അനുപമ പരമേശ്വരന്റെ ലിപ്‌ലോക് വീഡിയോ വൈറലാകുന്നു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
796 SHARES
9547 VIEWS

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം മലയാളത്തിലും തമിഴകത്തും ഒരുപോലെ ഹിറ്റായ ചിത്രമായിരുന്നു . പ്രേമത്തിലൂടെ അനുപമ പരമേശ്വരന്‍ എന്ന താരം പ്രശസ്തിയുടെ കൊടുമുടി കയറുകയായിരുന്നു.മേരി എന്ന കഥാപാത്രത്തെ ആണ് അനുപമ പ്രേമത്തിൽ അവതരിപ്പിച്ചത്. മലയാളത്തിന് പുറമെ തെന്നിന്ത്യൻ ഭാഷകളിൽ അനുപമ വളരെ വേഗം സജീവമാകുകയായിരുന്നു. എന്നാൽ മലയാളം വേണ്ട രീതിയിൽ ഈ അഭിനേത്രിയെ ഉപയോഗപ്പെടുത്തുന്നില്ല എന്നതും സത്യമാണ്. പ്രേമം തെലുങ്ക് റീമേക്കിലൂടെ തെലുങ്കിലെ മിന്നും താരമായി മാറിയ അനുപമ പരമേശ്വരന്‍ ഇന്ന് തെന്നിന്ത്യയിലെ സൂപ്പര്‍സ്റ്റാറുകളുടെ നായികമാരുടെ പട്ടികയില്‍ മുന്‍ പന്തിയില്‍ തന്നെയാണുള്ളത്.

അനുപമയുടെ പുത്തന്‍ ഗാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്. വളരെ പെട്ടന്ന് തന്നെ വീഡിയോ സോങ് ഇന്ത്യ ഒട്ടാകെ വൈറലായി മാറി. ആഷിഷ് റെഡ്ഡിയും അനുപമ പരമേശ്വരനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രമായ ‘റൗഡി ബോയ്‌സ് എന്ന സിനിമയിലെ ഒരു ഗാനം കഴിഞ്ഞദിവസം പുറത്ത് വിട്ടിരുന്നു. ഈ ഗാനരംഗത്തില്‍ ഇരുവരും തമ്മിലുള്ള പ്രണയരംഗങ്ങള്‍ കോര്‍ത്തിണക്കിയിരുന്നു.അനുപമയും ആഷിഷും തമ്മിലുള്ള ലിപ്ലോക്ക് രംഗം ഉള്‍പ്പെട്ട ഗാനമാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. നേരത്തേ ട്രെയിലറും ഇത്തരത്തില്‍ ശ്രദ്ധ നേടിയിരുന്നു. ട്രെയിലര്‍ റിലീസ് ചെയ്തത് മുതല്‍ ചിത്രത്തിലെ അനുപമയുടെ ലിപ് ലോക്ക് രംഗം ചര്‍ച്ചയായിരുന്നു.അനുപമയുടെ വാക്കുകൾ ഇങ്ങനെ

“ലിപ് ലോക്ക് രംഗം ആ സിനിമയുടെ ഒരു ഭാഗം മാത്രമാണ്. ആഷിഷ് ചെയ്യുന്ന കഥാപാത്രത്തെയാണ് ചുംബിച്ചത് എന്ന നിലയില്‍ മാത്രമേ കണ്ടിട്ടുള്ളൂ. സിനിമ കണ്ടവര്‍ ഇഴുകി ചേര്‍ന്ന് അഭിനയിച്ച രംഗം കാണുമ്പോള്‍ സിനിമയില്‍ അതിന്റെ ആവശ്യകതയെ കുറിച്ച് മനസ്സിലാക്കും” – അനുപമ പറയുന്നു.

തമിഴ് ഉദയാർ മാതാപിതാക്കളായ ഇ.പരമേശ്വരന്റെയും സുനിത പരമേശ്വരന്റെയും മകളായി 1996-ൽ ഇരിഞ്ഞാലക്കുടയാണ് അനുപമ ജനിച്ചത് . ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ, നാഷണൽ ഹയർ സെക്കന്ററി സ്കൂൾ ഇരിങ്ങാലക്കുട എന്നിവിടങ്ങളിലെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം കോട്ടയം സി.എം.എസ്. കോളേജിൽ ബി.എ. ലിറ്റെറേച്ചർ കമ്മ്യൂണിക്കേഷൻ & ജേർണലിസം പഠിച്ചു. സഹോദരൻ അക്ഷയ് പരമേശ്വരൻ.

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഗോൾഡ് ഒരു ഗംഭീര സംവിധാകന്റെ… ഗംഭിര നടന്റെ… ഗംഭീര സിനിമയാണ്… “മലയാളത്തിലെ ഹോളിവുഡ് പടം” – കുറിപ്പ്

ശ്രീ സന്തോഷ് പണ്ഡിത്തിന് മലയാളത്തിലെ സൂപ്പർ സ്റ്റാർ ആകാനുള്ള കേപ്പബിളിറ്റി ഉണ്ട് എന്ന്