കുറഞ്ഞ ബജറ്റിൽ ഒരു സിനിമ ചെയ്യാൻ വ്യക്തമായ ആസൂത്രണം ആണ് വേണ്ടത്. അന്തവുംകുന്തവും ഇല്ലാതെ സിനിമ പിടിക്കാൻ നടന്നു ഒന്നുമാകാത്തവരെ നമുക്കറിയാം. പ്രധാനമായും സിനിമയുടെ പ്രശ്നം ബജറ്റ് ആണല്ലോ. അതായതു മുതൽ മുടക്കാൻ ആളുവേണം. ചെറിയ ബജറ്റിൽ ചെയ്തു നല്ല ലാഭം നേടുന്ന സിനിമകൾ ആണ് തുടക്കക്കാർക്ക് അഭികാമ്യം. കുറഞ്ഞ ചിലവിൽ ഒരു സിനിമ എടുക്കാൻ ചെയ്യേണ്ടത് എന്തെല്ലാം ? Anup Singh Pallathery യുടെ പോസ്റ്റ് വായിക്കാം

ലോ ബഡ്ജറ്റ് സിനിമ നിർമ്മാണം

Anup Singh Pallathery

ചുരുങ്ങിയ ബഡ്ജറ്റിൽ സിനിമയെടുക്കാനായി എനിക്കറിയാവുന്ന ചില കാര്യങ്ങൾ ഞാനിവിടെ കുറിക്കാം.
ഒരു ചെറിയ സിനിമക്കാദ്യമായി വേണ്ടത് ശക്തമായ കഥയും തിരക്കഥയുമാണ്. സിനിമ ഒരു ഒറ്റയാൾ പോരാട്ടമല്ല എന്നാദ്യമേ മനസ്സിലാക്കുക.ഒരു മണിക്കൂർ 15 മിനിട്ട് മുതൽ പരമാവധി രണ്ട് മണിക്കൂറിൽ താഴെ മാത്രമേ ബഡ്ജറ്റ് കുറഞ്ഞ ഫീച്ചർ സിനിമ പാടുള്ളൂ.50 മുതൽ 75 വരെ സീനിൽ സിനിമ നല്ല വൃത്തിയായി അവതരിപ്പിക്കാൻ കഴിയണം. ഓരോ സീനിലും A,B,C,D എന്നീ ഉപവിഭാഗങ്ങൾ ഉണ്ടാകുന്നതിൽ തെറ്റില്ല.
സെറ്റിലിരുന്ന് തിരക്കഥയെഴുതുന്ന ശൈലി സാമ്പത്തീകം കുറഞ്ഞ സിനിമക്ക് ഒട്ടും ആശാവഹമല്ല.

സമാന ചിന്താഗതിക്കാരായ കഴിവുള്ള നിരവധി പേർ സിനിമാ മോഹവുമായി നമുക്ക് ചുറ്റും തന്നെ ഉണ്ടാകും. അവരെ കണ്ടെത്തുക എന്നത് തീർച്ചയായും ഉടനടി വേണ്ട കാര്യമാണ്.ചിത്രം സംവിധാനം ചെയ്യാൻ ഉദേശിക്കുന്ന ആൾ , ഛായാഗ്രാഹകൻ , അസ്സോസ്സിയേറ്റുകൾ, അസിസ്റ്റന്റുകൾ, ആർട്ടിലെ ഒരാൾ ഇവരൊക്കെ സംഘത്തിലുണ്ടാവണം.സംവിധായകൻ പുതുമുഖമാണെങ്കിൽ സഹ സംവിധായകൻ പരിചയ സമ്പന്നനാകണം.ഷോർട്ട് ഫിലിമെങ്കിലും എടുത്ത് കഴിവ് തെളിയിച്ച ഒരാളെ മാത്രമേ ഛായാഗ്രാഹകനായി നിശ്ചയിക്കാൻ പാടുള്ളൂ.. ഒരു നല്ല അസ്സോസ്സിയേറ്റ് ക്യാമറമാനും നിർബന്ധമായും ഉണ്ടായിരിക്കണം.

സ്റ്റിൽ ഫോട്ടോഗ്രാഫർ എന്നത് സിനിമക്ക് Continuity നോക്കാൻ ഏറെ ആവശ്യമെങ്കിലും ആ തസ്തികയിൽ ഒരാളെ നിയമിക്കുന്നതിനു പകരം ക്യത്യമായി അസിസ്റ്റന്റ് ഡയറക്ടർമാരിൽ ഒരാളെ ആ ചുമതല ഏൽപ്പിക്കുന്നത് നന്നായിരിക്കും. എന്നാൽ പോസ്റ്ററിലേക്കാവശ്യമായ സ്റ്റിൽസ് എടുക്കാൻ സാഹചര്യമുള്ള ദിവസം നല്ല ഒരു ഫോട്ടോഗ്രാഫറെ ആ ചുമതല ഏൽപ്പിക്കുക.

ശക്തമായ ഒരു കഥയും നല്ല തിരക്കഥയും തയ്യാറായാൽ വിശ്വനീയമായ കൂട്ടുകെട്ടിൽ പലവട്ടം ഒന്നിച്ചു കൂടി ചർച്ച ചെയ്ത് ഷൂട്ടിംഗിന് വേണ്ട ലൊക്കേഷനുകളും ആർട്ട് വർക്ക് കൾക്ക് വരുന്ന ചിലവും ഇൻഡോർ ഔട്ട്ഡോർ ഷൂട്ട് കൾ ചെയ്യേണ്ട സ്ഥലങ്ങളും ഓരോ സ്ഥലങ്ങളിലും ഏതൊക്കെ സീനുകൾ ഏതൊക്കെ സമയത്ത് ചെയ്യണമെന്നും എന്തൊക്കെ വസ്ത്രങ്ങൾ അഭിനേതാക്കൾക്കായി വേണ്ടി വരുമെന്നും വിശദമായ നോട്ട് തയ്യാറാക്കണം.

ഇവരെല്ലാം ഒത്തുകൂടി പലവട്ടം ചർച്ചകൾ നടത്തണം .അതിനായി ഇതിലെ ഓരോരുത്തരുടെയും വീടും നാട്ടു പരിസരവും മാറി മാറി ഉപയോഗിക്കുന്നത് നന്നായിരിക്കും. ടൗണിലെ ഹോട്ടലിലോ ഫ്ലാറ്റിലോ ഇരുന്നുള്ള ചർച്ച ചിലവ് കൂട്ടാൻ ഇടയാക്കും.ഞാൻ സിനിമക്കാരനാണ്, എന്റെ സിനിമ ഇപ്പ വരും എന്നും പറഞ്ഞ് വീട്ടിൽ നിന്നും യാത്ര പറഞ്ഞ് ഫ്ലാറ്റിൽ താമസവും ഹോട്ടൽ ഫുഡുമായി വർഷങ്ങളായി നടന്നിട്ടും എവിടെയുമെത്താത്ത നിരവധി പേരെ എനിക്കറിയാം ഷൂട്ടിംഗ് ഷെഡ്യൂൾ തയ്യാറാക്കുകയാണ് അടുത്ത ഘട്ടം.

ഒരിക്കലും കൃത്യമായ Script order follow ചെയ്ത് ഷൂട്ട് ചെയ്യാൻ മിനക്കെടരുത്.ഒരു ലൊക്കേഷനിലെ പകൽ സീനും രാത്രി സീനും തരം തിരിച്ച് ഓരോന്നായി ഷൂട്ട് ചെയ്ത് പിന്നീട് ഓർഡറിൽ എഡിറ്റ് ചെയ്താൽ മതിയാകും.പുതുമുഖങ്ങളായ അഭിനേക്കൾക്ക് അവരുടെ ഭാഗമടങ്ങിയ Script കൊടുത്ത് പലവട്ടം റിഹേഴ്സൽ മൊബൈലിൽ ഷൂട്ട് ചെയ്ത് വിലയിരുത്തിയ ശേഷം ക്യാമറക്ക് മുമ്പിലെത്തിയാൽ യഥാർത്ഥ ഷൂട്ടിംഗ് സമയത്ത് ധാരാളം സമയം ലാഭിക്കാം.സിനിമയുടെ വിജയത്തിന് ഏറ്റവും ആവശ്യം ഒരു പണി ചെയ്യുന്നവൻ തന്റെ ജോലി “മാത്രം” ഭംഗിയായി ചെയ്യുക എന്നതാണ്. സംവിധായകൻ തന്നെ നിർമ്മാതാവും അയാൾ തന്നെ നടനും കഥാകൃത്തും പ്രൊഡക്ഷൻ കൺട്രോളറുമൊക്കെയായ സിനിമകൾ എവിടെയും എത്താറില്ല. ആയതിനാൽ എല്ലാവരെയും അവരവരുടെ ജോലിക്ക് മാത്രം സമയം ക്രമീകരിക്കുന്നതിൽ ഒരു പ്രൊഡക്ഷൻ കൺട്രോളർ നിർവ്വഹിക്കുന്ന പങ്ക് വലുതാണ്. വിശ്വസനീയ നായ ഒരു പ്രൊഡക്ഷൻ കൺട്രോളറുടെ സേവനം തീർച്ചയായും വേണം.

ഷൂട്ടിംഗ് ക്യാമറകൾ 4K Resolution മിനിമം ഉള്ളത് നന്നായിരിക്കും.
തീയ്യറ്റർ റിലീസ് ആയാലും OTT PLATFORM കളായ NETFLIX,AMAZON PRIME VIDEO, എന്നിവരായാലും മിനിമം 4K Resolution ആവശ്യപ്പെടുന്നുണ്ട്.ഒരു ക്യാമറ യൂണിറ്റ്, ആവശ്യമായ ലെൻസുകൾ, ഡയറക്ടർ മോണിറ്റർ, ലില്ലി പുട്ട് , മറ്റ് സംവിധാനങ്ങൾ, ഒരു ഫോക്കസ് പുള്ളർ, ഒരു അസിസ്റ്റൻഡ് ഇത്രയും ആയാൽ മിനിമം ക്യാമറ സെറ്റപ്പ് റെഡി. ഇതിന് ഇപ്പോൾ ഷൂട്ടിംഗ് പാക്കേജ് ഏകദേശം പ്രതിദിനം പതിനായിരം മുതൽ 12000 രൂപയോളം വരും. ഇതിനേക്കാൾ ചിലവ് ചുരുക്കി ഓരോന്ന് കുറക്കാൻ നോക്കിയാൽ . നടപടിയാകില്ല.

Panasonic S1H,SONY 7S MK3. BLACK MAGIC , RED DRAGON, RED WEAPON HELIUM, വരെയെ ലോ ബഡ്ജറ്റ് സിനിമക്കാർ പോകാവൂ. CP2,CP3, XEEN, ULTRA PRIME , Full lens kit ഉം ഇത്തരം ക്യാമറകൾക്ക് HR ZOOM & ALURA ZOOM വരെ യും മതിയാവും .8MM Wide lens മുതൽ 135MM വരെയുള്ള വ്യത്യസ്ഥ Range ലെൻസുകളാണ് ഒരു LENS കിറ്റിൽ സാധാരണയായി ഉണ്ടാവുക. 1.4 മുതൽ Opening ഉള്ള ലെൻസുകൾ ചിത്രങ്ങൾക്ക് കൂടുതൽ മിഴിവേകുമെങ്കിലും ഫോക്കസ് പുള്ളർ പരിചയ സമ്പന്നനല്ലെങ്കിൽ പണിയാകും.ARRI ALEXA MINI,SXT,LF എന്നീ ക്യാമറകളിലേക്ക് ലോ ബഡ്ജറ്റ് സിനിമക്കാർ ചിന്തിക്കേണ്ട കാര്യമില്ല. SIGNATURE PRIME,MASTER PRIME ,COOKIE , HAWK തുടങ്ങിയ ലെൻസുകൾ ഒക്കെ ബഡ്ജറ്റ് ഉണ്ടെങ്കിൽ മാത്രം ചിന്തിക്കേണ്ട കാര്യമാണ്.
DSLR ക്യാമറകൾക്ക് ഒരു ഫോക്കസ് പുള്ളറും ഒരു അസിസ്റ്റന്റും മതിയാകുമെങ്കിൽ ,വലിയ ക്യാമറകൾക്ക് ഒരു ഫോക്കസ് പുള്ളർ, 2 അസിസ്റ്റന്റ്, ഒരു ലെൻസ് കാരൻ , ഒരു DIT തുടങ്ങി 3 മുതൽ 5 ആൾ വരെയുണ്ടാകും.
ചില ദിവസങ്ങളിൽ രണ്ട് ക്യാമറ വച്ച് ഷൂട്ട് ചെയ്താൽ നന്നായിരിക്കുമെങ്കിൽ Second unit ന് ലെൻസുകൾ, ഡയറക്ടർ monitor എന്നിവ ഒഴിവാക്കാനാകും.

നീളമേറിയ സംഭാഷണം , ആക്സിഡന്റ്, യാത്ര, എന്നിവ വ്യത്യസ്ഥ കോണുകളിൽ ഷൂട്ട് ചെയ്യുന്നത് നന്നായിരിക്കും. എന്നാൽ Camera A ,B എന്നിങ്ങനെ ഓരോ ഷോട്ടും ക്യത്യമായി രേഖപ്പെടുത്താൻ ഒരു അസിസ്റ്റന്റ് ഡയറക്ടറെ ചുമതലപ്പെടുത്തണം.ജിബ്, ഹെലിക്യാം , ജിംബൽ, ക്രെയിൻ , ട്രാക്ക്/ട്രോളി , എന്നിവ ആവശ്യമായി വരുന്നെങ്കിൽ അവയുടെ സേവനം അടുത്തടുത്ത ദിവസങ്ങളിലേക്ക് ഷെഡ്യൂൾ ചെയ്യുന്നത് നന്നായിരിക്കും.

ഹെലിക്യാം ഏത് വേണം.?
ഇന്ന് മുൻനിര മലയാള സിനിമകളിൽ കൂടുതലായി ഉപയോഗിക്കുന്ന ഹെലിക്യാം DNG INSPIRE 2 DRONE ൽ ZENMUSE X7 ക്യാമറ ഫിറ്റ് ചെയ്തതാണ്. 6 K Resolution ഉള്ള DNG RAW footage ആണ് 240GB/480GB/960GB _SSD കാർഡിൽ പതിയുന്നത്.480 GB SSD card ൽ 17 മിനിട്ട് മാത്രമേ DNG Raw ഫൂട്ടേജ് കയറുകയുള്ളൂ എന്ന് പറയുമ്പോൾ Quality ഊഹിക്കാവുന്നതേ ഉള്ളൂ.ARRI ALEXA ,RED മുതലായ ഫയലുകളുമായി Grading ചെയ്യുമ്പോൾ ഇത്രയും ക്വാളിറ്റിയുള്ള ഫയൽ അല്ലെങ്കിൽ ഫൂട്ടേജ് സിനിമയിൽ വേറിട്ട് മുഴച്ച് നിൽക്കും. DJI INSPIRE 2 Drone ൽ 6K Resolution ൽ SSD CARD ൽ DNG raw footage പതിയുന്ന അതേ സമയത്തു തന്നെ 4K Resolution ൽ MOV Footage ഉം ലഭിക്കും.എഡിറ്റിംഗ് ആവശ്യങ്ങൾക്കും റെഫറൻസിനും 4K Mov ഉപയോഗിക്കാവുന്നതും Final output നും മാത്രം DNG raw file ഉപയോഗിച്ചാൽ മതിയാകുന്നതുമാണ്. X7 ക്യാമറക്ക് DL MOUNT ഉം 35MM സെൻസറുമാണ് വരുന്നത്.

ലെൻസുകൾ 9MM,16MM,24MM ,35MM,50MM എന്നീ റേഞ്ചുകളിൽ ലഭ്യമാണ്. 1.4 വരെ Aperture opening ഉണ്ട്.
Zenmuse X5S എന്ന ക്യാമറ 5.2K DNG RAW FILE ഉം 4K Mov files ഉം ഒരേ സമയം തരുന്ന ക്യാമറയാണ്.
Micro Four Third ( MFT) Mount ആണ് വരുന്നത്.8MM,15MM ,45MM ,90 MM 15MM ലെൻസുകൾ മാറ്റിയിടാവുന്നതാണ്..
X7 ലും X5 ലും Manuel focus & Auto focus ലഭ്യമാണ്.Phantom 4 pro,Mavic Air എന്നിവ 4 K mov file മാത്രം തരുന്നവയും ലെൻസുകൾ Fixed ആയിരിക്കും.

വില കൂടിയ ഡ്രോൺ ആവശ്യമെങ്കിൽ പ്രതിദിന വാടകയും ബാറ്റയും കൂടി പ്രതിദിനം ഇരുപതിനായിരത്തിന് മുകളിൽ വരും. രാത്രി ദ്യശ്യങ്ങൾ ദൈർഘ്യമേറിയ ഡ്രോൺ ദൃശ്യങ്ങൾ എന്നിവക്ക് വില കൂടിയ ഡ്രോണുകൾ ഉപയോഗിക്കേണ്ടിവരും. എന്നാൽ മിന്നൽ പോലെ വരുന്ന പകൽ ദ്യശ്യങ്ങൾക്ക് 4K mov മാത്രം തരുന്നവ മതിയാകുമെങ്കിലും Quality Compromise ചെയ്യാത്തവർക്ക് Raw തന്നെ വേണ്ടി വരും.രാത്രി ദ്യശ്യങ്ങൾ ഏറെയുള്ള “അഞ്ചാം പാതിര” ഞങ്ങൾ INSPIRE 2 X7 ലാണ് വർക്ക് ചെയ്തത്.നിങ്ങളുടെ ബഡ്ജറ്റിനനുസരിച്ച് ഹെലിക്യാം ഏത് വേണമെന്ന് തീരുമാനിക്കാം.

യൂണിറ്റ് ഫുൾ സെറ്റപ്പ് വരുമ്പോൾ 15 ഓളം പേരും ജനറേറ്ററും സെറ്റപ്പും ഉണ്ടാകും.ആയതിനാൽ യൂണിറ്റ്, ആർട്ട്, മേക്കപ്പ് കോസ്റ്റ്യൂം, യാത്രാ വാഹനങ്ങൾ, ഭക്ഷണം. കാരവൻ, താമസം എന്നിവിടങ്ങളിൽ ഓരോന്നായി ചിലവ് ചുരുക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് ആദ്യമേ തന്നെ മനസ്സിലാക്കുക.ബഡ്ജറ്റ് കുറവുള്ളവൻ VFX എന്നൊരു കാര്യം ഒഴിവാക്കുന്നതായിരിക്കും നല്ലത്.ചിലവ് കുറഞ്ഞ സിനിമയുടെ പ്രതിദിന ഏകദേശ നിത്യ ചിലവ് ഏകദേശം മൊത്തം 30000 മുതൽ പരമാവധി ഒരു ലക്ഷം വരെയാകാം.സാധാരണ ഒരു സിനിമ ഷൂട്ട് ചെയ്യാനായി 25 ദിവസം മുതൽ 150 ദിവസം വരെ എടുക്കാറുണ്ട്. കൃത്യമായി പ്ലാനിംഗ് നടത്തിയാൽ 5 ദിവസമെങ്കിലും ലാഭിക്കാൻ കഴിയുന്നതിനു പകരം പത്തോ പതിനഞ്ചോ ദിവസം കൂടുമ്പോൾ ബഡ്ജറ്റ് കൈയ്യിൽ നിൽക്കില്ല.

ഒരു കോടി ചിലവായി ഷൂട്ടിംഗ് കഴിഞ്ഞ സിനിമയുടെ post production( Editing Dubbing,Grading,etc) ന് ഏകദേശം 20 മുതൽ 30 ലക്ഷം വരെ പ്രതീക്ഷിക്കാം. അതായത് ഈ തുക സിനിമക്ക് യഥാർത്ഥത്തിൽ ഷൂട്ടിംഗിന് ചിലവാകുന്ന തുകയുടെ മുപ്പത് ശതമാനം വരും.ഇപ്പോൾ സിനിമയുടെ ചിലവും പോസ്റ്റ് പ്രൊഡക്ഷനും കഴിഞാൽ ഇനിയുള്ള ചിലവ് പത്ര ദ്യശ്യ മാധ്യമങ്ങളിലെ ചിലവാണ്.ഡിജിറ്റൽ മാർക്കറ്റിംഗ് ആണ് ഇപ്പോഴത്തെ ട്രെൻഡ് . Facebook, WhatsApp, Instagram,You tube എന്നീ നിരവധി സോഷ്യൽ മീഡിയകളിൽ പരസ്യം ചെയ്യാൻ ഇത്തരം ഏജൻസികൾ രണ്ടു ലക്ഷം മുതൽ 15 ലക്ഷം വരെയാണ് ചാർജ്ജ് ചെയ്യുന്നത്.
സിനിമയുടെ വരുമാനം 3 വഴികളിലൂടെയാണ് വരുന്നത്.

1.Music Right( For song only)
2. Satellite Right( ForTelivision channels)
3. Digital Right ( For mobiles,Computers,Smart TV etc)

OUT RIGHT ന് ലാഭകരമായി സിനിമ TV ചാനലിലോ OTT ക്കാർക്കോ വിൽക്കാൻ കഴിഞ്ഞാൽ പിന്നെ നിർമ്മാതാവിന് സ്വസ്ഥമായിരിക്കാമെങ്കിലും ഒരു സൂപ്പർ ഹിറ്റാണ് നിങ്ങളുടെ സൃഷ്ടിയെങ്കിൽ ആ വിജയം സാമ്പത്തീകമായി നിങ്ങൾക്ക് ഗുണം ചെയ്യില്ല.ഇനി തീയറ്റർ റിലീസാണെങ്കിൽ നല്ല ഡിസ്ട്രിബ്യൂട്ടറെ കണ്ടെത്തി പരസ്യ ചിലവ് ഏൽപ്പിച്ചാൽ അവർ കാര്യങ്ങൾ ചെയ്തു കൊള്ളും..

തീയ്യറ്റർ റിലീസ് ഉള്ള സംസ്ഥാനം / രാജ്യം ഒഴിവാക്കി ബാക്കിയിടങ്ങളിൽ പരമാവധി ലഭ്യമായ എല്ലാ OTT platform കളിലും കൂടി ലോകമെമ്പാടും ഒരേ ദിവസം റിലീസ് ചെയ്താൽ സിനിമയെ പറ്റി പ്രേക്ഷകന് മുൻകൂട്ടി പരസ്യത്തിലൂടെ ഉണ്ടായ IMPRESSION മാർക്കറ്റ് ചെയ്യാനാവുകയും നിർമ്മാതാവിന് അത് ഗുണമാവുകയും ചെയ്യുന്നു.

തീയറ്റർ റിലീസ് ഉദ്ദേശിക്കുന്നില്ലായെങ്കിൽ OUT RIGHT SALE ഉം നടന്നില്ലെങ്കിൽ EXCLUSIVE RELEASE എന്നതിനായി ഏതെങ്കിലും ഒരു OTT PLATFORM നെ ആശ്രയിക്കുന്നതിനു പകരം നമുക്ക് ലഭ്യമായ എല്ലാ OTT PLATFORM കളിലും ഒരേ ദിവസം പ്രദർശനം ആരംഭിച്ചാൽ ഡിജിറ്റൽ മാർക്കറ്റിംഗ് പരസ്യ ചിലവ് ഒരുമിച്ച് കഴിയും.

Subscriber ആകാതെയും OTT കമ്പനിയുടെ App Install ചെയ്യാതെയും സിനിമാ പോസ്റ്ററിലെ QR CODE സ്കാൻ ചെയ്ത് സിനിമയുടെ ടിക്കറ്റ് തുക CREDIT/DEBIT കാർഡുകൾ ഉപയോഗിച്ച് കാണുന്ന സംവിധാനം പോലും ഇപ്പോൾ വന്നു കഴിഞ്ഞതിനാൽ ഇനി കുറെ കൂടി സൗകര്യമായി.

ഓൺലൈൻ പഠനം കാലഘട്ടത്തിന്റെ അനിവാര്യമായ ഒന്നായി മാറിയ ഇക്കാലത്ത് SUB TITLE വഴി നിങ്ങളുടെ സിനിമ നല്ലതാണെങ്കിൽ ലോകം മുഴുവൻ അംഗീകരിക്കപ്പെടുമെന്നതിൽ യാതൊരു തർക്കവുമില്ല.ഒരു കോടിയിൽ താഴെ ചിലവായ ചിത്രവും 100 കോടിയിൽ കൂടുതൽ ചിലവായ ചിത്രവും ഉൾകാമ്പുള്ള പ്രമേയവും അവതരണ ശൈലിയും കൊണ്ടാണ് ജനകീയമാകാനുള്ള മത്സരം നടത്തുന്നത്. പണം മുടക്കി സിനിമ കാണുന്നവൻ സിനിമക്കായുള്ള നിർമ്മാതാവിന്റെ മുടക്ക് മുതലിനെ പറ്റി ചിന്തിക്കുന്നത് കൂടിയില്ല എന്ന സത്യം നാം മനസ്സിലാക്കണം. പ്രേക്ഷകന് വേണ്ടത് എല്ലാ തരത്തിലും മികവുറ്റ ഒരു കൂട്ടം സിനിമകളാണ്.. അത് തീർച്ചയായും ലോകം മുഴുവൻ അംഗീകരിക്കപ്പെടും .അതിൽ ഒന്നെങ്കിലും നൽകാൻ നിങ്ങൾക്കാകുമോ? വിജയം നിങ്ങൾക്കൊപ്പം …..
എല്ലാവിധ വിജയാശംസകളും .

Leave a Reply
You May Also Like

ചാക്കോച്ചൻ വണ്ടിയും കൊണ്ട് വരുന്ന സീനിൽ ആദ്യമേ കയ്യടിച്ചത് അന്നത്തെ യുവതികൾ ആയിരുന്നു

അനിയത്തിപ്രാവ് 25 വര്ഷം പൂർത്തിയാക്കുമ്പോൾ അന്ന് തിയേറ്ററിൽ ഈ സിനിമ കണ്ട ഒരു സിനിമാസ്വാദകന്റെ അനുഭവക്കുറിപ്പാണിത്.…

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന ‘മേജര്‍’ റിലീസിങ് തിയതി പുറത്തുവിട്ടു

മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന ‘മേജര്‍’ എന്ന ചിത്രം…

പോൺ സ്റ്റാറിൽ നിന്ന് ബോളിവുഡ് സ്റ്റാറിലേക്കുള്ള സണ്ണി ലിയോണിന്റെ യാത്ര

ഒരു പോൺ മൂവി സെലിബ്രിറ്റിയിൽ നിന്ന് ബോളിവുഡ് രാജ്ഞിയിലേക്കുള്ള സണ്ണി ലിയോൺ മാറിയത് അതിശയിപ്പിക്കുന്ന കാര്യമല്ല.…

യാഷിനു ഇനി ചെറിയ സിനിമകൾ സാധ്യമല്ലെന്നു ഹോംബാലെ ഫിലിംസ് സ്ഥാപകൻ വിജയ് കിരഗന്ദൂർ

തെന്നിന്ത്യൻ റോക്കിംഗ് സ്റ്റാർ യഷിന്റെ കെജിഎഫിന്റെ രണ്ട് ഭാഗങ്ങളും ബോക്സോഫീസിൽ തരംഗം സൃഷ്ടിച്ചു. ഇപ്പോൾ അതിന്റെ…