കളക്ടർ ടി.വി അനുപമയെ ഇന്നവർ വിളിക്കുന്നത്‌ ‘അനുപമ ക്ലിൻസൺ ജോസഫ്‌’

590

പ്രതികരിക്കുന്നവരുടെ പേരുനോക്കി വർഗ്ഗീയമായി ചിന്തിക്കാനും അവഹേളിക്കാനും സംഘപരിവാർ അണികൾ പണ്ടേ ബഹുമിടുക്കന്മാരാണ്. അവർക്കു ജാതിയും മതവുമില്ലാതെ മനുഷ്യനെ കാണാൻ ഒരിക്കലും സാധിക്കില്ല. അതിന്റെ തെളിവാണ് തൃശൂർ കളക്ടർ അനുപമയ്ക്കെതിരെ അവരുടെ ആക്രോശങ്ങൾ. അനുപമയുടെ പേജിൽ ശരണംവിളികളും പോർവിളികളുമായി സംഘടിക്കുന്ന ഈ വർഗ്ഗീയവാദികൾ അനുപമയുടെ പേരിലാണ് കൈവച്ചിരിക്കുന്നത്. മുൻപ് സംവിധായകൻ കമലിനെതിരെയും തമിഴ് സൂപ്പർതാരം വിജയ്ക്കെതിരെയും പ്രകാശ്‌രാജിനെതിരെയും ആര്യയ്‌ക്കെതിരെയും ഇത്തരം വൃത്തികെട്ട മനസുകളുടെ പ്രതികരണം ഉണ്ടായിരുന്നു. സംഘികൾ ഹിന്ദുക്കളുടെ ‘രക്ഷകർ’ ആയതുകൊണ്ട് മറ്റു മതസ്ഥർക്ക് അവരെ ഇഷ്ടമില്ലെന്നും ഹിന്ദുസംസ്കാരത്തെ നശിപ്പിയ്ക്കാനാണ് മറ്റു മതസ്ഥർ ഒന്നടങ്കം കിണഞ്ഞു പരിശ്രമിക്കുന്നതെന്നും ഉള്ള വിഷലിപ്തമായ പ്രചാരണങ്ങൾ അഴിച്ചുവിടുന്ന അവർ രാഷ്ട്രത്തിനു വേണ്ടി നിസ്വാർത്ഥമായി സേവനം ചെയ്യുന്നവരെയും മതേതരവാദികളെയും നിരന്തരം അപകീർത്തിപ്പെടുത്തുന്നു. നിരന്തരമായി ഈ വൈതാളികപ്പട ഇതുചെയ്യുന്ന സാഹചര്യത്തിലാണ് അതിൽ പ്രതിഷേധിച്ചുകൊണ്ടു നെൽസൺ ജോസഫ് എന്ന വ്യക്തി ഫേസ്‌ബുക്കിൽ പോസ്റ്റ്ചെയ്തത് വൈറൽ ആയിരിക്കുന്നത്.പോസ്റ്റ് വായിക്കാം

=====

Nelson Joseph

കമൽ അല്ല അവർക്കയാൾ കമാലുദ്ദീനാണ്.
വിജയ്‌ അവർക്കുമാത്രം ജോസഫ്‌ വിജയ്‌ ആണ്.
പ്രകാശ് രാജ് ഇല്ല പ്രകാശ് എഡ്വേഡ് രാജാണ്
ആര്യ ഇല്ല ജംഷാദ് ആണ്.

ഇന്നലെ വരെ കളക്ടർ ടി.വി അനുപമയായിരുന്നവരെ ഇന്ന് അവർ വിളിക്കുന്നത്‌ അനുപമ ക്ലിൻസൺ ജോസഫ്‌ എന്നാണ്. സ്വന്തം ജോലി കൃത്യമായി ചെയ്തു, അല്ലെങ്കിൽ അനീതിക്കെതിരെ ശബ്ദമുയർത്തി എന്നത്‌ മാത്രമാണിവരെ ഇങ്ങനെ വിളിക്കാനുള്ള കാരണം.

പ്രവൃത്തികൾ വിലയിരുത്തുന്നതിനു പകരം അധികാരത്തിലേറുന്നതിനു വളരെ മുൻപുതന്നെ പേരുകൊണ്ട്‌ വിഭജിക്കാൻ ശ്രമിക്കുന്നവരെ ആട്ടിപ്പുറത്താക്കിയേ പറ്റൂ.

തന്റെ ജോലിയാണു ചെയ്തത്‌, വിമർശനങ്ങൾക്ക്‌ മറുപടി പറയേണ്ട ബാദ്ധ്യതയില്ലെന്ന കളക്ടറുടെ നിലപാടിനൊപ്പം. . .ബഹുമാനം

Advertisements