Music
ഇളയരാജാ സംഗീതത്തിലെ പാശ്ചാത്യ സംഗീത സ്വാധീനം
പറഞ്ഞാലും പറഞ്ഞാലും തീരത്ത സംഗീത ബിംബമാണ് ഇസൈഞാനി ഇളയരാജ. തലക്കെട്ടിലെ ഈ ഒരു വിഷയത്തെ തന്നെ അധികരിച്ചെഴുതിയാലും കാണും പറഞ്ഞാൽ
243 total views

Anumon Thandayathukudy
ഇളയരാജാ സംഗീതത്തിലെ പാശ്ചാത്യ സംഗീത സ്വാധീനം.
പറഞ്ഞാലും പറഞ്ഞാലും തീരത്ത സംഗീത ബിംബമാണ് ഇസൈഞാനി ഇളയരാജ. തലക്കെട്ടിലെ ഈ ഒരു വിഷയത്തെ തന്നെ അധികരിച്ചെഴുതിയാലും കാണും പറഞ്ഞാൽ തീരാത്തത്ര വിശേഷങ്ങൾ. അതുകൊണ്ട് തന്നെ തലക്കെട്ടിലെ വിഷയത്തിൽ മനസ്സിൽ തോന്നിയ ഒരു കാര്യത്തിലേക്ക് നേരെ പോകുവാൻ ആഗ്രഹിക്കുന്നു.
1976 ൽ പുറത്തിറങ്ങിയ അന്നക്കിളി എന്ന ആദ്യ ചിത്രത്തിലെ ഗാനങ്ങളിലൂടെ തന്നെ ഇളയരാജ തന്റെ വരവറിയിച്ചു എന്നത് ഏതൊരു സംഗീതപ്രേമിക്കും ഇന്നു ആമുഖമില്ലാതെ അറിയാവുന്ന കാര്യമാണ്. തമിഴ്നാടിന്റെ ഗ്രാമീണസംഗീതത്തെ പാശ്ചാത്യസംഗീതവുമായി ലയിപ്പിച്ച് തന്റേതായ ഒരു ശൈലി ദക്ഷിണേന്ത്യൻ സിനിമാസംഗീതത്തിൽ സ്ഥാപിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നത് ഒരു അനിഷേധ്യ സത്യം മാത്രം.
ഒരു Pure വെസ്റ്റേൺ ആയിട്ടുള്ള സോങ് രാജ സാർചെയ്തിട്ടുണ്ടോ?
വളരെ difficult ആയിട്ടുള്ള ഒരു question ആണിത്.
പുന്നഗയ് മന്നൻ എന്ന പ്രശസ്തമായ കമൽ ചിത്രത്തിലെ one two three എന്ന ഒന്നരമിനിട്ടോളം വരുന്ന സംഗീത ശകലം നല്ല ഒരു western influence നിറഞ്ഞ രാജ composition ആയി തോന്നിയിട്ടുണ്ട്. പക്ഷെ ഗാനത്തിന്റെ start portion കേട്ടാൽ തന്നെ മനസിലാകും അതു രാജ സാറിന്റെയാണ് എന്നത്.
അതായത് ഞാൻ പറയാൻ ഉദ്ദേശിച്ചതു ഇത്രയേ ഉളളൂ…
എന്തൊക്കെ, drum, bass ഗിറ്റാർ, saxophone എന്നിവയൊക്കെ ഉപയോഗിച്ച് രാജ സർ പാശ്ചാത്യ സ്റ്റൈൽ ഗാനങ്ങൾ ചെയ്തിട്ടുണ്ട് എങ്കിലും… അതൊന്നും രാജ സ്റ്റാമ്പ് ൽ നിന്നും പുറത്തു പോയിട്ടില്ല എന്ന കാര്യമാണ്. രാജ സർ ചെയ്യുന്ന ആ തരം club, disco, funk ഏതുമായിക്കോട്ടെ… ആ കാലഘട്ടത്തിലെ ഒരു western സോങ് എടുത്താലും അതിൽ നിന്നൊക്കെ വ്യത്യാസമാണ് അദ്ദേഹത്തിന്റെ trademark പതിഞ്ഞ ഈ തരം songs. അതൊരു draw back ആയി കാണാതെ ഒരു ശിൽപി തന്റെ സൃഷ്ടികളിൽ തന്റേതായ ഒരു മുദ്ര എവിടെയെങ്കിലും ഒളിപ്പിച്ചു വെയ്ക്കും എന്ന് പറയുന്നത് പോലെയുള്ള ഒരു സംഗതിയായി കാണാനാണ് വ്യക്തിപരമായി എനിക്കിഷ്ടം.
നേരിട്ട് ചില western സോങ്ങുകളിൽ നിന്നും inspire ആയി രാജാ സാർ പാട്ടുകൾ ചെയ്തിട്ടുണ്ട് എങ്കിലും അതിലും തന്റെതായ ingredients അല്ലെങ്കിൽ ഇവിടുത്തെ audience നു ദഹിക്കുന്ന പല elements ഉം അദ്ദേഹം കൂട്ടി ചേർത്തിട്ടുണ്ട്. Eg : My Favourite things – തന്നന്നം താനിന്നം താളത്തിലാടി.
ഈ അടുത്തിടെ English-language ഓസ്ട്രേലിയൻ film (Love and Love Only )നു വേണ്ടി രാജ സർ മ്യൂസിക് ചെയ്യുകയുണ്ടായി. അതിൽ Rachael Leahcar എന്ന ഓസ്ട്രേലിയൻ സിങ്ങർ പാടിയ Am I in love എന്നൊരു ട്രാക്കുണ്ട്. Instruments അടക്കം എല്ലാം western style ആണെങ്കിലും അതൊരു pure രാജ ടച്ച് സോങ് തന്നെയാണ് എന്നു ആദ്യ കേൾവിയിൽ തന്നെ നമുക്ക് മനസിലാവും.
രാജ സാർ ആക്കം കൂട്ടിയ തമിഴ് സിനിമാ സംഗീതത്തിലെ ആ Western music impact ഇന്നെവിടെ എത്തി നിൽക്കുന്നു?
തമിഴ് സിനിമാ സംഗീതത്തിലെ Western music impact നെ കുറിച്ച് പറയുമ്പോൾ Mozart of Madras AR റഹ്മാൻ എന്ന legend നെ കുറിച്ച് പ്രതിപാദിക്കാതിരിക്കാൻ പറ്റില്ല. രാജ സർ കയ് മാറിയ ആ ബാറ്റൺ റഹ്മാൻ മേടിച്ചു തമിഴ് സിനിമാ സംഗീതത്തെ അതിന്റെ ഏറ്റവും ഔന്നിത്യത്തിൽ എത്തിച്ചു എന്നു പറയാം. Pettai rap പോലുള്ള പരീക്ഷണങ്ങൾ സൗത്തിന്ത്യയും കടന്നു നാഷണൽ തലത്തിൽ വരെ തരംഗം സൃഷ്ടിച്ചു. പിന്നീട് പല western style സോങ്സും അധികം പ്രാദേശിക ചേരുവകൾ ചേർക്കാതെ തന്നെ ഇസൈ പുയൽ ഇവിടെ അവതരിപ്പിച്ചു. അവയെല്ലാം പോപ്പുലർ ആവുകയും പിന്നീട് വന്ന പല composers നു പ്രചോദനം ആവുകയും ചെയ്തു. ( ആ തരം വിവിധ ജോണറുകൾ ആസ്വദിക്കാൻ പാകത്തിന് സൈലന്റ് ആയി ഇവിടുത്തെ ആസ്വാദകരെ കൂടി അദ്ദേഹം പകപ്പെടുത്തുകയായിരുന്നു എന്ന് പറഞ്ഞാലും തെറ്റില്ല.)
തമിഴ് ചലച്ചിത്ര-സംഗീത വ്യവസായത്തിന് ഹിപ് ഹോപ്പ് മ്യൂസിക് പരിചയപ്പെടുത്തി തമിഴ്നാട്ടിൽ “റീമിക്സുകളുടെ യുഗം” ആരംഭിച്ച Yuvan Shankar Raja തൊട്ട് സന്തോഷ് നാരായൺ, Harris, അനിരുധ് etc. തുടങ്ങിയവരെല്ലാം അവരവരുടെ റോളുകൾ ഭംഗിയായി ഇന്ന് നിർവഹിച്ചു പോരുന്നു.
Tamil Canadian rapper Rajeev ThaProphecy യുവന്റെ സംഗീതത്തിൽ പാടിയ ഭഗവാൻ റാപ്പ് സോങ് ഒക്കെ തനി റാപ്പ് culture ഉൾക്കൊണ്ട ഗാനമാണ്.
Santhosh Narayan അടുത്തിടെ ചെയ്ത നീയേ ഒളി എന്ന ഗാനമൊക്കെ കേട്ടാൽ ഇതൊരു pure western rap style സോങ് തന്നെയാണെന്ന് അടിവരയിട്ട് പറയാം. Videography യും ആ നിലവാരത്തിലേക്കു ഉയർന്നിട്ടുണ്ട് എന്നത് മറ്റൊരു സത്യം. (Indipendent ആയി എടുത്താൽ ബോളിവുഡ് songs ചിത്രീകരണം പോലും പുറകിലെ നിക്കൂ ഈ കാര്യത്തിൽ. )
സംഗ്രഹം
അധികം നീട്ടുന്നില്ല വീണ്ടും രാജ സാറിലേക്ക് വരാം…
സലിൽ ചൗധരിയെന്ന legendery composer ടെ കീഴിൽ ജോലി ചെയ്ത എക്സ്പീരിയൻസ് തീർച്ചയായും രാജ സാറിനെ ഒരുപാടു സ്വാധീനിച്ചിട്ടുണ്ടാവാം. കാരണം ഗാനങ്ങളിൽ തന്റേതായ വ്യക്തിമുദ്ര അത്രമേൽ ഇഴചേർത്തു തുന്നിയവയായിരുന്നു ഓരോ സലിൽ ദാ compostions ഉം.
ഏതായാലും നമ്മൾ ഇളയരാജ സോങ്സ്, BGM സ് ഒക്കെ തിരഞ്ഞു പിടിച്ച് കേൾക്കുന്നത് pop, rock etc. തുടങ്ങിയ ജോണറുകൾ കേൾക്കാനല്ല, മറിച്ചു അദ്ദേഹം തന്നെ വിഭാവനം ചെയ്തിട്ടുള്ള സംഗീത ലോകത്തെ കേട്ടാലും കേട്ടാലും മതിവരാത്ത കമനീയ ശേഖരങ്ങൾ ആസ്വദിക്കാനാണ്. അവിടെ ഒറ്റ ജോണറെ ഉളളൂ. അതു രാജ ജോണർ. ഒറ്റ സംഗീതമേ ഉളളൂ അതു രാജാ സംഗീതം. Yes! He is always creating his unique, immiscible
music world & genres.
(Nb : ഒരു സംഗീതാസ്വാദകൻ എന്ന നിലയിൽ മാത്രം ഉള്ള ചില thoughts എഴുതിയെന്നേ ഉളളൂ… Western ക്ലാസിക്കൽ music , notations etc. തുടങ്ങിയവയെ കുറിച്ചുള്ള സാങ്കേതികമായ ജ്ഞാനം എനിക്കില്ല.)
244 total views, 1 views today