Entertainment
താൻ ‘പരിശുദ്ധ’യാണെന്നും ‘ഫ്രഷ് പീസ്’ ആണെന്നും വിളിച്ചുപറഞ്ഞു സ്ത്രീവർഗ്ഗത്തെ അപമാനിച്ച ഒരാൾക്ക് ഈ പുസ്രസ്കാരം ചേർന്നതല്ല

സ്ത്രീപക്ഷവും സ്ത്രീയും
Anup Issac
സ്ത്രീയ്ക്ക് പുരസ്കാരം കൊടുക്കുന്നത് സ്ത്രീപക്ഷമല്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ ബിഗ്ബോസ് പുരസ്കാരം. ഷോയുടെ ആദ്യന്തം, ഒരു സമൂഹത്തിന്റെയോ കുടുംബത്തിന്റെയോ ഭാഗം എന്നതിൽ നിന്ന് ഒരു വ്യക്തിയിലേക്കു വളരാൻ തനിക്കു കഴിഞ്ഞിട്ടില്ല എന്നു തെളിയിച്ചയാളാണ് ദിൽഷ. അവർ ഉയർത്തിയ രാഷ്ട്രീയം അത്യന്തം സ്ത്രീ വിരുദ്ധമായിരുന്നു. തനിക്ക് ഇഷ്ടപ്പെടാൻ ദിൽഷയിൽ ഒന്നുമില്ലെന്നും തന്റെ മുമ്പിൽ ദിൽഷ ഒന്നുമല്ലെന്നും ആവർത്തിച്ചു കൊണ്ടിരുന്ന റോബിൻ എന്ന മത്സരാർത്ഥിയോട് ഒരു വാക്കു പോലും എതിർത്തു പറയാതെ അയാളെ ‘ബെസ്റ്റ് ഫ്രണ്ട്’ സ്ഥാനം നല്കി പിൻതുണച്ച ദിൽഷ, സ്ത്രീ എന്നും പുരുഷനെ ആശ്രയിക്കേണ്ടവളാണെന്ന ആശയം തന്നെയാണ് മത്സരത്തിലുടനീളം ഉയർത്തിപ്പിടിച്ചത്. താൻ ‘പരിശുദ്ധ’യാണെന്നും ‘ഫ്രഷ് പീസ്’ ആണെന്നും ലക്ഷക്കണക്കിനു പ്രേക്ഷകർ കാണുന്ന ഷോയിൽ വിളിച്ചു പറയുമ്പോൾ, ദിൽഷ സ്ത്രീ സമൂഹത്തെ പൊതുവായും തന്നെ തന്നെയും കച്ചവട വസ്തു ആക്കുകയാണ് ചെയ്യുന്നത്. വ്യക്തിത്വം എന്നത് സ്ത്രീയ്ക്ക് അനാവശ്യമായ ഒന്നാണെന്ന രാഷ്ട്രീയം പറഞ്ഞ സ്ത്രീ തന്നെ ആദ്യ വനിതാ ബിഗ്ബോസ് വിജയി ആയത് ഈ ഷോയെ പിൻതുണച്ച എല്ലാവർക്കും അപമാനകരമാണ്.
1,488 total views, 4 views today