മോഡി ഷാ കമ്പനിയെ ഹൃദയത്തോട് ചേർക്കൂ, മോഡിസ്ഥാനിൽ സുരക്ഷിതരാകൂ. മോദി സർക്കാരിനെത്തിയ പ്രശസ്തർ ആരെങ്കിലും പ്രതികരിച്ചാൽ റെയിഡ് ഉറപ്പായിരിക്കുകയാണ്. പലരും പ്രതികരിക്കാത്തതും അതുകൊണ്ടൊക്കെ തന്നെയാകും. നിങ്ങൾ കൊലപാതകികളോ, കള്ളക്കടത്തുകാരോ. , നികുതിവെട്ടിപ്പുകാരോ, തീവ്രവാദികളോ, വർഗീയ വാദികളോ, ഗോഡ്സെ സ്നേഹികളോ, ആരുമാകട്ടെ, മോഡി- ഷാ കമ്പനിയെ പിന്തുണക്കുന്നിടത്തോളം കാലം നിങ്ങൾക്ക് മോഡിസ്ഥാനിൽ നിർബാധം വിലസാം.
ഇനി പിന്തുണക്കാൻ താൽപര്യമില്ലെങ്കിൽ മോഡി-ഷാ കമ്പനിയുടെ ഉഡായിപ്പുകൾക്കെ നേരെ നിശ്ശബ്ദരായാൽ മതി, നിങ്ങൾ സുരക്ഷിതർ. മോഡി ഷാ കമ്പനിക്കെതിരെ പ്രതികരിച്ചാൽ നിങ്ങൾ രാജ്യത്തെ നിയമം പാലിക്കുന്നവരായാലും, അല്ലെങ്കിലും നിങ്ങടെ കാര്യം കട്ടപ്പുക..നിങ്ങളെ ഗോളാന്തര ഭീകരനാക്കാനും മോഡി- ഷാ കമ്പനി മടിക്കില്ല.
ഇപ്പോഴിതാ ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപിന്റെയും നടി തപ്സി പന്നുവിന്റെയും വസതികളില്‍ റെയ്ഡ്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. ഇരുവരുടെയും മുംബൈയിലെ വീടുകളിലാണ് റെയ്ഡ് . പൗരത്വ ഭേദഗതി നിയമം, കർഷക സമരം എന്നിവയിലെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ പല നയങ്ങളെയും അനുരാഗ് കശ്യപും തപ്സി പന്നുവും വിമര്‍ശിച്ചിട്ടുണ്ട്. അതിന്റെ പകപോക്കലാണ് ഇപ്പോൾ നടക്കുന്നത്.