ടിഷ്യൂ തുടയ്ക്കാൻ വിധിക്കപ്പെട്ട പടയപ്പയുടെ നീലാംബരി

Anupriya Raj

പൊതുവെ രജനി സിനിമകളുടെ ഫാൻ അല്ല. എങ്കിലും ജയിലർ എന്നെ ബോറടിപ്പിച്ചില്ല. രജനികാന്തിന്റെ സ്വാഗും സ്റ്റൈലും വേറെ ലെവൽ ഫീൽ ആണ് പകർന്നത് .ക്ളീഷേ പ്ലോട്ട് , വില്ലന്റെ കൊടും ക്രൂരതകൾ , നന്മയ്ക്കു വേണ്ടി പൊരുതുന്ന സ്റ്റൈൽ മന്നൻ നായകൻ , ഫ്ലൂട്ട് ഊതി ഐറ്റം ഡാൻസ് കളിക്കുന്ന സുന്ദരിയായ നായികയുടെ കാമിയോ പ്രസൻസ്, അന്തം വിട്ട് നോക്കിയിരിക്കുന്ന പ്രത്യേകിച്ച് യാതൊന്നും ചെയ്യാനില്ലാതെ വീട്ടിനുളളിൽ പതിങ്ങിയിരിക്കുന്ന രണ്ടു നായികമാർ . സർവത്ര പ്രഡിക്റ്റബിൾ മയമാണ് കാര്യങ്ങൾ. പക്ഷെ എക്സൈറ്റിങ് ആയി ഒരു സീൻ എങ്ങനെ ബിൽഡപ്പ് ചെയ്യാം( വീട്ടിൽ കയറി ഗുണ്ടകൾ വെട്ടിക്കൊല്ലാൻ ശ്രമിക്കുന്ന രംഗം ഒരേ പൊളി) cringe ആവാതെയുള്ള കോമഡി രംഗങ്ങൾ (മെന്റൽ ഹോസ്പിറ്റലിലെ ഡോക്ടറുടെ പെർഫോമൻസും ബ്ലാസ്റ്റ് മോഹനൻറെ പ്രണയവും) എന്നിവയെല്ലാം ഗംഭീര തീയറ്റർ experience ആണ് എനിക്ക് നൽകിയത്.

ഇനി കാര്യത്തിലേക്ക് വരാം.. so called നായികമാരിൽ നിന്നും വിഭിന്നമായി അപാരമായ എനർജിയും റേഞ്ചുമുള്ള തമിഴ് സിനിമയിലെ മുൻ നിര നായികമാരിൽ ഒരാളാണ് രമ്യ കൃഷ്ണൻ. പടയപ്പയിലെയും ബാഹുബലിയിലെയും അത്യുജ്ജ്വല പ്രകടനത്തിന് പാൻ ഇന്ത്യൻ ലെവലിൽ അവർക്ക് പ്രശംസയും നേടാനായി. പടയപ്പയുടെ പ്രണയം നേടാനായി ഏതറ്റം വരെയും പോകാൻ റെഡിയായ വാശിയും ധാർഷ്ട്യവുമുള്ള നീലാംബരിയിലേക്കുള്ള രമ്യ കൃഷ്ണന്റെ പകർന്നാട്ടം ഒരു മാസ്സ് ഫീൽ തന്നെയാണ് നൽകിയത്. ബാഹുബലിയിലെ ശിവഗാമിയുടെ ഉശിരും ആജ്ഞാശേഷിയും ബുദ്ധികൂർമ്മതയും എത്ര കൃത്യതയോടെയാണ് അവർ അവതരിപ്പിച്ചത്. രക്തം മുഖത്ത് തെറിക്കുമ്പോൾ ടിഷ്യു കൊണ്ട് തുടയ്ക്കാനും ഇടയ്ക്ക് വന്ന് രജനികാന്തിനോട് ‘എന്നെങ്കെ വല്ലതിരുക്ക്’ എന്ന ആവർത്തന വിരസമായ ചോദ്യത്തിൽ ചുരുക്കാനും ഇത്രയും റേഞ്ചുള്ള നടിയെ വേണമായിരുന്നോ? ‘ഒടുവിൽ നീലാംബരിക്ക് പടയപ്പയുടെ ഭാര്യ ആകാൻ സാധിച്ചു’ എന്ന മട്ടിലാണ് ജയിലറിലെ രജനികാന്തിന്റെയും രമ്യ കൃഷ്ണന്റെയും റോളുകളെ സോഷ്യൽ മീഡിയയിൽ വിശേഷിപ്പിച്ചത്. മുത്തുവേലിന്റെ ഭാര്യ എന്ന ടാഗിനപ്പുറം ആ കഥാപാത്രത്തിന്റെ ഡീറ്റെയിൽസിലേയ്ക്ക് പോകാതിരുന്നതൊക്കെ സംവിധായകന്റെ സ്വാതന്ത്ര്യം. പക്ഷെ രമ്യ കൃഷ്ണനെ പോലെയുള്ള ഒരു ഗംഭീര നടിയ്ക്ക് ഇത്തരമൊരു soulless character നൽകിയത് തീരെ sensible ആയില്ലെന്നു തോന്നി.

കയ്യിലിരിപ്പ് നല്ലതായിരുന്നെങ്കിൽ വിനായകനെ മലയാളികൾ ഇപ്പോൾ നെഞ്ചിലേറ്റിയേനെ. നാല് ചുറ്റും ആക്രമണം നേരിടുമ്പോൾ എത്ര ശക്തമായാണ് ആ കഥാപാത്രം ചെറുത്തു നിൽക്കുന്നത്. കൊടും ക്രൂരനായ പച്ചയായ വില്ലൻറെ മാനറിസങ്ങൾ അവതരിക്കുവാൻ താൻ കേമനാണെന്നു ഇതിനു മുൻപും വിനായകൻ തെളിയിച്ചിട്ടുണ്ട്. പിന്നെ അനിരുദ്ധിന്റെ ബിജിഎമ്മിൽ ലാലേട്ടന്റെ ആ നടത്തമുണ്ടല്ലോ…..അതൊരു ഗംഭീര ഫീൽ തന്നെയാണ്.പക്ഷെ നെൽസാ… ടിഷ്യു തുടയ്ക്കുന്നതിൽ എക്സ്പേർട്ട് ആയ മാർക്കറ്റ് വാല്യൂ ഉള്ള ഒരുപാട് നടിമാർ തമിഴകത്തുണ്ട് . രമ്യ കൃഷ്ണനെ പോലൊരു നടിയുടെ റേഞ്ചിന് സ്പേസ് ഇല്ലെങ്കിൽ ആ ക്യാരക്റ്ററിൽ അവരെ പ്ലേസ് ചെയ്യാതിരിക്കുന്നതല്ലേ ഉചിതം.

Leave a Reply
You May Also Like

“ലൂസിഫർ തെലുഗുവിൽ ചിരഞ്ജീവി ചെയ്യുന്നു എന്ന് കേട്ടപ്പോൾ തന്നെ ഉറപ്പായിരുന്നു കുളം ആകും എന്നത്”, ലൂസിഫർ – ഗോഡ് ഫാദർ താരതമ്യം

Mega star’s God Father. Ramsheed Mkp *Spoiler* *alert* : സിനിമ കാണാൻ താല്പര്യം…

ജോൺ ലൂഥറിന്റെ അന്വേഷണങ്ങൾ

ജോൺ ലൂഥറിന്റെ അന്വേഷണങ്ങൾ Santhosh Iriveri Parootty “അഞ്ചാം പാതിര”യ്ക്ക് ശേഷം മലയാള സിനിമ കണ്ടത്…

കണ്ടാൽ നിങ്ങളുടെ മനഃസമാധാനം നഷ്ടപ്പെട്ടും, കണ്ടില്ലെങ്കിൽ നിങ്ങൾക്ക് നഷ്ടപ്പെടുന്നത് മികച്ചൊരു കലാ സൃഷ്ടി

Jaseem Jazi ഇങ്ങനെയൊരു ദിവസവും എന്റെ ജീവിതത്തിൽ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. ഞാൻ ഒരിക്കലും മറക്കാൻ സാധ്യതയില്ലാത്തൊരു…

പുതിയ അവതാരം എത്തി

മോഡലിംഗിലും അഭിനയത്തിലും നൃത്തത്തിലും ആയോധനാഭ്യാസങ്ങളിലും എല്ലാം കഴിവു തെളിയിച്ച താരമാണ് ചാലക്കുടിക്കാരിയായ നിമിഷ ബിജോ. നിമിഷയെന്നും…