കോഴിക്കോട് ഒരു മാളിൽ ഒരു സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ രണ്ടു യുവനടികൾ ലൈംഗികാതിക്രമം നേരിട്ടിരുന്നു. അതിനെ കുറിച്ചിപ്പോൾ പ്രതികരിക്കുകയാണ് അനുമോൾ. നാം ജീവിക്കുന്നത് മാനസികമായി അനാരോഗ്യമുള്ള ഒരു സമൂഹത്തിലാണ് എന്നത് പേടിപ്പെടുത്തുന്ന കാര്യമാണെന്നും സ്ത്രീകൾ പുരുഷന്മാർക്ക് കയറിപ്പിടിക്കാനുള്ള വസ്തുവാണെന്ന പൊതു ധാരണയുള്ള സമൂഹമാണ് നമ്മുടേതെന്നും അനുമോൾ പറഞ്ഞു.. എന്നാൽ അത് മാറി സ്ത്രീപുരുഷ ഭേദമില്ലാതെ എല്ലാവരെയും തുല്യരായി കാണുന്ന സമൂഹം വളർന്നുവരേണ്ടത് അത്യാവശ്യമാന്നും ആക്രമണം നേരിട്ട സഹപ്രവർത്തകർക്ക് തന്റെ എല്ലാവിധ പിന്തുണയുമുണ്ടെന്നും അനുമോൾ കൂട്ടിച്ചേർത്തു.

“ആക്രമണം നേരിട്ട ഒരു പെൺകുട്ടിക്ക് ആ അക്രമിയെ ഒരു അടിയേ അടിക്കാൻ പറ്റിയുള്ളല്ലോ എന്നാണ് എന്റെ സങ്കടം. ഇങ്ങനെയുള്ളവർക്ക് ഒരടിയൊന്നും പോരാ. ഈ പ്രശ്നത്തിൽ രണ്ടു പെൺകുട്ടികൾ രണ്ടു തരത്തിലാണ് പ്രതികരിച്ചത്. ഒരാൾ എന്ത് ചെയ്യണം എന്നറിയാതെ ഒരു ട്രോമയിൽ ആയിപ്പോയി, അടുത്ത ആൾ ശക്തമായി പ്രതികരിച്ചു. ഇത് തന്നെ സമൂഹത്തിലെ പെൺകുട്ടികളുടെ ഒരു റിഫ്ലെക്‌ഷൻ ആണ്. പ്രതികരിക്കാൻ കഴിയാതെ തരിച്ചു നിൽക്കുന്ന ഒരുപാട് പെൺകുട്ടികളുണ്ട്. നമ്മൾ എന്ത് വസ്ത്രം ധരിച്ചാലും ഇനി വസ്ത്രം ഇട്ടില്ലെങ്കിലും നമ്മുടെ ദേഹത്ത് അനുവാദമില്ലാതെ തൊടാൻ ആർക്കും അവകാശമില്ല.” – അനുമോൾ പറഞ്ഞു.

Leave a Reply
You May Also Like

അവരുടെ പ്രണയം അനശ്വരമാണ്

മിമിക്രിയിലൂടെ കടന്നുവന്നു മലയാളത്തിന്റെ പ്രിയ താരമായി മാറിയ കലാകാരനാണ് നാദിർഷ. മിമിക്രി ആർട്ടിസ്റ്റ്, അഭിനേതാവ്, ഗായകൻ,…

‘പഴഞ്ചൻ പ്രണയം’ ട്രൈലെർ !! റോണി ഡേവിഡും വിൻസിയും പ്രധാന വേഷങ്ങളിൽ !!

പഴഞ്ചൻ പ്രണയം ട്രൈലെർ !! റോണി ഡേവിഡും വിൻസിയും പ്രധാന വേഷങ്ങളിൽ !! ഇതിഹാസ മൂവിസിന്റെ…

റിഡ്‌ലി സ്കോട്ട് & ഹിസ്റ്റോറിക്കൽ ആക്ഷൻ ഡ്രാമ ഒരു ഒന്നൊന്നൊരു കോംബോ ആണ്

ArJun AcHu റിഡ്‌ലി സ്കോട്ട് & ഹിസ്റ്റോറിക്കൽ ആക്ഷൻ ഡ്രാമ ഒരു ഒന്നൊന്നൊരു കോംബോ ആണ്.…

ആരോമലിന്റെ ആദ്യത്തെ പ്രണയം സെപ്റ്റംബർ 15 ന് തിയറ്ററുകളിൽ

ആരോമലിന്റെ ആദ്യത്തെ പ്രണയം സെപ്റ്റംബർ 15 ന് തിയറ്ററുകളിൽ സലീംകുമാർ, വിനോദ് കോവൂർ, സിദ്ധിഖ് സമാൻ,…