അനുഷ്‌കയും നവീൻ പോളിഷെട്ടിയും ഒന്നിക്കുന്ന മിസ് ഷെട്ടിയുടെയും മിസ്റ്റർ പോളിഷെട്ടിയുടെയും ഫസ്റ്റ് ലുക്ക് പുറത്ത്.
തമിഴിലും തെലുങ്കിലും മുൻനിര നായികയാണ് അനുഷ്‌ക. 40 വയസ്സ് കഴിഞ്ഞിട്ടും അവിവാഹിതയായി തുടരുകയാണ് താരം . 5 വർഷം വരെ മുൻനിര നായികയായിരുന്ന അനുഷ്‌ക പിന്നീട് വണ്ണം കൂടിയതിനെ തുടർന്ന് സിനിമയിൽ അഭിനയിക്കുന്നത് ഒഴിവാക്കിയിരുന്നു.സൈലൻസ് ആയിരുന്നു അനുഷ്കയുടെ അവസാന ചിത്രം. മാധവൻ പ്രധാന വേഷത്തിൽ എത്തിയ ചിത്രം 2020 ൽ OTT യിൽ നേരിട്ട് റിലീസ് ചെയ്തു. ബധിരയായ സ്ത്രീയുടെ വേഷത്തിലാണ് അനുഷ്‌ക അഭിനയിച്ചത്. ഏറെ വിശ്വാസമർപ്പിച്ച ആ സിനിമ പരാജയമായിരുന്നു. ഇതിൽ ഏറെ അസ്വസ്ഥയായ അനുഷ്ക പിന്നീട് സിനിമകളിൽ അഭിനയിച്ചിരുന്നില്ല.
കഴിഞ്ഞ 3 വർഷമായി തന്റെ ഒരു സിനിമ പോലും റിലീസ് ചെയ്യാതിരുന്ന അനുഷ്ക തിരിച്ചുവരവിന് ഒരുങ്ങുകയാണ്. തെലുങ്ക് ചലച്ചിത്രമേഖലയിലെ യുവതാരമായ നവീൻ പോളിഷെട്ടിയോടൊപ്പമാണ് അനുഷ്‌കയുടെ പുതിയ ചിത്രം.ചിത്രത്തിന്റെ പേര് ‘മിസ് ഷെട്ടി മിസ്റ്റർ പോളി ഷെട്ടി ‘. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ഹാപ്പി സിംഗിൾ എന്ന പുസ്തകമാണ് അനുഷ്ക കയ്യിൽ പിടിച്ചിരിക്കുന്നത്. അതുപോലെ, റെഡി ടു മിംഗിൾ എന്ന് എഴുതിയ ടീ ഷർട്ട് ധരിച്ചാണ് നവീൻ പോളിഷെട്ടി ഇരിക്കുന്നത്. ഇതോടെ റൊമാന്റിക് പ്ലോട്ടിലുള്ള ചിത്രമാണിതെന്ന് ഉറപ്പിക്കപ്പെടുന്നു. വേനലവധിക്കാലത്ത് ചിത്രം റിലീസ് ചെയ്യുമെന്നും പോസ്റ്ററിൽ പറയുന്നുണ്ട്. വലിയ താരങ്ങളുടെ സിനിമകളിൽ അവസരം നൽകാത്തതിനാൽ യുവനടനൊപ്പം നായികയായി തിരിച്ചെത്താൻ നടി അനുഷ്‌ക തയ്യാറെടുക്കുന്നതായാണ് സൂചന.