പേരിനൊപ്പം ‘പിഷാരടി’ എന്ന് ഗസറ്റിൽ ചേർത്തത് ആ മഹാകാര്യത്തിന് വേണ്ടിയായിരുന്നത്രെ, നമ്മൾ രമേശിനെ വെറുതെ തെറ്റിദ്ധരിച്ചു

267

Anuraj Girija KA

രമേഷ് പിഷാരടിയുടെ “നേരെ ചൊവ്വേ” ഇന്റർവ്യൂവിന്റെ പ്രസക്തഭാഗം കണ്ടു, രണ്ട് കാര്യങ്ങളാണ് രമേഷിനോട് പറയാനുള്ളത്.

  1. രമേഷ് പറയുന്നു, തന്റെ ജാതി പേര് കൂടെ ചേർത്തത് വെജിറ്റേറിയൻ ഫുഡ് വേണം എന്ന് ഐഡന്റിഫൈ ചെയ്യാനാണ്, ജാതി കാരണം ഒരു ക്യൂവിന്റെയും മുന്നിലേക്ക് തനിക്ക് കയറിപ്പോകാൻ കഴിഞ്ഞിട്ടില്ല, അതുകൊണ്ട് ജാതി പ്രിവിലേജ് എന്നതിലൊന്നും വലിയ കാര്യമില്ല എന്നൊക്കെയാണ്. ഇന്ത്യയിൽ ഏതെങ്കിലും ഒരു മേഖലയെടുക്കുക. തൊഴിൽ മേഖലയോ, വിദ്യാഭാസ മേഖലയോ, അങ്ങനെ ഏതെങ്കിലും. അത് സർക്കാർ അധീനതയിൽ ഉള്ളതായാലും പ്രൈവറ്റ് മാനേജ്‌മെന്റിന്റെ കീഴിൽ ആയാലും അവിടെ ഏറ്റവും കൂടുതൽ ഉള്ളത് സവർണ്ണ ജാതിക്കാർ ആയിരിക്കും.ഉദാഹരണത്തിന് കേരളത്തിലെ എയ്ഡഡ് മേഖല. സർക്കാർ ശമ്പളം കൊടുക്കുന്ന ഒരു ലക്ഷത്തി അറുപതിനായിരം പേരിൽ 600 പേരോളം മാത്രമാണ് അതിൽ SC/ST വിഭാഗത്തിൽ പെടുന്നവർ. അതായത് കേരള ജനസംഖ്യയിൽ 36 ലക്ഷത്തോളം വരുന്ന ജനവിഭാഗത്തിൽ നിന്നും 600 പേർ. രമേഷ് പറഞ്ഞ 12000 മാത്രം ജനസംഖ്യയുള്ള പിഷാരടിമാരിൽ നിന്നും അതിൽ കൂടുതൽ കാണും.അതായത് കേരളത്തിൽ ഒരു നല്ല ജോലി കിട്ടാൻ SC/ST വിഭാഗത്തിൽ പെടുന്നവരെക്കാൾ സാധ്യത അഥവാ probability സവർണ്ണർക്കാണ്.To be precise, അതാണ് സവർണ്ണ പ്രിവിലേജ്.
  2. രമേഷ് പറയുന്നു, താൻ ഡയറക്ടർ ആയിരിക്കുമ്പോൾ ഒരാളെ സിനിമയിൽ നിന്നും പുറത്താക്കിയാൽ, അയാൾ കീഴാള വിഭാഗത്തിൽ പെടുന്ന ആളാണെങ്കിൽ, അത് കഴിവില്ലാത്തതിനാൽ പുറത്താക്കുന്നതായാലും “സവർണ്ണൻ പുറത്താക്കി” എന്ന് ആളുകൾ പറയും എന്നാണ്. അങ്ങനെ സംഭവിച്ചു എന്നല്ല, സംഭവിക്കാം എന്നാണ്.രമേഷ് അടക്കമുള്ള സവർണരുടെ ജാതിയെ സംബന്ധിച്ച ആധി ഇതാണ്. നാളെ അവർ ജാതി പാലിച്ചു എന്ന് ആളുകൾ പറയുമോ എന്നതാണ് ജാതി മൂലം അവർ ഇന്ന് അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം.നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യുറോയുടെ കണക്കുകൾ പബ്ലിക്ക് ആണ്. ഒന്ന് ഗൂഗിൾ ചെയ്താൽ കിട്ടും. അത് വച്ച് നോക്കിയാൽ മണിക്കൂറിൽ 5 ദളിതർ എങ്കിലും ജാതിയുടെ പേരിൽ ആക്രമിക്കപ്പെടുന്നുണ്ട്.അതായത് ഈ പോസ്റ്റ് ഇടുന്ന സമയത്തിനിടയിൽ ദളിത് വിഭാഗത്തിൽ പെടുന്ന ഒരു വ്യക്തിയെങ്കിലും ജാതിയുടെ പേരിൽ ആക്രമിക്കപ്പെട്ടിട്ടുണ്ടാകും എന്ന്.അത്രയധികം “റിയൽ” പ്രശ്നങ്ങൾ ഉള്ള ഈ നാട്ടിൽ ഇരുന്ന് നിങ്ങൾക്ക് ഉണ്ടാകാൻ സാധ്യതയുള്ള “ഇമാജിനറി” പ്രശ്നത്തെപ്പറ്റി സംസാരിക്കാൻ കഴിയുന്നു എന്നതാണ് നിങ്ങളുടെ പ്രിവിലേജ്.

വാൽക്കഷണം: പണ്ട് വെജിറ്റേറിയൻ ഫുഡ് കിട്ടാൻ വേണ്ടി ഗസറ്റിൽ ഇട്ട് പിഷാരടി എന്ന ജാതിപ്പേര് പേരിനൊപ്പം ചേർത്ത ആളാണ് രമേഷ്. ഇപ്പോൾ രമേഷ് വെജിറ്ററിയൻ അല്ല എന്നും ആ ഇന്റർവ്യൂവിൽ പറഞ്ഞതായി തോന്നി. അങ്ങനെ ആണെകിൽ…അല്ലേൽ വേണ്ടല്ലേ? ഒരുപാട് എഫർട്ട് ഇടണമായിരിക്കും. ഓകെ ഓകെ.