മൂന്നു വയസ്സ് പ്രായമുള്ള ഒരു കുട്ടിയെ 78,000 വർഷങ്ങൾ മുമ്പ് അടക്കംചെയ്ത ശവക്കുഴി കണ്ടെത്തിയപ്പോൾ മനസിലായത്

0
114

Anup Sivan

78,000 വർഷങ്ങൾ പഴക്കമുള്ള മൂന്നു വയസ്സ് പ്രായമുള്ള ഒരു കുട്ടിയെ അടക്കംചെയ്ത ശവക്കുഴി കെനിയയിൽ നിന്നും ഗവേഷകർ കണ്ടെത്തി. തെക്കുകിഴക്കൻ കെനിയയിലെ ഉഷ്ണമേഖലാ ഭൂപ്രദേശതീരത്തെ ഗുഹാ സൈറ്റായ പംഗാ യാ സൈദിയുടെ/ Panga ya Saidi / എം എസ് എ പാളികളിൽ നിന്നാണ് ആഫ്രിക്കയിലെ ആദൃത്തെ മനുഷൃശ്മശാനം പുരാവസ്തു ഗവേഷകർ കണ്ടെത്തിയത്. രണ്ടര വയസ്സിനും മൂന്നു വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടിയുടെ ശരീരാവശിഷ്‌ടങ്ങൾ തലയിണ ഉപയോഗിച്ച് അടക്കം ചെയ്ത നിലയിൽ ഗുഹയിൽ നിന്നും കണ്ടെത്തിയത്. തലയിണയിൽ തലയും ശരീരത്തിന്റെ മുകൾഭാഗവും ശ്രദ്ധാപൂർവ്വം ഒരു ആവരണമായി പൊതിഞ്ഞു ഒരു ഗുഹയുടെ അഭയകേന്ദ്രത്തിന് കീഴെ ആഴമില്ലാത്ത കുഴിമാടത്തിൽ കുഴിച്ചിട്ട നിലയിലാണ്. ഹോമോസാപ്പിയൻസിന്റെ ആദൃകാലത്തെ സങ്കീർണ്ണമായ സ്വാഭാവങ്ങളുടെ വികാസത്തിലേക്ക് ഈ കണ്ടെത്തൽ വെളിച്ചം വീശുന്നു എന്ന് ഗവേഷകർ പറയുന്നു.

May be an image of outdoorsഈ കുട്ടിയുടെ ശവശരീരം കുഴിച്ചിട്ട രീതി ഗവേഷകരെ അത്ഭുതപ്പെടുത്തുന്നു. ഇതൊരു farewell funeral പോലെയുണ്ട്. ഹോമോസാപ്പിയൻസിൽ ഇത്തരം ശവസംസ്ക്കാരം എന്നുമുതലാണ് ആരംഭിച്ചതെന്ന് വൃക്തമല്ല എന്നാൽ നിയാണ്ടർത്താൽ, ഹോമോസാപ്പിയൻസ് ഇവരെല്ലാം തന്നെ farewell funeral നടത്തിയിരുന്നു. അതായത് മരണത്തിന് ശേഷവും നല്ലൊരു മടക്കയാത്ര മരിച്ചവൃക്തിക്ക് നൽകുന്ന ശവസംസ്ക്കാര പെരുമാറ്റം ഹോമോ സാപ്പിയൻസ്, നിയാണ്ടർത്താൽ എന്നിവരിൽ നിലനിന്നിരുന്നു. നരവംശശാസ്ത്രഞ്ജനും രചയിതാവുമായ മരിയ മാർട്ടിനെൻ ടോറസ് ഇങ്ങനെ പറയുന്നു “” ഈ സമൂഹം താമസിച്ചിരുന്ന സ്ഥലത്തിനടുത്തുളള ഒരു റെസിഡൻഷ്യൽ സൈറ്റിലാണ് കുട്ടിയെ സംസ്കരിച്ചത്. ജീവിതവും മരണവും എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഇത് വൃക്തമാക്കുന്നു. മനുഷൃർ മാത്രമാണ് മരിച്ചവരോട് ജീവനുളളവരോട് പെരുമാറുന്നത് പോലെയുള്ള ബഹുമാനവും, പരിഗണനയും, ആർദ്രതയും കാണിക്കുന്നത്. നമ്മൾ മരിക്കുമ്പോൾ പോലും നമ്മൾ നമ്മുടെ ഗ്രൂപ്പിലെ ഒരാളായി തന്നെ തുടരുന്നു “”.

May be an image of indoor3 ലക്ഷം വർഷങ്ങൾക്ക് മുമ്പാണ് ഹോമോസാപ്പിയൻസ് ആദൃമായി ആഫ്രിക്കയിൽ പ്രതൃക്ഷപ്പെട്ടത്. ഗവേഷകർ പറയുന്നത് ഈ കുട്ടിയുടെ ലിംഗഭേദം വൃക്തമല്ലെന്നാണ്. അതുപോലെ ശവക്കുഴിയിൽ ശരീരം വളച്ചുകെട്ടിയ നിലയിലും കാൽമുട്ടുകൾ നെഞ്ചിനോട് ചേർത്ത് വെച്ചിട്ടുണ്ട്. വൃത്താകൃതിയിലുള്ള കുഴിയിൽ നിന്നും ലഭിച്ച വളരെ അഴുകിയ അസ്ഥികൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞു പഠനത്തിനായി നാഷണൽ റിസർച്ച് സെന്റർ ഫോർ ഹ്യൂമൻ ഇവല്യൂഷൻ/CENIEH/ ഗവേഷകർ കൊണ്ടുപോയി. കുഴിച്ചിട്ടപ്പോൾ മൃതദേഹം fresh ആയിരുന്നു എന്നാൽ പിന്നീട് മൃതദേഹം ഗുഹയിലെ തറയിൽ നിന്നുമുള്ള അഴുക്ക് കൊണ്ട് മൂടി.