തെന്നിന്ത്യൻ ഡയറക്ടർ ഗൗതം വാസുദേവ് മേനോൻ,ജോണി ആന്റണി,ക്വീൻ, കളർപടം തുടങ്ങിയ ഹിറ്റുകളിലൂടെ പ്രേക്ഷകരുടെ പ്രീതി നേടിയ അശ്വിൻ ജോസ്, 96 സിനിമയിലൂടെ ഏറേ ശ്രദ്ധേയയായ ഗൗരി,ഷീല, ദേവയാനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഹദ് സംവിധാനം ചെയ്ത “അനുരാഗം ” മെയ് 5 ന് പ്രദർശനത്തിനെത്തിയ ചിത്രമാണ്. മൂസി, ദുർഗ കൃഷ്ണ, സുധീഷ് കോഴിക്കോട്, മണികണ്ഠൻ പട്ടാമ്പി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ലക്ഷ്മി നാഥ്‌ ക്രിയേഷൻസ്,സത്യം സിനിമാസ് എന്നീ ബാനറിൽ സുധിഷ് എൻ, പ്രേമചന്ദ്രൻ എ ജി എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് ഗോപി നിർവ്വഹിക്കുന്നു. ‘പ്രകാശൻ പറക്കട്ടെ’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന ‘അനുരാഗ’ത്തിന്റെ തിരക്കഥ അശ്വിൻ ജോസിന്റേതാണ് .

മനു മഞ്ജിത്ത്,മോഹൻ കുമാർ,ടിറ്റോ പി.തങ്കച്ചൻ എന്നിവരുടെ വരികൾക്ക് നവാഗതനായ ജോയൽ ജോൺസ് സംഗീതം പകരുന്നു.എഡിറ്റിംഗ്-ലിജോ പോൾ.പ്രൊജറ്റ് ഡിസൈനർ- ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ-സനൂപ് ചങ്ങനാശ്ശേരി,സൗണ്ട് ഡിസൈൻ-സിങ്ക് സിനിമ,കല-അനീസ് നാടോടി, കോസ്റ്റ്യൂം ഡിസൈൻ-സുജിത്ത് സി.എസ്, മേക്കപ്പ്- അമൽ ചന്ദ്ര, ത്രിൽസ്- മാഫിയ ശശി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ-ബിനു കുര്യൻ,നൃത്തം-അനഘ, റീഷ്ദാൻ,ജിഷ്ണു,ചീഫ് അസോസിയേറ്റ് ഡയറക്ടർ-രവിഷ് നാഥ്, ഡിഐ-ലിജു പ്രഭാകർ, സ്റ്റിൽസ്-ഡോണി സിറിൽ,-ഡിജിറ്റൽ പിആർഒ: വൈശാഖ് സി. വടക്കേവീട്, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോടൂത്ത്സ്.

പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി കൊണ്ടാണ് അനുരാഗം പ്രദർശനം തുടരുന്നത്. ആസ്വാദക ഹൃദയങ്ങളിൽ പ്രണയത്തിന്റെ നവ്യാനുഭൂതി പകരുന്ന ചിത്രത്തിന് അത്രയേറെ പോസിറ്റിവ് റിവ്യൂകൾ ആണ് വരുന്നത്. കേരളത്തിലെ പ്രളയത്തിന്റെ കഥപറയുന്ന ‘2018’ എന്ന ചിത്രം ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിച്ചാണ് അനുരാഗം പ്രേക്ഷകപ്രീതി നേടുന്നത്. ഏതാനും പ്രേക്ഷകാഭിപ്രായങ്ങൾ ഇങ്ങനെ…

Govind Krishna

ഈ ലോകത്തെ ഏറ്റവും സുന്ദരമായ വികാരം എന്താണെന്നറിയാമോ? അത് അനുരാഗമാണ്… സ്നേഹമാണ്… പ്രണയമാണ്.ഒരാൾക്ക് തന്നേക്കാളേറെ മറ്റൊരാളെ സ്നേഹിക്കാൻ കഴിയുന്നുവെങ്കിൽ അതിലും സുന്ദരമായ എന്ത് വികാരമാണ് വേറെയുള്ളത്.പറഞ്ഞു വരുന്നത് ഇന്നലെ ഞാൻ കണ്ട അനുരാഗമെന്ന സിനിമയെ കുറിച്ചും അതിലെ ജോസ് എന്ന കഥാപാത്രത്തെ കുറിച്ചുമാണ്.ജോസിന് പ്രായം കുറെയായെങ്കിലും ഇപ്പോഴും ഒറ്റത്തടിയാണ്… കല്യാണം കഴിക്കാത്തത് പണ്ട് സ്കൂളിൽ പഠിച്ച കാലത്ത് ജോസിനുണ്ടായിരുന്ന ഒരു വൺ സൈഡ് ലവ് നെ ഓർത്താണ്.

അവളെ നഷ്ടപെട്ടതിന്റെ ദുഃഖത്തിൽ പത്ത് നാല്പതു വയസ് വരെ ഒറ്റക്ക് ജീവിക്കുന്ന ജോസിന് മരുഭൂമിയിലെ മഴ പോലെ താൻ ജോലി ചെയ്യുന്ന ബാങ്കിലെ മേഴ്‌സി എന്ന സ്ത്രീയോട് പ്രണയം തോന്നുകയാണ്.ജോസിനെ പോലെയുള്ള ആളുകൾ ഇന്നത്തെ കാലത്ത് ഉണ്ടോ എന്നത് സംശയമാണ്.. എന്നാലും ഈ കഥാപാത്രം എന്റെ മനസ്സിൽ തറച്ചു…തന്റെ അമ്മച്ചിയേയും പള്ളിയിലെ അച്ഛനെയും ഒക്കെ കൂട്ടുപിടിച്ച് മേഴ്‌സിയോട് പ്രണയം തുറന്നു പറയാനുള്ള ആ പാവം മനുഷ്യന്റെ ശ്രമങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രം മൊത്തത്തിൽ നല്ലൊരു ഫീൽഗുഡ് വൈബ് ആണ് നൽകുന്നത്.

‘അനുരാഗം’ പറയുന്നത് മൂന്ന് ജോടി പ്രണയിതാക്കളുടെ കഥയാണ്.. അതിൽ ഒന്ന് മാത്രമാണ് ഈ ജോസും മേഴ്‌സിയും.ഇത് കൂടാതെ മെഴ്സിയുടെ മകനും ക്ലാസ്സ്‌മേറ്റ് ആയ ജനനിയും തമ്മിലുള്ള പ്രണയവും ജനനിയുടെ അമ്മയും അച്ഛനും ആയിട്ടുള്ള പ്രണയവുമൊക്കെ സിനിമയിലെ പ്രധാന വിഷയങ്ങളാണ്. ജോസ് ആയി ജോണി ആന്റണിയും മേഴ്‌സി ആയി ദേവയാനിയും ഒരു രക്ഷയുമില്ലാത്ത പ്രകടനമാണ് പടത്തിൽ കാഴ്ച വച്ചിരിക്കുന്നത്.പ്രത്യേകിച്ചും ജോണി ചേട്ടൻ എത്ര റിയലസ്റ്റിക് ആയിട്ടാണ് ജോസിനെ അവതരിപ്പിച്ചിരിക്കുന്നതെന്ന് കണ്ട് തന്നെ അറിയണം.ജോസിന്റെ അമ്മച്ചി ആയി വന്ന ഷീല പലയിടത്തും ആ പഴയ കൊച്ചു ത്രേസ്യയെ ഓർമിപ്പിച്ചു.പ്രണയത്തിന്റെ മധുരവും കൊച്ചു നുറുങ്ങു തമാശകളും ഒക്കെ കലർന്ന നല്ലൊരു ഫീൽഗുഡ് സിനിമ കാണാൻ താല്പര്യമുള്ളവർക്ക് അനുരാഗം തീർച്ചയായും തിയേറ്റർ കാഴ്ചക്കായി പരിഗണിക്കാം.

Raj Kumar

2018 ഇന്റെ ഇടയിൽ മുക്കികളയേണ്ട മറ്റൊരു OTT പ്രോഡക്റ്റ് ആകേണ്ട സിനിമ അല്ല അനുരാഗം.സിനിമ സൂചിപ്പിക്കുന്ന തീം വളരെ മികച്ച രീതിയിൽ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിഞ്ഞു എന്നതാണ് സിനിമയുടെ പ്രസക്തി. അശ്വിൻ തന്നെ എഴുതിയ സിനിമ അദ്ദേഹം തന്നെ അഭിനയിച്ചും മനോഹരം ആക്കിയിട്ടുണ്ട്. സീനിയർ താരങ്ങളെ മികച്ച രീതിയിൽ പ്രത്യേകിച്ച് ജോണി ചേട്ടൻ തന്നെ സിനിമയിൽ കാണാൻ സാധിക്കും.Ott വന്നിട്ട് പുകഴ്ത്താൻ നിൽക്കേണ്ട കാര്യമില്ല. ധൈര്യമായി തിയേറ്ററിൽ കാണാം ആസ്വദിക്കാം ഈ അനുരാഗത്തെ.

Sam Alex

അനുരാഗം സിനിമ ഒരു പ്രണയ കൺസപ്റ്റ് വ്യത്യസ്‌ത രീതിയിൽ നല്ലൊരു ഫ്ലോ, അധികം ക്‌ളീഷേ ഇല്ലാതെ അവതരിപ്പിച്ചിരിക്കുന്നു, മനോഹരമായ ഒരുപാട് നിമിഷങ്ങൾ നിറച്ച ഒരു ബ്യൂട്ടിഫുൾ മൂവി .അശ്വിൻ, ഗൗരി കോമ്പിനേഷൻ, ഗൗതം മേനോൻ വേഷമൊക്കെ സിനിമയിൽ പോസിറ്റീവ് ഫാക്ടർ ആയി നിറഞ്ഞു നിക്കുന്നു മൊത്തത്തിൽ രണ്ട് മണിക്കൂർ സമയത്ത് കൃത്യമായി കഥ പറഞ്ഞു പോയ ഒരു സിമ്പിൾ സിനിമ.

Aswin Ambu

2018 ടിക്കറ്റ് കിട്ടാതെ അനുരാഗത്തിന് കയറിയതാണ് .. സത്യം പറയട്ടെ പടം വളരെയധികം ഇഷ്ടപ്പെട്ടു .. തുടക്കം മുതൽ അവസാനം വരെ പുഞ്ചിരിയോടെ കണ്ടിരിക്കാവുന്ന ഒരു കളർഫുൾ പടം .അശ്വിൻ .. അശ്വിന്റെ കൂടെ അഭിനയിച്ച കൂട്ടുകാരൻ ഇരുവരും അടിപൊളി കോംബോ ആയിരുന്നു ..പിന്നെ ജോണി ആന്റണി , ഗൗദം മേനോൻ ഇരുവരും നന്നായി ചെയ്തിട്ടുണ്ട്. ഡയറക്ടർ ഷഹദ് ബ്രോ നിങ്ങളിൽ നിന്ന് ഇനിയും ഇതു പോലെ കിടിലിൻ എന്റർടൈനർ പ്രതീക്ഷിക്കുന്നു .കൂടുതൽ ഒന്നും പറയാനില്ല ഫാമിലിയായി കണ്ടാൽ നിങ്ങൾക്കീ സിനിമ ഉറപ്പായും ഇഷ്ടപ്പെടും.

Muneer Fassal

അനുരാഗം നിറഞ്ഞ സദസ്സിൽ കാണാൻ യോഗ്യത നിറഞ്ഞ ഒരു സിമ്പിൾ സിനിമ, എടുത്തു പറയേണ്ടത് തട്ടികൂട്ട് മെറ്റീരിയൽ സെറ്റ് അപ്പ് ആകാതെ നീറ്റ് മേക്കിങ് സിനിമയുടെ ക്വാളിറ്റി കാണിച്ചു തരുന്നു. മൂന്ന് ജോഡി പ്രണയകഥകൾ പറയുന്ന സിനിമ മൂന്നും കൃത്യമായി പറയുന്നതാണ് സിനിമയുടെ ഹൈലൈറ്റ്. ജോണി ആന്റണി, ദേവയാനി, ഗൗതം, ലെന, അശ്വിൻ, ഗൗരി തുടങ്ങിയ പെയർ കോമ്പിനേഷൻ സിനിമയുടെ പോക്കിന് കൊടുക്കുന്ന പ്രകടനം അത്ര റിയലാസ്റ്റിക് മൂഡ് ഒരുപാട് തമാശകളും ഒപ്പം പ്രണയത്തിന്റെ മധുരവും ഒക്കെ നിറഞ്ഞ മികച്ച ഒരു ഫീൽ ഗുഡ് പ്രണയ സിനിമയായി കാണാം.

Nasser Chemmat

ഇന്ന് കോഴിക്കോട് ആശിർവാദ് സിനിമയിൽ നിന്നും എന്റെ സുഹൃത് കണ്ണദാസ് മൊന്നിച് സിനിമ കണ്ടു . പ്രണയം അത് വിവിധ തലങ്ങൾ . പലർക്കും അവരുടെ ജീവിതവുമായി ഒത്തുനോക്കാൻ പറ്റുന്ന ഓരോ സീനുകളും . ജീവിതത്തിൽ പ്രണയിക്കാത്തവർ ആയി ആരും ഇല്ല എന്നുള്ളത് സിനിമയിൽ ഉടനീളം കാണിച്ചു തരികയാണ് അനുരാഗം സിനിമ . എല്ലാ പ്രായക്കാർക്കും ഒരുപോലെ ഉൾക്കൊള്ളാൻ കഴിയുന്ന നല്ലൊരു സിനിമ . തീയേറ്ററിൽ കയ്യടിയും ചിരിയും ഹോ അശ്വിനും മൂസിയും തമ്മിലുള്ള ഹ്യൂമർ ശരിക്കും വർക്ക് ആയി . കോളേജ് പിള്ളേരുടെ പ്രണയവും അതിലൂടെ ഉണ്ടാകുന്ന മണ്ടത്തരങ്ങളും ഹ്യൂമർ തനിയായ ശൈലിയിൽ .മൂസ്സിയുടെ വീട്ടിലെ ജാഫർക്കയുമായുള്ള രംഗങ്ങൾ തിയേറ്റർ മുഴുവൻ കൂട്ട ചിരിയായിരുന്നു .ഗൗതം മേനോൻ സർ ഒരു രക്ഷയും ഇല്ല , വേറെ ലെവലാണ് ,

അശ്വിനും ജനനിയും മായുള്ള കോളേജ് പ്രേമം . ജോണി ചേട്ടന്റെ ദേവയാനി ചേച്ചിയുമായുള്ള പ്രണയം . ഗൗതം സാറും ലെനയുമായുള്ള പ്രണയം . എല്ലാ പ്രായത്തിലുള്ള പ്രണയവും . ഒപ്പം കുറച്ചു നൊമ്പരങ്ങളും . സിനിമ കണ്ടിറിങ്ങുന്നവർക് അവരുടെ ജീവിതവുമായി ബന്ധപെടുത്താവുന്ന ഒരുപാട് രംഗങ്ങൾ .അശ്വിന്റെ തിരക്കഥ ഷഹദിന്റെ സംവിധാനത്തിൽ അതിമനോഹരമായ ഒരു സിനിമ കുടുംബസമേതം എല്ലാവര്ക്കും കാണാവുന്നത് .

എന്റെ ചെറുപ്പകാലത് കണ്ട റഹ്മാൻ ശോഭന ജോഡികളുടെ കാണാമറയത് (1984) എന്ന സിനിമ കണ്ടതിന് ശേഷം ഇന്ന് അനുരാഗം കണ്ടപ്പോൾ അന്നത്തെ കോളേജ് വിദ്യാർത്ഥിയായ എനിക്ക് ഉണ്ടായ അതെ ഫീലിംഗ് എനിക്ക് തിരിച്ചു കിട്ടി ഈ അംബോത്തൊമ്പതാം വയസ്സിലും , താങ്ക് യൂ ഷഹദ് ആ പഴയ കാല ഓര്മകളിലേക് എന്നെ കൊണ്ടുപോയതിന് . പ്രണയിക്കുന്നവർക്കായി . പ്രണയിക്കാൻ തയ്യാറെടുക്കുന്നവർക്കായി . . പ്രണയിച്ചികൊണ്ടിരിക്കുന്നവർക്കായി . എല്ലാ പ്രായത്തിലുള്ളവർക്കും കണ്ട് ആസ്വദിക്കാൻ പറ്റുന്ന നല്ലൊരു കുടുംബ ചിത്രം . എല്ലാവരും കുടുംബ സമേതം അടുത്തുള്ള തീയേറ്ററിൽ പോയി സിനിമ .Congrats to entire team of Anuragam.

Ajmal Nazar

സ്റ്റോറി അറിയാമെങ്കിലും ഇത്രക്ക് ഗംഭീരം ആകും എന്ന് ഒരു പ്രതീക്ഷയുമില്ലാതെ ആണ് അനുരാഗം കാണാൻ പോയത് ഷഹദ് സുഹൃത്ത് ആയത് കൊണ്ട് ആദ്യ show തന്നെ കണ്ടു നല്ല രസമുള്ള ഒരു സിനിമ ആണ്. എല്ലാ ജനറേഷനും connect ചെയ്യുന്ന രീതിയിൽ ഉള്ള അടിപൊളി story ആണ് അനുരാഗം . കോമഡി romantic movie ആണ് എല്ലാവർക്കും ഇഷ്ടപെടും എന്ന് ഉറപ്പുണ്ട്. Aswin Jose കഥയും തിരക്കഥയും സംഭാഷണവും എഴുതി തകർത്ത് അഭിനയിച്ച ഗംഭീര സിനിമ ആണ് ഇത് എല്ലാവരും തിയേറ്ററിൽ തന്നെ പോയി കാണുക തീർച്ചയായും ഇഷ്ടപെടാതിരിക്കില്ല.

Kavya Das

പ്രണയിക്കാനും പ്രണയിക്കപ്പെടാനും ഇഷ്ടമല്ലാത്തതായി ആരാനുള്ളത്..എത്ര കണ്ടാലും മടുപ്പ് തോന്നാത്ത സിനിമകളാണ് പ്രണയ സിനിമകൾ..അത്തരത്തിലൊരു മികച്ച പ്രണയ സിനിമ തന്നെയാണ് ഷഹദ് നിലംബൂർ എന്ന സംവിധായകൻ ഇത്തവണ ഒരുക്കി വച്ചിരിക്കുന്നത്.പ്രകാശം പരക്കട്ടെ എന്ന സിനിമക്ക് ശേഷം അനുരാഗത്തിലേക്ക് എത്തുമ്പോൾ ഷഹദ് സംവിധായകനിന്ന നിലയിൽ ഒരുപാട് മുന്നേറിയിരിക്കുന്നു. പ്രണയവും സൗഹൃദവും ബന്ധങ്ങളുമെല്ലാം ഒരു രസച്ചരടിൽ കോർത്ത് ആദ്യാവസാനം പ്രേക്ഷകരെ എങ്കേജിങ്‌ ആയി മുന്നോട്ട് കൊണ്ട് പോകാൻ സിനിമക്ക് കഴിയുന്നുണ്ട്..മൂന്ന് വ്യത്യസ്ഥമായ പ്രണയങ്ങളും അവരുടെ ജീവിതവുമാണ് സിനിമയുടെ കഥാപശ്ചാത്തലം..അതിൽ വിദ്യാർത്ഥികളായ അശ്വിനും ജനനിയുമുണ്ട്… ഗായകനായ ശങ്കറിന്റെ പ്രണയമുണ്ട്… ജോണി ആന്റണി – ദേവയാനി എന്നിവരുടെ മറ്റൊരു പ്രണയവുമുണ്ട്.

അശ്വിൻ ജോസ്,ഗൗരി, ഗൗതം മേനോൻ ,ലെന, ദേവയാനി , ഷീല, ജോണി ആന്റണി തുടങ്ങി ഈ സിനിമയിലെ അഭിനേതാക്കൾ എല്ലാവരും ഒന്നിനൊന്നു കിടിലൻ ആയിരുന്നു..പ്രണയത്തിന് പ്രധാന്യമുള്ള സിനിമയാണെങ്കിലും ഇത് യൂത്തിന് മാത്രം ഇഷ്ടപെടുന്ന തരത്തിലുള്ള പടമല്ല… പൈങ്കിളി സിനിമയുമല്ല.. യൂത്തിനും കുടുംബ പ്രേക്ഷകർക്കും ഈ സിനിമ ഒരുപോലെ ആസ്വദിക്കാൻ സാധിക്കും .

Balaji Sarma (നടൻ )

‘2018’ കണ്ട് പുറത്തിറങ്ങിയപ്പോഴാണ് ഒരു ചെറിയ വേഷത്തിൽ ഞാൻ അഭിനയിച്ച, സുഹൃത്ത് ഷഹദ് സംവിധാനം ചെയ്ത ‘അനുരാഗം’ എന്ന സിനിമയുടെയും റിലീസ് ഇന്നാണല്ലോ എന്നോർത്തത്. ഒരു ആവറേജ് അനുഭവം പ്രതീക്ഷിച്ചുപോയ എന്നെ അക്ഷരാർദ്ധത്തിൽ ഞെട്ടിച്ചുകളഞ്ഞു.മനസ്സിൽ പ്രണയം ഉള്ളവൻ ഈ സിനിമ കണ്ടാൽ രണ്ട് തുള്ളി കണ്ണുനീർ പൊഴിക്കാതിരിക്കില്ല. മനസ്സിൽ പ്രണയം ഇല്ലാത്തവൻ ഈ സിനിമ കണ്ടാൽ, ഒന്ന് പ്രണയിക്കണം എന്ന് തോന്നിപ്പോകും.സിനിമയിലേക്ക് കടന്നാൽ, ഗംഭീര making. ഷഹദ്, നീയൊരു മരുന്നുള്ള സംവിധായകൻ ആണെന്ന് തെളിയിച്ചു.ഒരു സാധാരണ കഥയെ വ്യത്യസ്തമായ തിരക്കഥകൊണ്ട് ഉജ്ജ്വലമാക്കിയ അശ്വിൻ, welcome to the industry.ജോണിച്ചേട്ടാ, നിങ്ങൾ കരയിച്ചു.
Frriends, ഈയൊരു കുഞ്ഞുചിത്രത്തെ വലിയൊരു ചിത്രമാക്കാൻ നിങ്ങളുടെ പ്രണയം നിറഞ്ഞ മനസ്സുകൾക്കാവട്ടെ.

Leave a Reply
You May Also Like

‘അനിമൽ’ എന്ന ചിത്രത്തിൻ്റെ ബമ്പർ വിജയത്തിന് ശേഷം ബോളിവുഡ് സിനിമാ താരം തൃപ്തി ദിമ്രി വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്

‘അനിമൽ’ എന്ന ചിത്രത്തിൻ്റെ ബമ്പർ വിജയത്തിന് ശേഷം ബോളിവുഡ് സിനിമാ താരം തൃപ്തി ദിമ്രി വാർത്തകളിൽ…

എത്ര മനോഹരം ആണ് അധികമാരും അറിയാതെ പോയ ‘രാപ്പകൽ’ എന്ന സിനിമയിലെ ആ നിശബ്ദപ്രണയത്തിന്

രാഗീത് ആർ ബാലൻ മാളവിക ❣️ ഒരുപാട് നാളുകൾക്കു ശേഷം മാളവിക തറവാട്ടിലേക്കു തിരിച്ചെത്തിയിരിക്കുകയാണ്.. അമ്മയുടെ…

‘ഭാരംകുറഞ്ഞിരുന്നാലോ ഒതുങ്ങിയ ഇടുപ്പ് ഉണ്ടായിരുന്നാലോ മാത്രമേ നിങ്ങള്ക്ക് വിലയുണ്ടാകൂ എന്ന് കരുതരുത്’

താനും വളരെയേറെ ബോഡി ഷെയ്‌മിങ്ങിനു ഇരയായിട്ടുണ്ടെന്നു പ്രശസ്ത ഗായിക ജ്യോത്സ്ന. ഭാരംകുറഞ്ഞിരുന്നാലോ ഒതുങ്ങിയ ഇടുപ്പ് ഉണ്ടായിരുന്നാലോ…

തിയറ്ററിൽ ഈ സിനിമ കാണാൻ ഭാഗ്യം ഉണ്ടായ സിനിമ സ്നേഹികളെ നിങ്ങൾ എത്ര ഭാഗ്യവാന്മാർ

Vipin David ആവസാവ്യൂഹം Sony liv റീലിസ്. കൃഷ്ണാനന്ദ് സംവിധാനം ചെയ്ത, ഈ വർഷത്തെ സ്റ്റേറ്റ്…