Connect with us

Cricket

ഓട്ടോ ഓടിച്ച് നടന്ന മുഹമ്മദ് ഗൗസിൻ്റെ വീട്ടിലേക്ക് കോഹ്ലിയും, ചാഹലും വന്ന് ബിരിയാണി കഴിക്കും എന്ന് ആ കുടുംബം സ്വപ്നത്തില്‍ പോലും കരുതി കാണില്ല !

ഓട്ടോ ഓടിച്ച് നടന്ന മുഹമ്മദ് ഗൗസിൻ്റെ വീട്ടിലേക്ക് ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്ലിയും, ചാഹലും വന്ന് പ്രശസ്തമായ ഹൈദരബാദി ബിരിയാണി കഴിക്കും

 88 total views,  4 views today

Published

on

Anu Rajesh Pathiyoor

ഓട്ടോ ഓടിച്ച് നടന്ന മുഹമ്മദ് ഗൗസിൻ്റെ വീട്ടിലേക്ക് ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്ലിയും, ചാഹലും വന്ന് പ്രശസ്തമായ ഹൈദരബാദി ബിരിയാണി കഴിക്കും എന്ന് ആ കുടുംബം സ്വപ്നത്തില്‍ പോലും കരുതി കാണില്ല !
………..
ഇന്ത്യൻ ബൗളറൻമാർ എതിർ ടീമിനെ ‘ വിറപ്പിച്ച് ‘ നിർത്തുന്ന കാഴ്ച കാണാൻ എത്ര നാളായി കൊതിക്കുകയായിരുന്നു . ആദ്യ ടെസ്റ്റിൽ അതിൻ്റെ ചില സൂചനകൾ കണ്ടപ്പോൾ അത് യാദൃശ്ചികമാകാം എന്ന് കരുതി . പക്ഷേ രണ്ടാം ടെസ്റ്റിലും അത് തുടർന്നപ്പോൾ …. പ്രത്യേകിച്ചും അവസാന സെഷനിൽ സിറാജിൻ്റേയും , ഷമിയുടേയും പന്തുകൾ വിക്കറ്റിലേക്ക് ആർത്തലച്ച് കയറിയപ്പോൾ ( ജോ റൂട്ടിനെ സമ്മതിക്കണം , ഒരുപാട് പ്രയാസപ്പെട്ടു ) ശരിക്കും കോരിത്തരിച്ചു …..

ബുംറ എന്ന ‘ കുറുക്കനെ ‘ അറിയാം . ലൈനും ലംഗ്തും നോക്കി എറിയുന്ന ഇഷാന്തിനെ അറിയാം . സ്പീഡും സ്വിംഗും ഉള്ള ഷമിയേയും അറിയാം . പക്ഷേ ഇത്രയും അഗ്രസ്സീവായ സിറാജിനെ കുറിച്ച് ഒന്നും അറിയില്ലല്ലോ എന്ന് കരുതി തിരഞ്ഞപ്പോൾ ഒരു ഓൺലൈൻ മാദ്ധ്യമത്തിൽ കിടക്കുന്നു ,
കോരിത്തരിപ്പിക്കുന്ന ജീവിത കഥ ❤

ഹൈദരാബാദിലെ റയില്‍വേ കോളനിയില്‍ ജീവിച്ചിരുന്ന മുഹമ്മദ്‌ ഗൗസിന്റേയും ഷബാന ബീഗത്തിന്റേയും മൂത്ത പുത്രന്‍ ഇസ്മായില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി കുടുംബത്തെ പട്ടിണിയില്‍ നിന്നും മാറ്റി എടുക്കും, പുതിയ ഒരു വീട് വെച്ച് അങ്ങോട്ട് മാറും.പുലര്‍ച്ചെ ഓട്ടവും കഴിഞ്ഞ് ഉറങ്ങാന്‍ കിടക്കുന്ന ആ ഓട്ടോഡ്രൈവറുടെ സ്ഥിരമായ സ്വപ്നം ആയിരുന്നു അത്.. രണ്ടാമനായ സിറാജ് കൂട്ടുകാരുടെ കൂടെ കാട് കളിച്ച് നടക്കുന്നത് കണ്ട് സങ്കടപ്പെടാറും ഉണ്ട് ആ മനുഷ്യന്‍..

ഓട്ടോസ്റ്റാന്റിലേക്ക് പോകുന്ന വൈകുന്നേരങ്ങളില്‍ റയില്‍വേ ബോഗികളുടെ ഇടയില്‍ താന്‍ ഔട്ടല്ല എന്നും പറഞ്ഞ് തല്ലുകൂടുന്ന സിറാജിനെ കണ്ട് നെഞ്ച് പൊട്ടാറുണ്ട് ആ മനുഷ്യന്‍…ബാറ്റ്‌സ്മാനാവാന്‍ പോയി സ്ഥിരം ഡക്കടിക്കുന്നത് കൊണ്ട് ഓപ്പണിങ് ബൗളിങ് എന്നും സിറാജിനായിരുന്നു..തന്നെ ഔട്ടാക്കിയ ദേഷ്യം മുഴുവന്‍ അയാള്‍ ആ ഏറില്‍ തീര്‍ക്കും..

അങ്ങനെ ഇരിക്കെയാണ് ഇസ്മായിലിന്റെ ഫ്രണ്ട് വിപിന്‍ ഒരു കാര്യം ചോദിച്ചത്.. എടാ സിറാജ് നന്നായിപന്ത് എറിയുന്നുണ്ട്, അവന് ഒരു ക്രിക്കറ്റ് അക്കാദമിയില്‍ എത്തിക്കാന്‍പറ്റുമോ, ഒരു കോച്ചിങ് കിട്ടിയാല്‍ അവന്‍ നല്ല ഒരു ബൗളറാവും..
ഒരു രക്ഷയുമില്ല വിപിനേ, വാപ്പ ഉണ്ടാക്കുന്ന പൈസ കൊണ്ട് എനിക്ക് ഫീസ് അടക്കാന്‍ തന്നെ പറ്റുന്നില്ല.. അവനും കൂടി പഠിച്ച് ഒരു ജോലി കിട്ടിയാലേ കുടുംബം രക്ഷപ്പെടൂ.. അത് വരെ ഇങ്ങനെ കാട് കളിച്ച് നടക്കട്ടെ..

എന്നാ ഞാനവനെ എന്റെ നെറ്റ്‌സില്‍ കൊണ്ട് പോയി എറിയിച്ച് നോക്കട്ടെ…
ഇവിടെ തുടങ്ങുന്നു, മുഹമ്മദ് സിറാജെന്ന ബൗളറുടെ ഉദയം..
ഹൈദരാബാദിലെ ചാര്‍മിനാര്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ നെറ്റ്‌സ് ബൗളറായി വന്ന സിറാജ് അവരുടെ മെയിന്‍ ബൗളറായി മാറുന്നു…അവിടെ നിന്ന് state under 23 ടീമിലേക്ക് സെലക്റ്റ് ചെയ്യപ്പെടുന്നു.. നേരെ രഞ്ജി ട്രോഫിയിലേക്ക്.. അവിടെ നിന്ന് India A യിലേക്ക്..

Advertisement

അവിടെ നിന്ന് 2 ലക്ഷം അടിസ്ഥാന വിലയില്‍ IPL ഓക്ഷനിലേക്ക്.. ഈ വിലയുടെ 13 ഇരട്ടി ആയ 2.6 കോടിക്ക് ഹൈദരാബാദിലേക്ക്… അവിടെ നിന്ന് ബാംഗ്ലൂരിലേക്ക്.. പിന്നെ ഇന്ത്യന്‍ കുപ്പായത്തിലേക്ക്…ടെന്നീസ് ബോള്‍ എറിഞ്ഞ് നടന്നിരുന്ന ഒരുത്തന്റെ തലയില്‍ ദൈവം അറിഞ്ഞൊന്നു വരച്ചപ്പോള്‍ വാപ്പയുടെ ഓട്ടോ വിറ്റു, പുതിയ വീട് വാങ്ങി, ഏട്ടന് ഫിനാന്‍ഷ്യല്‍ സപ്പോര്‍ട്ട്…ഓട്ടോ ഓടിച്ച് നടന്ന മുഹമ്മദ് ഗൗസിൻ്റെ വീട്ടിലേക്ക് ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്ലിയും, ചാഹലും വന്ന് പ്രശസ്തമായ ഹൈദരബാദി ബിരിയാണി കഴിക്കും എന്ന് ആ കുടുംബം സ്വപ്നത്തില്‍ പോലും കരുതി കാണില്ല ❤

 89 total views,  5 views today

Advertisement
Entertainment5 mins ago

അതിർവരമ്പുകളില്ലാത്ത സൗഹൃദ പ്രപഞ്ചമാണ് ‘തു മുസ്കുര’

Entertainment12 hours ago

‘മെൻ അറ്റ് മൈ ഡോർ’ ഒരു തികഞ്ഞ നോൺ ലീനിയർ ആസ്വാദനം

Entertainment1 day ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment2 days ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment4 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment6 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews1 month ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement