സാമൂഹിക,സാമ്പത്തിക പുരോഗതി നേടുമ്പോഴാണ് ഒരു രാജ്യത്തിൽ മതങ്ങളും അനാചാരങ്ങളും വർഗ്ഗീയതയും ഇല്ലാതാകുന്നത്, അല്ലാതെ യുക്തിവാദത്തിലൂടെയല്ല

86

Anurag Tms

നാട്ടിലെ ഒരു ശരാശരി യുക്തിവാദിയോട് ഒരു പത്തു മിനിട്ട് സംസാരിച്ചാല്‍ കേള്‍ക്കുന്ന ഒരു ക്ലീഷേ ഡയലോഗാണ് “സ്കാണ്ടിനെവിയെലെക്ക് നോക്കൂ, മതങ്ങള്‍ ഇല്ലാത്തതിനാല്‍ എത്ര മികച്ച രീതിയിലാണ് അവര്‍ ജീവിക്കുന്നത് എന്ന് ” !! സ്വീഡനോ,ഫിനലണ്ടോ,നോര്‍വെയോ ഉദാഹരിക്കുകയും. എന്നാല്‍ ഇത് എത്രമാത്രം ശരിയാണ്? ഒരു രാജ്യത്ത് എങ്ങിനെയാണ് സംഘടിത മതങ്ങള്‍ക്ക് സ്വാഭാവികമായും സ്വാധീനം ഇല്ലാതാവുന്നത്?(An organic change)
മതങ്ങള്‍ ഇല്ലാതാവുമ്പോള്‍ സാമ്പത്തിക,സാമൂഹിക പുരോഗതി നേടും എന്ന് പറയുന്നത് യാഥാര്‍ത്യത്തെ തലതിരിചിടുന്നതാണ്.മസിലുള്ളത് കൊണ്ടാണ് ജിമ്മില്‍ പോയി ഇതൊക്കെ പൊക്കാന്‍ പറ്റുന്നത് അല്ലാതെ ജിമ്മില്‍ പോയി വ്യായാമം ചെയ്യുന്നത് കൊണ്ടല്ല മസിലുണ്ടാകുന്നത് എന്ന് പറയുന്ന പോലെ . ഒരു രാജ്യത്ത് സംഘടിതമതങ്ങളുടെ സ്വാധീനം ഇല്ലാതാവുന്നത് ആ രാജ്യം,സാമൂഹിക,സാമ്പത്തിക പുരോഗതി നേടുംബോഴാണ് ഇവ രണ്ടും പരസ്പ്പര പൂരകങ്ങള്‍ ആണ്. അല്ലാതെ യുക്തിവാദ സംഘത്തില്‍ പോയി ചേര്‍ന്നിട്ടല്ല. ഈ മാറ്റം ഒരു രാജ്യത്ത് വരുന്നത് ജനാധിപത്യ൦,പൊതുവിദ്യാഭ്യാസം,പൊതു ആരോഗ്യം എന്നിവ കൊടുക്കുമ്പോള്‍ ആണ്

(തൊഴില്‍ സുരക്ഷിതത്ത്വം,കുട്ടികളുടെയും, വൃദ്ധരുടെ സംരക്ഷം തുടങ്ങി അനേകം സാമൂഹിക സുരക്ഷാ പദ്ധതികള്‍ ഉണ്ടാവണം ഏറ്റവും പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങള്‍ നമുക്ക് പരിശോധിക്കാം)

ജനാധിപത്യം

നമ്മള്‍ സ്ഥിരം ഉപയോഗിക്കുന്ന ഒരു വാക്കാണ്‌ ഇത് പക്ഷെ പ്രായോഗിക തലത്തില്‍ നമ്മള്‍ പലപ്പോഴും ഇത് ഉപയോഗിക്കാറോ ഇല്ല.വ്യക്തി ജീവിതത്തില്‍ പാലിക്കേണ്ട ഒരു ജീവിത രീതിയാണ് ഇത്(മറ്റൊരു ടോപ്പിക്കായതിനാല്‍ ഇപ്പോള്‍ അത് വിടാം) ഒരു രാജ്യത്ത് ജനാധിപത്യം(പ്രാതിനിധ്യ ജനാധിപത്യം) എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്ന് വളരെ ലളിതമായി നോക്കാം. ജനങ്ങള്‍ തിരെഞ്ഞെടുപ്പില്‍ ജനപ്രതിനിധികളെ തിരെഞ്ഞെടുക്കുന്നു ,അവര്‍ ആ രാജ്യത്തിന്‌ ആവിശ്യമായ നിയമങ്ങള്‍ ഉണ്ടാക്കുന്നു. കോടതികള്‍ അത് വ്യാഖ്യാനിക്കുകയും,പോലീസ് സംവിധാനം ഉപയോഗിച്ച് അത് നടപ്പില്‍ വരുന്നു എന്ന് ഉറപ്പുവരുത്തുന്നു. നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യത്ത് തിരെഞ്ഞെടുപ്പ് നടക്കുകയും,ജനപ്രതിനിധികള്‍ പോയി നിയമം ഉണ്ടാക്കുയും ചെയ്യുന്നു എന്നാല്‍ കോടതികളുടെ അപര്യാപ്തതയും,പോലീസിങ്ങിന്‍റെ കാര്യക്ഷമത ഇല്ലായ്മയും കാരണം.ജനാധിപത്യം വളരെ മോശമോ(Democracy Indexഇല്‍ 51 ആണ്) പ്രവര്‍ത്തന രഹിതമോ ആണ. ഇത് ഭരിക്കുന്നവര്‍ക്ക് അറിയാഞ്ഞിട്ടല്ല. കോടതികളുടെ എണ്ണം വര്‍ദ്ധിപ്പിച്ചാല്‍,പോലീസിനെ ഒരു സ്വതന്ത്ര അന്വേഷണ ഏജന്‍സി ആക്കിമാറ്റിയാല്‍ നിലവിലുള്ള ഭൂരിപക്ഷ രാഷ്ട്രീയ നേതാക്കള്‍ തന്നെ അകത്താകും.പൂച്ചക്കാരു മണി കെട്ടും എന്നതാണ് പ്രശ്നം.ഉയര്‍ന്ന ജീവിത നിലവാരമുള്ള രാജ്യങ്ങളില്‍ മികച്ച ജുഡീഷ്യല്‍ സിസ്റ്റവും ഉണ്ട്. വ്യക്തിക്ക് രാജ്യത്തെ നിയമത്തിന്‍റെ പരിരക്ഷ കിട്ടുമ്പോള്‍ പൗരന് സംഘടയെക്കാള്‍ പ്രാധാന്യ൦ കിട്ടുന്നു. നിയമപരമായി നടക്കേണ്ട ഒരു കാര്യം നടന്നു കിട്ടാന്‍ ഒരു നേതാവിന്റെയും കാലുപിടിക്കേണ്ടി വരുന്നില്ല. ഒരു മതമേധാവിയും പറയുന്നത് കേട്ടായിരിക്കില്ല ആ രാജ്യത്തെ പൌരന്‍ വോട്ടു ചെയുകയോ,ചെയതിരിക്കുകയോ ചെയുന്നത്‌.

പൊതുവിദ്യാഭ്യാസം

വിദ്യാഭ്യാസം നേടിയാല്‍ പൌരന്‍ വളരെ ഉയര്‍ന്ന നിലവാരമുള്ള ഒരു വ്യക്തിയാവും എന്നത് ഒരു തെറ്റായ ധാരണയാണ്.എങ്ങിനെ എവിടെ നിന്നും ഇത് കിട്ടുന്നു എന്നതിന് തുല്ല്യ പ്രാധാന്യമുണ്ട് വെറും അറിവുകളുടെ ശേഖരണമല്ല വിദ്യാഭ്യാസം ഈ പ്രക്രിയക്ക് ഒരു സാമൂഹിക തലം കൂടിയുണ്ട്.ഇവിടെയാണ്‌ ഉന്നത നിലവാരമുള്ള പൊതുവിദ്യാലയങ്ങളുടെ പ്രാധാന്യം. സര്‍ക്കാര്‍ ആയിരിക്കണം ഇത് നടത്തേണ്ടത്. എല്ലാ മതങ്ങളിലും,ജാതികളിലും,സാമ്പത്തിക സ്ഥിതിയിലും,ഉള്ള കുട്ടികള്‍ ലിംഗവ്യത്യാസം ഇല്ലാതെ ഒരേ സ്കൂളില്‍ പഠിക്കുമ്പോള്‍ അതുണ്ടാക്കുന്ന സാമൂഹിക മാറ്റം, അഖണ്ടത(social integration) അളവറ്റ്താണ.വ്യത്യസ്ഥ ജാതി,മത,സാമ്പത്തിക,ലിംഗ സൌഹൃദങ്ങള്‍ ഒരു രാജ്യത്തിന്‍റെ നല്ല നാളെകളായി അവിടെ വരുകയാണ്.ഇത്തരം പഠന പരിസ്ഥിതിയില്‍ നിന്നും പുറത്തു വരുന്ന ഒരാള്‍ മനുഷ്യനെ മനുഷ്യനായി കാണുന്ന ഒരാളായിരിക്കും. വിദ്യാഭ്യാസ പ്രക്രിയയിലെ മതത്തിന്‍റെ സ്വാധീനം മനസിലാക്കാന്‍ നമ്മുടെ നാട്ടിലെ ഇന്നത്തെ സ്കൂള്‍ നടത്തിപ്പുക്കാരെ നോക്കിയാല്‍ മതി. പള്ളീലച്ചന്‍മാരും,വെലാപ്പള്ളിയും,നായന്മാര്‍ക്കും,കൊയ്മാര്‍ക്കും വേണ്ടിയുള്ള ഏറ്റവും വലിയ സാമ്പത്തിക സ്രോതസായി വിദ്യാഭ്യാസം തുറന്നിട്ടു കൊടുത്തിരിക്കയാണ്. വിദ്യാസ സ്ഥാപനങ്ങളിലെ മുട്ടിനു മുട്ടിനുള്ള പ്രാര്‍ത്ഥനകളും, പേടിപ്പകലും വേറെ. ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ നിലവാരമുള്ള രാജ്യങ്ങളില്‍ സര്‍ക്കാര്‍ ആണ് അതിനായി പണം മുടക്കുന്നതും മികച്ച സൌനജന്യ വിദ്യാഭ്യാസം എല്ലാ പൌരനും ലഭിക്കുന്നു എന്നും ഉറപ്പു വരുത്തുന്നതും .എല്ലാ കുട്ടികളും സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിക്കുമ്പോള്‍ അവിടെ സമ്പന്നന്‍റെയും,രാഷ്ട്രീയക്കരന്റെയും മക്കളും ഉണ്ടാകും സ്വന്തം മക്കളുടെ കാര്യമോര്‍ത്തെങ്കിലും സര്‍ക്കാര്‍ സ്കൂളില്‍ ഉയര്‍ന്ന നിലവാരം ഉറപ്പുവരുത്താന്‍ ഇവര്‍ മെനക്കെടും അതിന്‍റെ പ്രയോജനം സമൂഹത്തിന് മൊത്തം ലഭിക്കുകയും ചെയ്യും.

പൊതു ആരോഗ്യം

ചികിത്സാ രംഗത്തെ ഭാരിച്ച ചിലവ് ഏതൊരു ഇടത്തരക്കാരെനെയും ദരിദ്രനാക്കി മാറ്റും. ലോകത്തിലെ ഉയര്‍ന്ന ജീവിത നിലവാരമുള്ള ആദ്യ പത്തു രാജങ്ങളെ {Based on these factors, the ten countries with the highest quality of life are:Denmark,Switzerland,Finland,Australia,Iceland,Austria,Netherlands,German,New Zealand,Sweden) എടുത്തു പരിശോധിച്ചു നോക്കൂ അവിടെയെല്ലാം സര്‍ക്കാര്‍ ആണ് ആശുപത്രി നടത്തുന്നതും അല്ലെങ്കില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ചികിത്സക്ക് ആവിസ്യമായ പണം കൊടുക്കുന്നതും. ഇത് പൗരന് സാമ്പത്തിക സുരക്ഷിതത്വവും, ഉയര്‍ന്ന ജീവിത നിലവാരവും ഉറപ്പുവരുത്തുന്നു.ഇതൊന്നും ഇല്ലാത്ത ഇന്ത്യ പോലുള്ള രാജ്യങ്ങളിലോ വ്യ്വസായികാളോ ,മത സ്ഥാപനങ്ങളോ ആണ് ആശുപത്രികള്‍ നടത്തി കൊള്ളലാഭം കൊയ്യുന്നത്. മതങ്ങളുടെ സാമ്പത്തിക സ്രോതസ്സ് വര്‍ധിപ്പിക്കുക മാത്രമല്ല സാമ്പത്തികവും,മാനസികുമായി തകര്‍ന്നിരിക്കുന്ന ദുര്‍ബല അവസ്ഥയില്‍ ഉള്ള മനുഷ്യരെയും അവരുടെ കുടുംബങ്ങളെയും പ്രാര്‍ഥനക്കും, ദൈവ സുശ്രുശക്കും വിളിച്ച് ഇമോഷണല്‍ ബ്ലാക്ക്മെയിലും വശത്താക്കലും വേറെയും.

ഇതിനൊക്കെ പുറമേ ലിംഗതുല്ല്യത,തൊഴില്‍ സുരക്ഷിതത്ത്വം,കുട്ടികളുടെയും, വൃദ്ധരുടെ സംരക്ഷം തുടങ്ങി അനേകം സാമൂഹിക സുരക്ഷാ പദ്ധതികള്‍ വേറെയും ഇതൊന്നുമല്ല ഈ നാട്ടുക്കാരെല്ലാം യുക്തിവാദ ക്ലാസിന് പോയി ഞാനോധയം നേടിയവരാണെന്നാണ് യുക്തിവാദി ബുദ്ധിജീവികളുടെ വാദം. മുകളില്‍പ്പറഞ്ഞ സാമൂഹിക സുരക്ഷിത പദ്ധതിക്കള്‍ക്ക്‌ ഒരു രാജ്യത്തിലെയും ബഹുഭൂരിപകക്ഷം ജനതയും അനുകൂലമായിരിക്കും അത് നടപ്പില്‍ വരുത്തുന്നതിന്റെ പരിണിതഫലമാണ് സംഘടിത മതങ്ങള്‍ക്ക് സ്വാധീനം കുറഞ്ഞ,സാമ്പത്തിക അഭിവൃദ്ധി നേടിയ സമാധാന൦ നിറഞ്ഞ രാജ്യങ്ങള്‍ അല്ലാതെ മതങ്ങള്‍ ഇല്ലാതാകുമ്പോള്‍ സ്വര്‍ഗ്ഗസമാനമാവുന്നതല്ല.
സമ്പന്ന യുറോപ്പ്യന്‍ രാജ്യങ്ങള്‍ക്ക് ഇതെല്ലാം കൊടുക്കാം പാവപ്പെട്ട ഇന്ത്യക്ക് ഇതൊക്കെ സൗജന്യമായി കൊടുക്കാന്‍ കഴിയുമോ എന്നത് ആയിരിക്കും അടുത്ത ചോദ്യം. ഇതൊക്കെ കൊടുത്തത് കൊണ്ട് മാനുഷിക വിഭവ ശേഷിയില്‍ നിക്ഷേപം നടത്തിയതുകൊണ്ടാണ് ഈ രാജ്യങ്ങള്‍ സമ്പന്നമായത്.

Advertisements