Connect with us

കുറ്റബോധത്തിന്റെ ഭാരം പേറി ജീവിക്കുന്ന ഹരിദാസിൽ നിറയെ നന്മ ആയിരുന്നു

യുവത്വത്തിന്റെ ഉന്മാദ ഭാവത്തിൽ എന്നോ ചെയ്ത് പോയ തെറ്റിന്റെ പ്രായശ്ചിത്തം സ്വന്തം ജീവിതം കൊണ്ട് തന്നെ അയാൾ കടം തീർക്കുന്നു

 45 total views,  1 views today

Published

on

Anuranj Ravi 📝

യുവത്വത്തിന്റെ ഉന്മാദ ഭാവത്തിൽ എന്നോ ചെയ്ത് പോയ തെറ്റിന്റെ പ്രായശ്ചിത്തം സ്വന്തം ജീവിതം കൊണ്ട് തന്നെ അയാൾ കടം തീർക്കുന്നു.അതെ ഹരിദാസ് പറഞ്ഞ പോലെ “എല്ലാ കടങ്ങളും വീട്ടി തീരുമ്പോൾ ജീവിതത്തിന്റെ ബാലൻസ് ഷീറ്റിൽ ബാക്കി പൂജ്യം”

1987ൽ P.K.R.പിള്ള സർ നിർമിച്ച് എം ടി വാസുദേവൻ നായർ സർ തിരക്കഥ എഴുതി ഹരിഹരൻ സർ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചലച്ചിത്രം ആണ് അമൃതംഗമയ 🎬
“മിഥ്യയിൽ നിന്നും സത്യത്തിലേക്ക്, ഇരുളിൽ നിന്നും വെളിച്ചത്തിലേക്കു. മരണത്തിൽ നിന്നും നിത്യതയിലേക്കു എന്നെ നയിച്ചാലും. അവിടുത്തെ പ്രഭാകാന്തി എന്റെ ഉള്ളിലെ സത്യത്തെ പ്രകാശിപ്പിച്ചാലും.” ഈ മഹത് വചനങ്ങൾ വെളിച്ചം വീശുന്ന ചലച്ചിത്രം ആയിരുന്നു അമൃതംഗമയ……

കുറ്റബോധത്തിന്റെ ഭാരം പേറി ജീവിക്കുന്ന ഹരിദാസിൽ നിറയെ നന്മ ആയിരുന്നു. തന്റെ ഡോക്ടർ പദവിയിലൂടെ സത്യസന്ധമായ ജോലി നിർവഹണത്തിന്റെ ഭാഗമായി പലരുടെയും അനിഷ്ടം പിടിച്ചു പറ്റുന്ന ഹരിദാസിന് അതിലൂടെ തന്റെ പ്രണയിനി ഭാനുവിനെയും നഷ്ട്ടമാവുന്നു…. ഒരു പക്ഷെ അതിനേക്കാളും അയാൾ മറ്റോരു നഷ്ടബോധത്തെ ഉള്ളിൽ കൊണ്ട് നടക്കുന്നതിനാൽ ആവണം തന്റെ പ്രണയിനിയെ നഷ്ടമാവുന്ന വേദന പെട്ടെന്ന് ഉൾകൊള്ളാൻ കഴിഞ്ഞത്.

ചെയ്ത് പോയ തെറ്റിന്റെ പ്രായശ്ചിത്തം അയാൾ ശ്രീദേവിക്കും കുടുംബത്തിനും വേണ്ടി മാറ്റിവെച്ചു…ഒരിക്കൽ ചെയ്ത തെറ്റ് ഏറ്റുപറഞ്ഞു മരിക്കാൻ ഒരുങ്ങിയ ഹരിദാസിന്റെ വാക്ക് കടം കൊള്ളുക ആണെങ്കിൽ “ഒരു ജീവിതത്തിന് പകരം മറ്റോരു ജീവിതം തിരിച്ചു തന്നാൽ”……..പക്ഷെ അവളുടെ ശ്രീദേവി യുടെ ലാളനങ്ങളിൽ തന്റെ മരിക്കാനുള്ള ചിന്ത പോയി മറഞ്ഞിരുന്നു..ശരിക്കും ഹരിദാസിന് ആരായിരുന്നു ശ്രീദേവി?

ശ്രീദേവിയിൽ നിന്നും Dr ശ്രീദേവിയിലേക്ക് അവളെ കൈപിടിച്ച് ഉയർത്തിയ പ്രായശ്ചിത്തത്തിന്റെയും സ്നേഹത്തിന്റെയും ആൾ രൂപം ആയ ഹരിദാസ് തന്റെ കാറിൽ ദൂരേയ്ക് പോയി മറയുന്നത് അമ്പലത്തിന്റെ കൽ വിളക്കുക്കൾക് അടുത്ത് നിന്ന് അവൾ നോക്കി നിന്നു…. ഇനിയും അയാൾ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ…..

Note…. 👇
ചിലപ്പോഴൊക്കെ തോന്നാറുണ്ട് ഈ അവാർഡുകൾ കൊടുക്കുന്നത് ഒരു കൂട്ടം ആളുകളുടെ തീരുമാനത്തിന്റെ ഭാഗം അല്ലേ എന്ന്… പല സമയങ്ങളിലും അത് അർഹിച്ചവർക്ക് എത്തുന്നുണ്ടോ എന്ന്…. അറിയില്ല ഓരോ കീഴ് വഴക്കങ്ങൾ 😑

Advertisement

 46 total views,  2 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment11 hours ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment12 hours ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education1 day ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment2 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment4 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized5 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment6 days ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement