Anupama Iyer
പ്രണയവും സൗഹൃദവും പശ്ചാത്തലമാക്കി ആദ്യാവസാനം രസിപ്പിച്ചിരുത്തുന്ന ത്രില്ലർ പേസിൽ കഥ പറയുന്ന ചിത്രമാണ് ട്രോജൻ.ശബരീഷ് വർമ്മ കൃഷ്ണ ശങ്കർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം ആനന്ദ് , ഗൗരി എന്നിവരുടെ പ്രണയം കാണിച്ചാണ് കഥ പറഞ്ഞു തുടങ്ങുന്നത്, റിലേഷൻസിലെ പ്രശ്നങ്ങളും നർമ്മവും കൂട്ടുകാരും എല്ലാമായി കഥ പറയുന്ന ചിത്രം പിന്നീട് ഒരു ക്രൈം കാണിച്ച് വേറിട്ട ദിശയിലേക്ക് സഞ്ചരിക്കുന്നു. ട്രോജൻ എന്ന പേരുപോലെ ചിത്രം വേറിട്ടൊരു ആഖ്യാനം കൊണ്ട് കാഴ്ചയിൽ പുതുമ സമ്മാനിക്കുന്നുണ്ട്, നല്ല വിഷ്വലുകളും എൻഗേജ് ചെയ്യിപ്പിക്കുന്ന മേക്കിങ്ങും അഭിനേതാക്കളുടെ നല്ല പ്രകടനം കൂടിയാകുമ്പോൾ ‘ട്രോജൻ’ തിയേറ്ററിൽ നല്ലൊരനുഭവം തന്നെ നൽകുന്നുണ്ട്. ഷീലു എബ്രഹാം അവതരിപ്പിച്ച പോലീസ് വേഷം പുള്ളിക്കാരിയുടെ മുൻ ചിത്രങ്ങളെ അപേക്ഷിച്ച് പ്രകടനം കൊണ്ട് ചിത്രത്തിലുടനീളം കൈയ്യടി നേടുന്നു, കൂടാതെ കഥയോട് യോജിച്ചു പോകുന്ന പാട്ടുകളും മുഷിപ്പിക്കാത്ത ദൈർഘ്യവും ഈ സിനിമയെ ആകെത്തുകയിൽ ഇഷ്ട്ടപ്പെടുത്തുന്ന വശങ്ങളാണ്. തിയേറ്ററിൽ ബോറടി നൽകാതെ ആസ്വദിക്കാൻ സാധിക്കുന്ന ചിത്രങ്ങൾ താരപരിവേഷം മറന്നു കാണാൻ ആഗ്രഹിക്കുന്നവർക്ക് ട്രോജൻ ഉറപ്പായും തൃപ്തി നൽകും. കണ്ടു നോക്കി അഭിപ്രായം വിലയിരുത്തുക.
**