മരുന്നുപരീക്ഷണമെന്നാൽ ആളെ കൊല്ലാനാണെന്നും മനുഷ്യന് ആത്മാവുണ്ടെന്നും തെറ്റായ സന്ദേശം നൽകുന്ന സിനിമ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
24 SHARES
286 VIEWS

Anup Issac

മരുന്നു പരീക്ഷണമെന്നാൽ ആരോ കണ്ടുപിടിക്കുന്ന മരുന്നുകൾ ആശുപത്രിയിലെ രോഗികളുടെ മേൽ അവരുടെ അനുവാദമില്ലാതെ കുത്തിവച്ചു കൊല്ലുന്ന പരിപാടിയാണെന്ന അപകടകരമായ സന്ദേശം നല്കുന്ന സിനിമ.മനുഷ്യന് ആത്മാവുണ്ടെന്നും, അതിന്റെ ഭാരം 21 ഗ്രാം ആണെന്നും, മനുഷ്യൻ മരിക്കുമ്പോൾ ആത്മാവു പോകുമെന്നും, അതുകൊണ്ട് മരണസമയത്ത് ശരീരഭാരം 21 ഗ്രാം കുറയുമെന്നും, ഒക്കെയുള്ള അന്ധവിശ്വാസങ്ങൾ പേരിലൂടെയും കഥാസന്ദർഭത്തിലൂടെയും വിശ്വാസ്യമായ രീതിയിൽ പ്രചരിപ്പിക്കുന്ന സിനിമ.

മരുന്നു പരീക്ഷണത്തിലെ ക്ളിനിക്കൽ ഘട്ടങ്ങളും മൃഗങ്ങളിൽ നടത്തുന്ന പരീക്ഷണങ്ങളും ഒക്കെ അറിയുന്നവർ പോലും തെറ്റുദ്ധരിക്കുന്ന കഥയാണ് ആത്മാവിന്റെ ഭാരമായ 21 ഗ്രാം. എന്താണ് 21 ഗ്രാം?

 

1907 ൽ, മക് ഡൗഗൽ എന്ന അമേരിക്കൻ ഡോക്ടർ, ആത്മാവിൻറെ ഭാരം കണ്ടുപിടിക്കാൻ ഒരു പരീക്ഷണം നടത്തി. മരണാസന്നരായ ആറു രോഗികളുടെ ഭാരം മരണത്തിനു മുമ്പും പിമ്പും രേഖപ്പെടുത്തി. ഇതിൽ ഒരാളുടെ ഭാരത്തിനു മാത്രം മരണശേഷം 21.3 ഗ്രാമിൻറെ കുറവു കണ്ടെത്തി. (മരിക്കുന്ന രോഗികളുടെ ഭാരം അളക്കുന്നതിന് അദ്ദേഹം ഉപയോഗിച്ച സ്കെയിലിൻറെ സെൻസിറ്റിവിറ്റി ഏകദേശം 5.6 ഗ്രാം ആയിരുന്നു.). ഇതേ പരീക്ഷണം പട്ടികളിൽ നടത്തിയെങ്കിലും ഭാരവ്യത്യാസം ഉണ്ടായില്ല.

എന്തെങ്കിലും നിഗമനത്തിൽ എത്തിച്ചേരുന്നതിനു മുമ്പ് പരീക്ഷണം പലതവണ ആവർത്തിക്കണമെന്ന് അദ്ദേഹം പറയുകയുണ്ടായി. എന്നാൽ അതേ ഫലമുളവാക്കിയ മറ്റൊരു പരീക്ഷണം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സാമ്പിളിൻറെ വലുപ്പം കുറവായതിനാൽ ശാസ്ത്രലോകം അക്കാലത്തുതന്നെ തിരസ്കരിച്ച ഈ പരീക്ഷണഫലം, പിന്നീട് ആത്മാവിൻറെ വിശ്വാസികൾ ഏറ്റെടുത്തു.

ആത്മാവിൻറെ ഭാരം 21 ഗ്രാം ആണെന്നും, മൃഗങ്ങൾക്ക് ആത്മാവില്ലെന്നും, ഒക്കെ ശാസ്ത്രം തെളിയിച്ചതായി പ്രചരിപ്പിക്കപ്പെട്ടു. ഇന്ന് ഇത് സാമൂഹ്യ മാദ്ധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. തൻറെ വിശ്വാസം അനുസരിച്ച്, മനുഷ്യന് ആത്മാവ് ഉണ്ടെന്നും , മൃഗങ്ങൾക്ക് ഇല്ലെന്നും, ഒക്കെ തെളിയിക്കാൻ ആഗ്രഹിച്ച വിശ്വാസിയായ ഡോക്ടർ പരീക്ഷണഫലത്തിനു മുമ്പിൽ പിൻമാറിയിട്ട് ഒരു നൂറ്റാണ്ടിലേറെ ആയി. എന്തായാലും വിശ്വാസികൾ വിടുന്ന മട്ടില്ല.

 

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ