിയാൽ നിന്റെ സ്ഥാനം അവന്റെ താഴെയായിരിക്കും

മോഹൻലാൽ,എടുത്ത് പറയത്തക്ക ആകാരഭംഗിയൊന്നും ഇല്ലാതെ,ശബ്ദ ഗാംഭീര്യമില്ലാതെ,അല്പം സ്ത്രൈണതയുള്ള വില്ലനായി

തെമ്മാടികുഴി

‘തൂവാനതുമ്പികള്‍’ എത്രാമത്തെ പ്രാവശ്യമാണ് കണ്ടത് എന്ന് ഓര്‍മയില്ല… ഇന്നലെ രാത്രിയിലും അത് കണ്ടുകൊണ്ടാണ് ഉറങ്ങാന്‍ കിടന്നത്… ആല്‍ത്തറയില്‍ ഇരിക്കുന്ന ജയകൃഷ്ണനോട് രാധ : ‘ഇനി വരുമ്പോള്‍ ക്ലാര ഇപ്പോള്‍ ജയേട്ടന്‍ ഇപ്പൊ ഈ കണ്ട ക്ലാര ആയിരിക്കില്ല’ എന്ന് പറയുന്ന സീന്‍ വരെ ഓര്‍മ്മയുണ്ട്..രാധ നല്‍കിയ പിന്തുണയില്‍ ജയകൃഷ്ണന്റെ കണ്ണുകളിലേക്കു ഒരു പുതിയ വെളിച്ചം കടന്നു വരുന്നതും കണ്ടു…. പിന്നീടു എപ്പോഴോ ഉറങ്ങി സ്വപനം മുഴുവന്‍ തിമിര്‍ത്തു പെയ്യുന്ന മഴയും, ജയകൃഷ്ണനും, രാധയും, ക്ലാരയുമായിരുന്നു…

സത്യത്തിൽ എന്തിനാ ഈ മതം !!

എല്ലാരുടെയും ഉള്ളിൽ ഉള്ളത് ഒരെ വികാരം തന്നെയാണ് എന്ന് ഉറപ്പിച്ചു പറയുന്നത്, ഞാൻ മുസ്ലിം ആണ്, അവൻ നമ്മുടെ ആൾ ആണ്, ഞാൻ ഹിന്ദുവാണ്, അവൻ നമ്മുടെ ആൾ ആണ്