വിഷലിപ്തമായ ആണത്തത്തെ മാർക്കറ്റ് ചെയ്യുന്ന റോബിനെ പോലുള്ളവർ എങ്ങനെയാണ് ഇത്രയധികം ആഘോഷിക്കപ്പെടുന്നത് ?

Anup Issac

തൊടുന്നതിനു പിടിച്ചതിനും ഒക്കെ താൻ ആണാണെന്നും ആണിനെ പോലെ പ്രതികരിക്കുമെന്നും മൂക്കാമണ്ട ഇടിച്ചു പൊട്ടിക്കുമെന്നും ഒക്കെ പറഞ്ഞിട്ടും റോബിന്റെ സ്ത്രീകൾ ഉൾപ്പടെയുള്ള ഭ്രാന്തമായ ആരാധകർക്ക് ഒരു കുറവും ഇല്ല. കാരണം പരിണാമപരമായി വിവരിക്കാവുന്നതാണ്.ഗോത്രങ്ങളായി അതിജീവിച്ച മനുഷ്യന്റെ പ്രത്യുത്പാദന വിജയത്തെ സഹായിച്ച പ്രധാനഘടകങ്ങളിൽ ഒന്നാണ് നേതൃത്വവും നേതാവിനു സമ്പൂർണ്ണമായി വിധേയപ്പെടുന്ന അണികളുടെ വിധേയത്വവും. അങ്ങനെയുള്ള അണികളാൽ സമ്പന്നമായ ഗോത്രങ്ങൾക്ക് ഒത്തൊരുമയോടെ അന്യ ഗോത്രങ്ങളെയും പ്രകൃതി ശക്തികളെയും വന്യമൃഗങ്ങളെയും ഒക്കെ പരാജയപ്പെടുത്താൻ കഴിഞ്ഞു. അവരുടെ മക്കളാണ് നാം. അഥവാ അവരുടെ ജീനുകളാണ് നമ്മിൽ പ്രവർത്തിക്കുന്നത്.

ആധുനികത മുന്നോട്ടു വയ്ക്കുന്ന വ്യക്തി കേന്ദ്രീകൃത സമൂഹത്തിൽ വിശ്വസിച്ചവരുടെ ഗോത്രങ്ങൾ, മറ്റു ഗോത്രങ്ങളുടെയും പ്രകൃതി ശക്തികളുടെയും വന്യമൃഗങ്ങളുടെയും ഒക്കെ ആക്രമണത്തിൽ ഒത്തൊരുമയില്ലാതെ നശിച്ചു. അവരുടെ ജീനുകൾ ഇന്നത്തെ മനുഷ്യരാശിയുടെ ജീൻ പൂളിൽ കുറവായിരിക്കും. മനുഷ്യ പരിണാമത്തിൽ വിജയിക്കുന്ന ഗോത്രങ്ങൾക്കു മാത്രമാണ് സ്ഥാനം. പരാജയപ്പെട്ട ഗോത്രത്തിലെ നേതാവിന്റെ ജീൻ പോലും യാത്ര അവസാനിപ്പിക്കുമ്പോൾ വിജയിച്ച ഗോത്രത്തിലെ ഏറ്റവും ബലഹീനന്റെ ജീനും അതിജീവിക്കപ്പെടുന്നു. ചുരുക്കത്തിൽ ഭൂരിപക്ഷത്തിന് ഇന്നും അണിയും നേതാവും കളിക്കാനും നേതാവിനു പൂർണ്ണമായി വിധേയപ്പെടാനും ആണ് താല്പര്യം. വ്യക്തിത്വവും വ്യക്തി കേന്ദ്രീകൃത സംസ്കാരവും ഒന്നും അവിടെ ഏല്ക്കില്ല. കാരണം അതിജീവിക്കപ്പെട്ട മനുഷ്യജീനുകൾ ഭൂരിഭാഗവും ആധുനികതയ്ക്കു പാകപ്പെട്ടവയല്ല.

Leave a Reply
You May Also Like

ജലധാര പമ്പ് സെറ്റ് – സിന്‍സ് 1962” ട്രെയിലർ

ജലധാര പമ്പ് സെറ്റ് – സിന്‍സ് 1962” ട്രെയിലർ. ഉര്‍വ്വശി,ഇന്ദ്രന്‍സ്,സനുഷ, സാഗർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി…

ഒറ്റ രാത്രി നടക്കുന്ന കഥയുമായി വിശാക് നായരുടെ ദ്വിഭാഷ ആക്ഷൻ സർവൈവൽ ത്രില്ലർ ‘എക്സിറ്റ്’; ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി..ചിത്രം മലയാളം, തമിഴ് ഭാഷകളിൽ റിലീസ് ചെയ്യും

ഒറ്റ രാത്രി നടക്കുന്ന കഥയുമായി വിശാക് നായരുടെ ദ്വിഭാഷ ആക്ഷൻ സർവൈവൽ ത്രില്ലർ ‘എക്സിറ്റ്’; ഫസ്റ്റ്ലുക്ക്…

ആരാധകരിൽ ഇക്കിളിയുണർത്തുന്ന അനിഖ വിക്രമന്റെ ചിത്രങ്ങൾ വൈറൽ

വിഷമകരൻ എന്ന കോളിവുഡ് ചലച്ചിത്രത്തിലൂടെ സിനിമ പ്രേഷകരുടെ മനം കവർന്ന നടിയാണ് അനിഖ വിക്രമൻ.വളരെ മികച്ച…

കൈ കാണിച്ചിട്ട് ആരും നിർത്തിയില്ല, ആ മനസ്സ് തോന്നിയത് അവർക്ക് മാത്രമാണ്. സുരഭി ലക്ഷ്മിക്ക് നന്ദി പറഞ്ഞ് മലയാളികൾ.

മലയാളികളുടെ ഇഷ്ട നടിമാരിലൊരാളാണ് സുരഭി ലക്ഷ്മി. ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സുകൾ കീഴടക്കിയ താരമാണ് സുരഭി ലക്ഷ്മി. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ താരത്തിന് ആയിട്ടുണ്ട്. ഇപ്പോഴിതാ സ്വന്തം ജീവിതത്തിലും മറ്റെല്ലാവർക്കും മാതൃകാപരമായ കാര്യം ചെയ്തിരിക്കുകയാണ് ലക്ഷ്മി