“അനുരാഗം “ടീസർ

തെന്നിന്ത്യൻ ഡയറക്ടർ ഗൗതം വാസുദേവ് മേനോൻ, ജോണി ആന്റണി, ക്വീൻ, കളർപടം തുടങ്ങിയ ഹിറ്റുകളിലൂടെ പ്രേക്ഷകരുടെ പ്രീതി നേടിയ അശ്വിൻ ജോസ്,96 സിനിമയിലൂടെ ഏറേ ശ്രദ്ധേയയായ ഗൗരി,ഷീല, ദേവയാനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഹദ് സംവിധാനം ചെയ്യുന്ന “അനുരാഗം ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി.

മൂസി, ദുർഗ കൃഷ്ണ, സുധീഷ് കോഴിക്കോട്, മണികണ്ഠൻ പട്ടാമ്പി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ലക്ഷ്മി നാഥ്‌ ക്രിയേഷൻസ്,സത്യം സിനിമാസ് എന്നീ ബാനറിൽ സുധിഷ് എൻ, പ്രേമചന്ദ്രൻ എ ജി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് ഗോപി നിർവഹിക്കുന്നു

‘പ്രകാശൻ പറക്കട്ടെ’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന ‘അനുരാഗ’ത്തിന്റെ തിരക്കഥ ഒരുക്കുന്നത് അശ്വിൻ ജോസ് തന്നെയാണ്.മനു മഞ്ജിത്ത്,മോഹൻ കുമാർ,ടിറ്റോ പി.തങ്കച്ചൻ എന്നിവരുടെ വരികൾക്ക് നവാഗതനായ ജോയൽ ജോൺസ് സംഗീതം പകരുന്നു.
എഡിറ്റിംഗ്-ലിജോ പോൾ.പ്രൊജറ്റ് ഡിസൈനർ- ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ-സനൂപ് ചങ്ങനാശ്ശേരി,സൗണ്ട് ഡിസൈൻ-സിങ്ക് സിനിമ,കല-അനീസ് നാടോടി,കോസ്റ്റ്യൂം ഡിസൈൻ-സുജിത്ത് സി.എസ്, മേക്കപ്പ്- അമൽ ചന്ദ്ര, ത്രിൽസ്- മാഫിയ ശശി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ-ബിനു കുര്യൻ,നൃത്തം-അനഘ, റീഷ്ദാൻ,ജിഷ്ണു,ചീഫ് അസോസിയേറ്റ് ഡയറക്ടർ-രവിഷ് നാഥ്, ഡിഐ-ലിജു പ്രഭാകർ, സ്റ്റിൽസ്-ഡോണി സിറിൽ,-ഡിജിറ്റൽ പിആർഒ: വൈശാഖ് സി. വടക്കേവീട്, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോടൂത്ത്സ്.മെയ് അഞ്ചിന് “അനുരാഗം “പ്രദർശനത്തിനെത്തുന്നു.പി ആർ ഒ-എ എസ് ദിനേശ്

Leave a Reply
You May Also Like

കല്യാണം കഴിക്കാൻ പോകുന്നവരുടെ ശ്രദ്ധക്ക്! പുതിയ കല്യാണപ്പാട്ട് ഇറങ്ങിയിട്ടുണ്ടേ…

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നിഖില വിമൽ, അനശ്വര രാജൻ, യോഗി ബാബു, ജഗദീഷ്, രേഖ, ഇർഷാദ്,സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ്‌ കെ യു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

മനുഷ്യ ബന്ധങ്ങളുടെ കാതൽ

മനുഷ്യ ബന്ധങ്ങളുടെ കാതൽ Shamju Gp കണ്ണും കരളും മനസ്സും ഒന്നിച്ച് നിറഞ്ഞുകവിയുക എന്നൊരു അനുഭവം…

സിനിമ വിജയിച്ചപ്പോൾ നിർമാതാവ് കാർ നൽകി, ഞാൻ കാറിന്റെ വില തന്നാൽ മതിയെന്ന് പറഞ്ഞു, കാരണമുണ്ടായിരുന്നു

ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്ത് അതിലൂടെ സിനിമയിൽ അവസരങ്ങൾ കണ്ടെത്തിയ വ്യക്തിയാണ് പ്രദീപ് രംഗനാഥൻ .…

ദര്ശനയുടെ വിവാഹത്തിന് ഹൃദയം ഷൂട്ടിംഗ് ലൊക്കേഷൻ ഒരു കല്യാണവീടാക്കി മാറ്റി വിനീത്

ദർശന രാജേന്ദ്രൻ പതിനഞ്ചിലേറെ സിനിമകളിൽ അഭിനയിച്ചു എങ്കിലും നമ്മൾ ശ്രദ്ധിച്ചു തുടങ്ങിയത് ഹൃദയം എന്ന വിനീത്…